
മോഹൻലാലിൻറെ ഇപ്പോഴത്തെ പരാജയത്തിന് കാരണം അദ്ദേഹമല്ല ! കഥയുമായി ചെല്ലുന്നവര്‍ അത് മനസിലാക്കണം ! ഭദ്രന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ !
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. മലയാള സിനിമയുടെ സ്വന്തം ലാലേട്ടൻ, അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ള മികച്ച കഥാപാത്രങ്ങൾ പകരംവെക്കാനില്ലാത്തവയാണ്. പക്ഷെ ഈ അടുത്ത കാലത്തായി അദ്ദേഹത്തിന്റെ സിനിമകൾ നിരന്തരം പരാജയപെടുന്നതും, അതിനെ തുടർന്ന് അദ്ദേഹം ഏറെ ഡീഗ്രേഡ് ചെയ്യപെടുന്നതുമായ ഒരു അവസ്ഥ ഇപ്പോൾ മലയാള സിനിമയിൽ കണ്ടുവരുന്നു. അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നായ സ്പടികം ഇപ്പോൾ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. പുതിയ സാങ്കേതിക മികവോടെ തിയറ്ററിൽ എത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇപ്പോഴിതാ സ്പടികത്തിന്റെ സംവിധായകൻ ഭദ്രൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നല്ല സിനിമകള്‍ ഉണ്ടാകാത്തത് ഒരിക്കലും ലാലിൻറെ കുഴപ്പമല്ല, അദ്ദേഹത്തിന്റെ കൂടെ കൂടുന്ന കഥകളുടെ കുഴപ്പമാണ്. അദ്ദേഹം ഇന്നും ആ പഴയ മോഹന്‍ലാല്‍ തന്നെയല്ലേ.. അതിന് മാറ്റമൊന്നും ഇല്ലല്ലോ, മോഹന്‍ലാലിന് ആ പ്രതിഭ ജനിച്ചപ്പോള്‍ തന്നെ നൈസര്‍ഗികമായി കിട്ടിയതാണ്. പുള്ളി അത് ട്യൂണ്‍ ചെയ്ത് എടുത്തതൊന്നും അല്ല. മറ്റു നടന്മാരില് നിന്ന് വ്യത്യസ്തമായി ലാലില്‍ ഉള്ള ഒരു പ്രത്യേകത, എന്ത് കഥാപാത്രം പറഞ്ഞാലും ഉള്ളില്‍ തന്നെ കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകാറുണ്ട്.

ആ കെമിസ്ട്രി എന്താണ് എങ്ങനെയാണ് എന്ന് നമുക്ക് ഒരിക്കലും ഡിഫൈന്‍ ചെയ്യാന്‍ കഴിയുന്നില്ല. ആ ഒരു കെമിസ്ട്രിക്ക് അനുസരിച്ച് മോഹന്‍ലാല്‍ അദ്ദേഹം പോലുമറിയാതെ അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണ്. ആ മോഹന്‍ലാല്‍ ഇപ്പോഴും ഉണ്ട്. അതുകൊണ്ടാണല്ലോ അദ്ദേഹം ഇപ്പോഴും ശരീരം ഒക്കെ സൂക്ഷിച്ച് നില്‍ക്കുന്നത്. അദ്ദേഹത്തിലേക്ക് ഇപ്പോള്‍ നല്ല ഉള്ളടക്കമുള്ള കഥകള്‍ കടന്നു ചെല്ലുന്നില്ല.നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹന്‍ലാല്‍ തീര്‍ച്ചയായും പഴയ മോഹന്‍ലാല്‍ തന്നെ ആകും. കുറെ ശബ്ദങ്ങളും ബഹളങ്ങളും സ്റ്റണ്ടും കാണിക്കുന്നതൊന്നുമല്ല സിനിമ.
മോഹൻലാലിനെ പോലെ ഉള്ള ഒരു നടന്റെ അടുത്തേക്ക് ഒരു കഥയുമായി ചെല്ലുന്നവര്‍ മനസിലാക്കേണ്ട കാര്യം അതാണ്. എവിടെയെങ്കിലും രണ്ടു മൂന്ന് സ്ഥലത്ത് നമ്മുടെ ഹൃദയത്തെ പിഞ്ചി എടുക്കുന്ന നിമിഷങ്ങള്‍ ഉണ്ടെങ്കില്‍ അത് പ്രേക്ഷകന് തന്റെ ജീവിതമാണെന്ന തോന്നല്‍ ഉണ്ടായാല്‍ അത് നല്ല കണ്ടന്റ് ഉള്ള സിനിമയായി മാറും. ഇതൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും, അദ്ദേഹം പഴയതിലും ഉഷാറായി തിരിച്ചു വരും, എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ. നല്ല കണ്ടന്റ് ഇല്ലാത്ത സിനിമകള്‍ വരുന്നതാണ് തിയറ്ററില്‍ കളക്ഷൻ കുറയാന്‍ കാരണം. ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്. ‘ന്നാ താന്‍ കേസ് കൊട്’ ഈ അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും നല്ല സിനിമയാണ്. അതില്‍ കുഞ്ചാക്കോ ബോബന് എന്തൊരു നല്ല പ്രകടനമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply