രാഷ്ട്രീയത്തിനകത്ത് ഒരുപാട് കെട്ട ജീവിതങ്ങളുണ്ട്, എല്ലാവരും മാതൃകയാക്കാൻ കഴിയുന്നവരല്ല ! ബേസിലിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ !

ഇന്ന് യുവ സംവിധായകരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സംവിധാകനും അതിലുപരി മികച്ചൊരു അഭിനേതാവുമാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം എന്ന എന്ന പരിപാടിയിൽ പങ്കെടുത്ത ബേസിൽ വേദിയിൽ പറഞ്ഞ വാക്കുകളും മഖ്യമന്ത്രിയോട് ചോദിച്ച ചോദ്യവുമാണ് ഏറെ ശ്രദ്ധ നേടുന്നത്.

താനൊരു മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നത് തന്നെ ആദ്യമായിട്ടാണ് എന്നാണ് ബേസിൽ പറയുന്നത്. ശക്തമായ നിലപാടില്ലാത്ത ചെറുപ്പക്കാരെ മാനിപ്പുലേറ്റു ചെയ്യാൻ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോഴുള്ളത്. അതുപോലെ ബേസിൽ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യം ഇങ്ങനെ, ഞാൻ പണ്ട് കോളേജിൽ ജോയിൻ ചെയ്യാൻ നേരത്ത് എന്റെ വീട്ടുകാർ പറഞ്ഞു, ഒരു കാരണവശാലും രാഷ്‌ട്രീയത്തിൽ ചേരാൻ പാടില്ല. രാഷ്‌ട്രീയത്തിൽ ചേർന്നാൽ വഴി പിഴച്ചു പോകും. അതൊരു പൊതുബോധം ആകാം. എന്തുകൊണ്ടാണ് അത്? ഇന്ന് എങ്ങനെ രാഷ്‌ട്രീയത്തിലേയ്‌ക്ക് അടുക്കാൻ പറ്റും എന്നായിരുന്നു.

അതിനു മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി ഇങ്ങനെ, ബേസിലിന്റെ രക്ഷിതാക്കൾ പറഞ്ഞത് സാധാരണ രക്ഷിതാക്കളുടെ വികാരമായി കണ്ടാൽ മതി. കാരണം, രാഷ്‌ട്രീയത്തിനകത്ത് ഒരുപാട് കെട്ടജീവിതങ്ങളുണ്ട്. രാഷ്‌ട്രീയ രംഗത്തുള്ള എല്ലാവരും മാതൃകയാക്കാൻ പറ്റുന്നവരല്ല. പല ജീർണതകളും ബാധിച്ച രാഷ്‌ട്രീയ നേതാക്കളുടെ ചിത്രങ്ങൾ വരാനുണ്ട്. അതുകൊണ്ടാണ് രാഷ്‌ട്രീയം എന്നത് എന്തോ വൃത്തിക്കെട്ട ഒന്നാണെന്ന് ശരാശരി രക്ഷിതാക്കളും കണക്കു കൂട്ടുന്നത് എന്നുമായിരുന്നു.

നടി അനശ്വര രാജൻ ഉൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുഖാമുഖം പരിപാടിയുടെ രണ്ടാം ഘട്ടമാണ് ചൊവ്വാഴ്ച തിരുവനന്തപുരം കവടിയാറിലെ ഉദയാപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്നത്. അതുപോലെ രണ്ടു ദിവസം മുമ്പാണ് ബേസിൽ തന്റെ മകളുടെ ആദ്യത്തെ പിറന്നാൾ ആഘോഷിച്ചത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര്. ഫെബ്രുവരി 15 ന് ഞങ്ങളുടെ കൊച്ചു ‘ഹോപ്പിൻ്റെ’ ഒന്നാം ജന്മദിനം സന്തോഷത്തോടെ ആഘോഷിച്ചു,” എന്ന ക്യാപ്ഷനോടെയാണ് ബേസിൽ പോസ്റ്റു പങ്കിട്ടിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപേരാണ് വീഡിയോയിൽ ആശംസകൾ അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *