പൃഥ്വിരാജ് തലകുത്തി നിന്നാലും മോഹൻലാൽ ആകില്ല, സ്ക്രീനിലേക്ക് വന്ന് നിൽക്കുമ്പോൾ അയാൾ ആവാഹിക്കുന്ന ശക്തിയുണ്ട്.. നടന്മാരെ കുറിച്ച് ഭദ്രൻ പറയുന്നു !

മലയാള സിനിമ ലോകത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച ആളാണ് സംവിധായകൻ ഭദ്രൻ. സ്പടികം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് എക്കാലവും നമുക്ക് അദ്ദേഹത്തെ ഓർമ്മിക്കാൻ, മുമ്പൊരിക്കൽ താൻ പറഞ്ഞ ചില കാര്യങ്ങളിൽ അടുത്തിടെ അദ്ദേഹം വ്യക്ത നൽകിയിരുന്നു. 2003 ൽ ഭദ്രൻ സംവിധാനം ചെയ്ത സിനിമയാണ് വെള്ളിത്തിര. അതിൽ പൃഥിരാജ്, നവ്യ നായർ, കലാഭവൻ മണി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

പൃഥ്വിയുടെ കരിയറിലെ, രണ്ടാമത്തെ സിനിമയായിരുന്നു ഇത്. എന്നാൽ അന്ന് അദ്ദേഹം പറഞ്ഞൊരു വാക്ക്.. മോഹൻലാലിന് പകരക്കാരനെ കണ്ടെത്തിയെന്ന് പൃഥിരാജിനെ പരിചയപ്പെടുത്തിക്കൊണ്ട് ഭദ്രൻ പറഞ്ഞതായി അന്ന് വാർത്ത വന്നിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് അദ്ദേഹം വ്യക്തമായി പറയുകയാണ്. കാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

അന്നത്തെ എന്റെ ആ വാക്കുകൾ വളരെ ആത്മാർത്ഥമായി തന്നെ ഞാൻ പറഞ്ഞതാണ്, പക്ഷെ താൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലേക്കേണ്ടതുണ്ടെന്ന്. ഒരിക്കലും മോഹൻലാലിന് പകരക്കാരനാവില്ല പൃഥിരാജ്. മോഹൻലാലിനെപ്പോലെ നന്നായി വരാനുള്ള ഒരു ​ഗ്രാഫ് ഞാൻ പൃഥിരാജിൽ കാണുന്നെന്നാണ് ഞാൻ പറഞ്ഞത്. പൃഥിരാജിന്റെ രണ്ടാമത്തെ സിനിമയിലാണ് ഞാനിത് പറഞ്ഞത്. അവിടെ നിന്ന് ഇന്ന് അയാൾ എവിടെ എത്തി നിൽക്കുന്നു.

അല്ലങ്കിൽ നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ, പൃഥ്വിക്കെങ്ങനെ മോഹൻലാലാവാൻ കഴിയും.. തലകുത്തി നിന്നാൽ പറ്റില്ല. അയാൾക്കെങ്ങനെ മമ്മൂട്ടിയാവാൻ കഴിയും. മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കിൽ കയറി നിന്നാൽ ആ പ്രദേശം മുഴുവൻ പ്രസരണം ചെയ്യുകയല്ലേ.. മമ്മൂട്ടി എന്ന വ്യക്തി ഷർട്ടും മുണ്ടുമിട്ട് വന്ന് നിൽക്കുന്ന കാര്യമല്ല ഞാൻ പറയുന്നത്. ചില വേഷപ്പകർച്ചകളിലൂടെ സ്ക്രീനിലേക്ക് വന്ന് നിൽക്കുമ്പോൾ അയാൾ ആവാഹിക്കുന്ന ശക്തിയുണ്ട്. അത് തന്നെയാണ് മോഹൻലാലും.. എന്നും അദ്ദേഹം ഭദ്രൻ പറയുന്നു.

അതുപോലെ നടിമാരിൽ തനിക്ക് ഏറ്റവും മികച്ചതായി തോന്നിയത് ഉർവശിയെ ആണെന്നും അദ്ദേഹം പറയുന്നു. സ്പടികത്തിൽ നായികയായി ആദ്യം എല്ലാവരും നിർദ്ദേശിച്ചത് ശോഭനയെ ആയിരുന്നു. എന്നാൽ എന്റെ ഒരേ ഒരു തീരുമാനമാണ് അത് ഉർവശി ചെയ്താൽ മതിയെന്ന്. ഉർവശിക്ക് പകരം ഉർവശി മാത്രമെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *