
സ്പടികത്തിൽ നായികയായി ആദ്യം എല്ലാവരും നിർദ്ദേശിച്ചത് മറ്റൊരു നടിയെ ! എന്റെ വാശി, ഉർവശിക്ക് പകരം വെക്കാൻ ഇന്നുവരെ മറ്റൊരു നായികയില്ല ! ഭദ്രൻ
മലയാളികൾക്ക് സ്പടികം എന്ന സൂപ്പർ ഹിറ്റ് സിനിമ സമ്മാനിച്ച ആളാണ് സംവിധായകൻ ഭദ്രൻ. കഥാപാത്രങ്ങളുടെ അഭിനയ മികവുകൊണ്ടും, കഥയുടെ ഒഴുക്കുകൊണ്ടും മോഹൻലാൽ തിലകൻ എന്നീ നടന്മാരുടെ മത്സര അഭിനയം കൊണ്ടും സ്പടികം എന്ന സിനിമ എക്കാലവും മലയാളികളുടെ ഹിറ്റ് സിനിമകളിൽ ഒന്നാണ്. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് ഭദ്രൻ തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുക്കൾ ഇങ്ങനെ.
സ്പടികത്തിന്റെ തിരക്കഥ, തയ്യാറാകുമ്പോൾ മുതൽ അതിലേക്ക് പല നടി നടമാരെവെച്ചും കഥാപാത്രങ്ങൾ ആലോചിച്ച് തുടങ്ങിയിരുന്നു. ഉർവശിയെ തുളസിയായി കാസ്റ്റ് ചെയ്യാൻ തീരുമാനിച്ച സമയത്ത് പലരും അതിനേക്കാൾ നല്ലത് ശോഭനയാണെന്ന് പറഞ്ഞിരുന്നു. ടീച്ചറായി ആ കഥാപാത്രം ചെയ്താൽ നന്നാവുമെന്നാണ് ഒരു വിഭാഗം പറഞ്ഞത്. ശോഭനയെ സമീപിക്കുകയും ചെയ്തിരുന്നു, പക്ഷെ പക്ഷേ അവർക്ക് നൃത്ത പരിപാടിക്ക് യുഎസിൽ പോകേണ്ടതിനാൽ അന്ന് ഇതിന്റെ ഡിസ്കഷൻ നടന്നില്ല, അപ്പോഴും എന്റെ മനസ്സിൽ ഉർവശി തന്നെ ആയിരുന്നു.

ഈ സിനിമയുടെ കഥ, കേട്ട നാൾ മുതൽ എന്റെ മനസിൽ ഉർവശി തന്നെയായിരുന്നു. ഉർവശിക്കപ്പുറം ഇനി വേറൊരു ഉർവശിയില്ല. ഞാൻ കണ്ടിട്ടുള്ള പല ടീച്ചേഴ്സിന്റേയും മുഖം ഉർവശിയുടേത് പോലെ വട്ട മുഖമാണ്. നല്ലൊരു പ്രസാദവും ചൈതന്യവുമാണ് ആ മുഖത്ത്. എന്റെ ആ തീരുമാനം ശെരിയായിരുന്നു എന്ന് ആരാധകർ വിധി എഴുതി. അവർക്ക് പകരിക്കാരിയാകൻ ഇന്നുവരെ മറ്റൊരു അഭിനേത്രി ഇല്ല. അതുപോലെ അതുപോലെ തന്നെ സിനിമയിൽ ചാക്കോ മാഷ് മരിച്ച് കിടക്കുമ്പോൾ മുഖത്ത് വന്നിരിക്കുന്ന ആ ഈച്ചവരെ ഒറിജിനലാണ്. അഞ്ച് ഈച്ചയെ യൂണിറ്റ് അംഗങ്ങൾ പലയിടത്ത് നിന്നും പിടിച്ചുകൊണ്ടുവന്നതാണ്.
ഈ സിനിമക്ക് ‘ആടുതോമ’, എന്ന പേരിടാൻ നിർദേശിച്ചിരുന്നു. പക്ഷെ ഞാൻ തൃപ്തനായില്ല. കാരണം കാക്കയുടെ ചിത്രം കാണിച്ച് കാക്ക എന്ന് പറയുന്നപോലെ ഇരിക്കുമത്… ആ ചിത്രം ഞാൻ എഴുതി തുടങ്ങിയ നാൾ മുതൽ എനിക്ക് ആടുതോമമായി മോഹൻലാലിനെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അതുപോലെ തന്നെയാണ് ചാക്കോ മാഷ്. അത് തിലകൻ ചേട്ടൻ തന്നെ ചെയ്യണം എന്നായിരുന്നു. അതുപോലെ മോഹൻലാൽ ചെയ്യുന്നതെല്ലാം മമ്മൂട്ടിക്ക് പറ്റില്ല, അതുപോലെയാണ് നേരെ തിരിച്ചും. ഇപ്പോൾ ഉദാഹരണം അയ്യർ ദി ഗ്രേറ്റിലെ പ്രധാന ഘടകമായ പ്രെഡിക്ഷനെ അതിന്റേതായ ഗൗരവത്തിൽ അവതരിപ്പിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും മമ്മൂട്ടിയുടെ ആ മികവ് മോഹൻലാലിന് പറ്റില്ല.
അതുമാത്രമല്ല, സ്പടികത്തിൽ ലാൽ ചെയ്ത് ഫൈറ്റ് ഒക്കെ അതുപോലെ മമ്മൂട്ടിക്കും പറ്റില്ല, ഇന്ന് ടെക്‌നിക്കലി സിനിമ ഒരുപാട് വളർന്നു, പക്ഷെ നിങ്ങൾ ആലോചിക്കണം അങ്ങനെ ഒരു കാര്യങ്ങളും ഇല്ലാതെയാണ് ആ സിനിമയിൽ അതെല്ലാം കാണിച്ച് വെച്ചിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply