
ഇപ്പോഴത്തെ എന്റെ അവസ്ഥ വളരെ മോശമാണ് ! പ്രചരിച്ച ആ വാർത്തകൾ തെറ്റാണ് ! നൃത്തം പോലും ചെയ്യാൻ കഴിയുന്നില്ല ! ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ഭാനുപ്രിയ !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകം അടക്കിവാണ താരറാണി ആയിരുന്നു ഭാനുപ്രിയ. 1996-ല്‍ അഴകിയ രാവണന് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായതോടെയാണ് നടിയെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്, താരം ഏറെ തിളങ്ങിരുന്നു.. അതിനുശേഷം കൊച്ച് കൊച്ച് സന്തോഷങ്ങൾ എന്ന ചിത്രത്തിൽ അവതരിപ്പിച്ച നർത്തകിയുടെ വേഷം വളരെ മനോഹരമായിരുന്നു…
ഭാനുപ്രിയ വളരെ പ്രശസ്തയായ ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയയായിരുന്നു. ഇതിനോടകം നിരവധി വേദികളിൽ താരം തനറെ സാനിധ്യം അറിയിച്ചിരുന്നു. 1967 ജനുവരി 15 ന് ആന്ധ്രയിലെ രാജമുണ്ട്രിക്കടുത്തുള്ള രംഗമ്ബേട്ട ഗ്രാമത്തിലാണ് തെലുങ്ക് സംസാരിക്കുന്ന കുടുംബത്തില്‍ ഭാനുപ്രിയ ജനിച്ചത്. അച്ഛൻ പാണ്ഡു ബാബു, ‘അമ്മ രാഗമാലി.. ഇവരുടെ യഥാർഥ പേര് മംഗഭാനു എന്നായിരുന്നു, സിനിമയിൽ വന്നതിനുശേഷം പേര് മാറ്റുകയായിരുന്നു, ഇവർക്ക് ഒരു സഹോദരിയും സഹോദരനുമുണ്ട്, സഹോദരി ശാന്തി പ്രിയ ഒരു നടി കൂടിയാണ്.
മലയാള സിനിമക്കും അവർ എന്നും വളരെ പ്രിയങ്കരിയായിരുന്നു. 90 കളിലാണ് ഭാനുപ്രിയ സിനിമയിൽ കൂടുതൽ സജീവമായതും ബോളിവുഡിലും കൂടുതൽ തിളങ്ങിയതും, ഇതിനോടകം ഇവർ 100 ഇത് കൂടുതൽ ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു, 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ നൃത്തം അഭ്യസിച്ച ഭാനു പ്രിയ നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ തന്റെ അവസ്ഥ വളരെ മോശമാണ് എന്ന് തുറന്ന് പറയുകയാണ് ഭാനുപ്രിയ. ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകളുണ്ട്. എനിക്ക് ഈയിടെയായി സുഖമില്ല. ഓര്‍മ്മ ശക്തി കുറയുന്നു. പഠിച്ച ചില ഇനങ്ങള്‍ ഞാന്‍ മറന്നു. പിന്നീട് നൃത്തത്തോടുള്ള താല്പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ല,’ ഭാനുപ്രിയ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് ഓര്‍മക്കുറവ് അനുഭവപ്പെടുന്നുണ്ട്.
സിനിമക്ക് വേണ്ടി ഡയലോഗുകൾ പോലും എനിക്ക് ഓർമനിൽക്കുന്നില്ല, ലൊക്കേഷനില്‍ വച്ച് ഡയലോഗുകള്‍ മറന്നു. ഓര്‍ത്തിരിക്കേണ്ട പലതും ഞാന്‍ മറക്കുകയാണ്. ആക്ഷന്‍ എന്ന് പറഞ്ഞപ്പോള്‍ ലൊക്കേഷനില്‍ കയറി, ഡയലോഗുകളെല്ലാം മറന്നുപോയി. തനിക്ക് സമ്മര്‍ദ്ദമോ വിഷാദമോ ഇല്ല. അതുപോലെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ ശരിയല്ല അദ്ദേഹം ഹൈദരാബാദിലും താന്‍ ചെന്നൈയിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഹൈദരബാദില്‍ നിന്നും ചെന്നൈയിലേക്കുള്ള സ്ഥിരം യാത്രക്കള്‍ പ്രയാസമായതിനാലാണ് ചെന്നൈയില്‍ താമസമാക്കിയത് എന്നും ഭാനുപ്രിയ പറയുന്നു.
അതുപോലെ അടുത്തിടെ നടിക്ക് എതിരെ മറ്റൊരു കടുത്ത ആരോപണം കേട്ടിരുന്നു. വെറും പതിനാലുവയസുകാരിയായ വീട്ടുജോലിക്കാരിയായ കുട്ടിയെ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. തന്റെ മകളെ ഭാനുപ്രിയയുടെ സഹോദരൻ ശാരീരികമായി ഉപദ്രവിച്ചു എന്നും അത് ഭാനുപ്രിയയുടെ സമ്മതത്തോടെ ആയിരുന്നു എന്നും ആ പരാതിയിൽ പറഞ്ഞിരുന്നു. എന്നാല്‍ ഭാനുപ്രിയ പൂര്‍ണമായും ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുക ആയിരുന്നു.
Leave a Reply