കേരള ചരിത്രത്തിലാദ്യം, രാജ്യത്തെ പ്രധാനമന്ത്രി വിവാഹ മാല എടുത്തുനൽകിയ വിവാഹം ! ഭാഗ്യ ഇനി ശ്രേയസിന് സ്വന്തം ! ആശംസകളുമായി സൂപ്പർ സ്റ്റാർസ് !

ഇന്ന് കേരളക്കര ഉറ്റുനോക്കിയ ഒരു വിവാഹമായിരുന്നു സൂപ്പർ സ്റ്റാറും ബിജെപി പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം.  പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിവാഹം അതീവ സുരക്ഷയോടെയാണ് നടന്നത്. വന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുത്തിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരന്‍ ശ്രേയസ് മോഹന്‍. ഭാഗ്യയുടേയും സഹോദരന്‍ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് വിവാഹത്തിലെത്തിയത്.

വിവാഹത്തിലെ പ്രധാന ആകർഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു, ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരൻമാരെ അക്ഷതം നൽകി അനുഗ്രഹിച്ചു. ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തിന് ശേഷമാണ് തൊട്ടടുത്ത വേദിയിൽ നടന്ന താലികെട്ട് ചടങ്ങിലെ 10 നവദമ്പതികളെ അക്ഷതം നൽകി അനുഗ്രഹിച്ചത്. ഇതിനുശേഷം വധൂവരന്മാർക്ക് പ്രധാനമന്ത്രിയോടൊപ്പം ഫോട്ടോയെടുക്കുന്നതിനും അവസരമുണ്ടായിരുന്നു. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ നരേന്ദ്ര മോദി അൽപ്പസമയത്തിനകം തൃപ്രയാർ ക്ഷേത്രത്തിലേക്ക് പോയി.

കേരള ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു വിവാഹത്തിൽ പങ്കെടുക്കാനും വധു വരന്മാരെ അനുഗ്രഹിക്കാനുമായി രാജ്യത്തിൻറെ പ്രധാന ,മന്ത്രി കേരളത്തിൽ എത്തുന്നതും വധൂവരന്മാര്ക്ക് വരണമാല്യം എടുത്ത് നൽകുന്നതും എന്നാണ് ബിജെപി പ്രവർത്തകർ അവകാശപ്പെടുന്നത്. വമ്പൻ താര നിരയാണ് വിവാഹത്തിന് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നിവരൊക്കെ നേരത്തേ തന്നെ ചടങ്ങില്‍ എത്തിയിരുന്നു. വിവാഹത്തിന് തലേന്ന് മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു.

കൂടാതെ ദിലീപ്, ബിജു മേനോന്‍, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാര്‍വതി, രചന നാരായണന്‍കുട്ടി, സരയു, ഹരിഹരന്‍, ഷാജി കൈലാസ്, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. അതുപോലെ കിലോക്കണക്കിന് സ്വർണ്ണം അനിയത്തി ഒരു സാധാരണ ചോക്കർ മാത്രമാണ് ഭാഗ്യ ധരിച്ചിരുന്നത്. ഈ 19ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിരുന്ന് നടത്തും. ബന്ധുക്കള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കായി 20ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷനും നടത്തും. കേരളം കാത്തിരുന്ന വിവാഹം  അനുഗ്രഹവുമായി സൂപ്പർ സ്റ്റാർസ്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *