പതിനെട്ടാമത്തെ വയസിൽ തുടങ്ങിയ കഷ്ടപ്പെടാണ്, കുടുംബത്തിലുള്ളവരെ ഒക്കെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിച്ചു ! എന്നിട്ട് ഞാൻ ഇപ്പോൾ പെരുവഴിയിൽ ! നടി ബീന കുമ്പളങ്ങി !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് ബീന കുമ്പളങ്ങി. നായികയായി സിനിമ ലോകത്തേക്ക് തുടക്കം കുറിച്ച അഭിനേത്രിയായിരുന്നു ബീന. പത്മരാജൻ സംവിധനം ചെയ്ത കള്ളൻ പവിത്രൻ എന്ന ചിത്രത്തിലെ നായികയായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്. പക്ഷെ പിന്നീട് അതെ രീതിയിൽ സിനിമയിൽ നിലനിൽക്കാൻ ബീനക്ക് കഴിഞ്ഞിരിരുന്നില്ല. നമ്മൾ ഇപ്പോഴും ബീന എന്ന അഭിനേഹരിയെ ഓർക്കുന്നത് കല്യാണരാമനിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെയാണ്.
ഏകദേശം നൂറോളം സിനിമയിൽ അഭിനയിച്ച ബീന വളരെ പെട്ടന്ന് സിനിമ രംഗത്തുനിന്നും അപ്രത്യക്ഷ ആക്കുകയായിരുന്നു. നടിയുടെ 36 മത്തെ വയസിലാണ് സാബുവുമായി വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നു, ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോഴാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പക്ഷെ വിധി ബീനയെ അവിടെയും പരീക്ഷിച്ചു, താമസിച്ചിരുന്ന വാടകവീടിന്റെ മുകള്‍നിലയില്‍ നിന്നും വീണായിരുന്നു ഭര്‍ത്താവ് മരിച്ചത്. ഭര്‍ത്താവ് മരിച്ചതോടെ ബീന ഒറ്റയ്ക്കാവുകയായിരുന്നു. വര്‍ഷങ്ങളായി വിവിധ സ്ഥലങ്ങളിലായി വാടകവീടുകളില്‍ കഴിഞ്ഞ് വരികയായിരുന്ന ബീനക്ക് അടുത്തിടെയാണ് അമ്മ സംഘടന ഒരു വീട് വെച്ച് നൽകിയത്.
എന്നാൽ ഇപ്പോൾ താൻ പെരുവഴിയിൽ ആയെന്നാണ് ബീന പറയുന്നത്, അവരുടെ വാക്കുകൾ ഇങ്ങനെ, മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കില്‍ വീട് വെച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞിരുന്നു. അങ്ങനെ ഇളയസഹോദരന്‍ മൂന്ന് സെന്റ് സ്ഥലം തന്നു. അതില്‍ സംഘടന എനിക്ക് വീട് വെച്ച് തരികയും ചെയ്തു. എന്റെ അനിയത്തി വാടകവീട്ടിലും മറ്റുമായി താമസിക്കുകയായിരുന്നു. അവള്‍ക്കൊരു സഹായമാവുമല്ലോ എന്ന് കരുതി എന്റെ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ചു.
പക്ഷെ അതാണ് ഞാൻ ചെയ്ത തെറ്റ്, ണ്ടാഴ്ച മുതല്‍ ആ വീട് അവരുടെ പേരില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞ് പ്രശ്നമായി. സഹോദരിയും അവളുടെ ഭര്‍ത്താവും ചേര്‍ന്ന് എന്നെ മാനസികമായി അത്രത്തോളം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഞാന്‍ ആത്മഹത്യ ചെയ്ത് പോയേനെ. അത്രത്തോളം സംഭവങ്ങളാണ് എന്റെ വീട്ടില്‍ നടന്നത്. അതുകൊണ്ട് ഞാനവിടെ നിന്നും ഇറങ്ങി വരികയും നടി സീമ ജി നായരെ വിളിക്കുകയുമായിരുന്നു.
ഇനി എന്റെ മുന്നിൽ മറ്റു വഴികൾ ഒന്നുമില്ല, എനിക്ക് വേറെ വീടോ മറ്റ് നിവൃത്തിയോ ഇല്ലാത്തതിനാല്‍ ഒരു അനാഥാലയത്തിലേക്ക് എന്നെ കൊണ്ട് പോവുകയാണ്. പതിനെട്ട് വയസില്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതാണ്. എന്റെ കുടുംബത്തിലുള്ളവരെ ഒക്കെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിച്ചു, അവസാനമായപ്പോഴും എനിക്ക് ഒന്നുമില്ല. ഞാനുടുത്ത വസ്ത്രം പോലും മുറിച്ചെടുക്കുന്ന ആള്‍ക്കാരാണ് അവിടെയുള്ളത്. ഞാന്‍ ശരിക്കും രക്ഷപ്പെട്ട് പോന്നതാണ്. സീമ ഫോണ്‍ എടുത്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തേനെ” എന്ന് ബീന കുമ്പളങ്ങി മാധ്യമങ്ങളോട് പറയുകയായിരുന്നു.
Leave a Reply