
അലന്‍സിയറിന് കുറച്ചെങ്കിലും നാണവും മാനവും ഉണ്ടെകിൽ ലഭിച്ച അവാര്‍ഡ് തിരിച്ചു നൽകണം ! രൂക്ഷമായി വിമർശിച്ച് ഭാഗ്യലക്ഷ്മി !
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നടൻ അലൻസിയറിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയോടെ ഏറെ വിവാദമായി മാറുകയാണ്. നിരവധി പേരാണ് നടനെതിരെ പ്രതികരണവുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും നടന്മാരായ ഹരീഷ് പേരടിയും സന്തോഷ് കീഴാറ്റൂരും രംഗത്ത് വന്നിരിക്കുകയാണ്. അതേസമയം താൻ പറഞ്ഞ വാക്കുകളിൽ ഒരു വിരുദ്ധതയും ഇല്ലന്നും, ഇപ്പോഴും അതിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നും അലൻസിയർ പറഞ്ഞു.
ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ, അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണമെന്നും ന്യൂസ് 18-യോട് ഭാഗ്യലക്ഷ്മി പറഞ്ഞു. അലന്‍സിയറിന് കുറച്ച് നാണവും മാനവും ഉണ്ടെങ്കിൽ ലഭിച്ച അവാര്‍ഡ് തിരിച്ചു നൽകണമെന്നും ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ താക്കീത് നല്‍കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാല്‍ മതിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതുപോലെ നടൻ സന്തോഷ് കീഴാറ്റൂർ പറഞ്ഞത് ഇങ്ങനെ, ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ എന്ന നടൻ നടത്തിയ പരാമർശത്തോട് കടുത്ത’ വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് താരം കുറിച്ചത്. അതുപോലെ നടൻ ഹരീഷ് പേരടി കുറിച്ചത് ഇങ്ങനെ, ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി, എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് അലൻസിയറെ.. മഹാനടനെ.. ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്… അതിന് ചികൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്.
അതു,മല്ലങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിം,ഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ്, രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല …അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്…ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ് എന്നും ഹരീഷ് കുറിച്ചു.
അതുപോലെ ഈ വിഷയത്തിൽ മന്ത്രി ആർ ബിന്ദു പ്രതികരിച്ചത് ഇങ്ങനെ, അത്തരമൊരു പ്രതികരണം നിർഭാഗ്യകരമായിപ്പോയി. അതുപോലൊരു വേദിയിൽവച്ച് അത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. ഇത്തരം മനസ്സുകളിൽ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണത്. അത് ഒഴിവാക്കേണ്ടതായിരുന്നു.നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അതു മാറ്റിയെടുക്കാൻ സാധിക്കൂ എന്നും മന്ത്രി ആരോപിച്ചു.
Leave a Reply