അഭിനേത്രി, നർത്തകി ഭാനുപ്രിയയുടെ ജീവിതത്തിലൂടെ ഒരു യാത്ര !!

മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ അവതരിപ്പിച്ച അഭിനേത്രിയാണ് ഭാനു പ്രിയ. മലയാളിയല്ലാത്ത അവർ മികച്ച അഭിനയം മലയാളത്തിൽ കാഴ്ചവച്ചിരുന്നു, അസാമാന്യ മെയ് വഴക്കവും ആരും നോക്കി നിൽക്കുന്ന മുഖ സൗന്ധര്യത്തിനും ഉടമയായിരുന്ന അവർ സൗത്ത് സിനിമയിൽ ഒരു സമയത്ത് മിന്നുന്ന താരമായിരുന്നു, തമിഴ്, തെലുങ്ക്, കന്നട , ഹിന്ദി തുടങ്ങിയ ഭാഷാകിൽ അവർ സജീവമിരുന്നു, മെല്ലയ് പേസുങ്കൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ മേഖലയിൽ എത്തിയത്, അതിനു ശേഷം നിരവധി തെലുങ്ക് ചിത്രങ്ങൾ താരം ചെയ്തിരുന്നു, മലയത്തിൽ രാജ ശില്പിയാണ് അവരുടെ ആദ്യ ചിത്രം.. തുടര്‍ന്ന് 1996-ല്‍ അഴകിയ രാവണന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായും താരം ഏറെ തിളങ്ങിരുന്നു.. അതിനുശേഷം കൊച്ച് കൊച്ച് സന്തോഷങ്ങൾ എന്ന ചിത്രത്തിൽ അവതരിപ്പിച്ച നർത്തകിയുടെ വേഷം വളരെ മനോഹരമായിരുന്നു…

മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ഭാനുപ്രിയക്ക് സ്വന്തമായുണ്ട്, പോയികയിൽ കുളിർ പൊയ്‌കയിൽ, പ്രണയമണി തൂവൽ കോഴിയും പവിഴ മഴ, തുടങ്ങിയ നിരവധി ഗാനങ്ങൾ.. അക്കാലത്തെ എല്ലാ സൂപ്പർ നായകന്മാരുടെയും നായികയായിരുന്നു ഭാനുപ്രിയ .. കഴിവുള്ള അഭിനേത്രി എന്നതിനപ്പുറം അവർ മികച്ചൊരു നർത്തകികൂടിയാന്നെന്നു തെളിച്ചിരുന്നു…. 1967 ജനുവരി 15 ന് ആന്ധ്രയിലെ രാജമുണ്ട്രിക്കടുത്തുള്ള രംഗമ്ബേട്ട ഗ്രാമത്തിലാണ് തെലുങ്ക് സംസാരിക്കുന്ന കുടുംബത്തില്‍ ഭാനുപ്രിയ ജനിച്ചത്. അച്ഛൻ പാണ്ഡു ബാബു, ‘അമ്മ രാഗമാലി.. ഇവരുടെ യഥാർഥ പേര് മംഗഭാനു എന്നായിരുന്നു, സിനിമയിൽ വന്നതിനുശേഷം പേര് മാറ്റുകയായിരുന്നു, ഇവർക്ക് ഒരു സഹോദരിയും സഹോദരനുമുണ്ട്, സഹോദരി  ശാന്തി പ്രിയ ഒരു നടി കൂടിയാണ്….

സഹോദരിയും അറിയപ്പെടുന്ന താരമായിരുന്നു, 80 – 90 കാലങ്ങളിലായിരുന്നു ഭാനു പ്രിയ സിനിമയിൽ കൂടുതൽ സജീവമായിഉണ്ടായിരുന്നത്, 90 ലാണ് ബോളിവുഡിലും തിളങ്ങിയത്. ഇതിനോടകം ഇവർ 100 ഇത് കൂടുതൽ ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു, 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ നൃത്തം അഭ്യസിച്ച ഭാനു പ്രിയ നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്. ഈ പ്രശസ്തയിൽ നിന്ന താരത്തിന്റെ പേര് അടുത്തിടെ ഒരു വിവാദത്തിൽ പെട്ടിരുന്നു.

പതിനാലുവയസുകാരിയായ വീട്ടുജോലിക്കാരിയായ കുട്ടിയെ  ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച്‌ നടി ഭാനുപ്രിയയ്‌ക്കെതിരെ കേസും ഉയര്‍ന്നിരുന്നു.ആന്ധ്രപ്രദേശ് സ്വദേശിയായ പ്രഭാവതിയാണ് പതിനാലു വയസുകാരിയായ തന്റെ മകളെ കാണാന്‍ നടി അനുവദിക്കുന്നില്ലെന്നും പറഞ്ഞുറപ്പിച്ച ശമ്ബളം മകള്‍ക്ക് നല്‍കുന്നില്ലെന്നും ആരോപിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്.  ഏജന്റ് വഴിയാണ് മകളെ ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിലേക്ക് 10,000 രൂപ മാസശമ്ബളത്തിന് അയച്ചത്.

സത്യത്തിൽ അന്ന് എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല.. ത്തന്റെ മകളെ ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ ഉപദ്രവിച്ചതായി അഞ്ജാത സന്ദേശം ലഭിച്ചെന്നും മകളെ കാണാന്‍ ചെന്നൈയിലെത്തിയ കുടുംബത്തിനെ ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയെന്നും പ്രഭാവതി നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഭാനുപ്രിയ പൂര്‍ണമായും ഇക്കാര്യങ്ങളെല്ലാം തള്ളി. പെണ്‍കുട്ടി വീട്ടില്‍ നിന്നും ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചുവെന്നും പരാതിയുമായി മുന്നോട്ട് നീങ്ങുമെന്ന് കുടുംബത്തിനെ അറിയച്ചതിനെ തുടര്‍ന്നുമാണ് അവര്‍ വ്യാജ പരാതി നല്‍കിയതെന്നാണ് ഭാനുപ്രിയ വെളിപ്പെടുത്തിയതും… ഭാനുപ്രിയ ഭർത്താവുമായി പിരിഞ്ഞ് തന്റെ ഏകമകളുമായി ചെന്നൈയിലാണ് ഇപ്പോൾ താമസം, ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *