എത്ര പരിഹസിച്ചാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നത് ! പ്രതികരിച്ച് ഭാഗ്യ സുരേഷ് !

സുരേഷ് ഗോപി അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ എന്നും ഏറെ വിമർശിക്കപ്പെട്ടിരുന്നു, എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത അദ്ദേഹം ഇപ്പോൾ ജനഹൃദയങ്ങളിൽ വിജയം നേടിയിരിക്കുകയാണ്. കേന്ദ്ര മന്ത്രിയായി സ്ഥാനമേൽക്കാൻ ഒരുങ്ങുന്ന അദ്ദേഹത്തിന്റെ ഈ വിജയത്തിൽ മകൾ ഭാഗ്യ സുരേഷിന്റെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ വിജയത്തിൽ സന്തോഷമെന്നും അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നതെന്നും ജയിച്ചില്ലേലും അതിൽ മാറ്റം ഉണ്ടാകില്ലെന്നും ഭാ​ഗ്യ പറഞ്ഞു. അച്ഛനെതിരെ വിമർശനങ്ങളും ആരോപണങ്ങളും ട്രോളുകളും വന്നാലും അദ്ദേഹം തന്‍റെ പണി ചെയ്യുമെന്നും ഭാ​ഗ്യ പറഞ്ഞു.

ഭാഗ്യയുടെ വാക്കുകൾ വിശദമായി, വളരെയധികം സന്തോഷം. അച്ഛൻ കുറേ വർഷമായി നാട്ടുകാർക്ക് വേണ്ടി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അത് ജയം ഉണ്ടായാലും ഇല്ലെങ്കിലും തുടരുമെന്ന് അച്ഛൻ തെളിയിച്ചതാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചില്ലായിരുന്നുവെങ്കിലും അച്ഛന്റെ പ്രവർത്തനത്തിൽ ഒന്നും മാറ്റം ഉണ്ടാവില്ല. പഴയതുപോലെ തന്നെ അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണിയെടുക്കുന്നത്. അതൊക്കെ നിങ്ങൾ കണ്ടാലും ഇല്ലെങ്കിലും. ജയിക്കുന്നതിന് മുൻപും ഇങ്ങനെ തന്നെ ജയിച്ച ശേഷവും ഇങ്ങനെ തന്നെ”, എന്നാണ് ഭാ​ഗ്യ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അനാവശ്യമായി അച്ഛനെ വിമർശിച്ചവരാണ് കൂടുതൽ പേരും, അച്ഛന്‍ വഴിപാടായി നല്‍കിയതിനെ പോലും ആളുകള്‍ പരിഹസിച്ചിരുന്നുവെന്നും ഭാഗ്യ പറഞ്ഞു. അച്ഛനെ എന്തൊക്കെ പറഞ്ഞാലും എത്ര പരിഹസിച്ചാലും അദ്ദേഹം ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യും. നല്ല കാര്യം ചെയ്താലും ആളുകള്‍ കുറ്റം പറയും അതിനൊക്കെ ചെവികൊടുക്കാന്‍ നിന്നാല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഭാഗ്യ പ്രതികരിച്ചു. എന്തൊക്കെ സംഭവിച്ചാലും അച്ഛന്‍ തന്റെ ജോലിയും കുടുബത്തേയും ജനങ്ങളേയും മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഈ രീതിയില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഭാഗ്യ പറയുന്നു.

അതുപോലെ മകൻ ഗോകുലും പ്രതികരിച്ചിരുന്നു, നിങ്ങൾ അടക്കമുള്ള മാധ്യമങ്ങൾ അച്ഛന്റെ പരിഹസിച്ച് വർത്തയാക്കിവരാണ്, ഇപ്പോൾ അദ്ദേഹം ജയിച്ചുവന്നപ്പോൾ അതെ നിങ്ങൾ തന്നെ അദ്ദേഹത്തിന്റെ നല്ല വശങ്ങൾ വാർത്തയാക്കുന്നു, അച്ഛൻ ജയിച്ചാലും തോറ്റാലും എനിക്ക് സന്തോഷം മാത്രമേ ഉള്ളു, അദ്ദേഹം ചെയ്ത എന്തെങ്കിലും തെറ്റുകൾ എടുത്ത് വലിയ വർത്തയാക്കാൻ മനസ് കാണിക്കാറുള്ള ഇനിയെങ്കിലും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളും അതുപോലെ കൂടുതൽ പ്രാധാന്യം കൊടുത്താൽ നന്നായിരിക്കുമെന്നും ഗോകുൽ പ്രതികരിച്ചത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *