
എന്നും ഞാൻ ഏറെ നന്ദിയോടെ ഓർക്കുന്ന ഒരു മുഖം ! എന്റെ ഏറ്റവും വലിയ വിഷമഘട്ടത്തിൽ എന്നെ ഒരു മകളെപ്പോലെ ചേർത്ത് നിർത്തി ! ഭാവനയുടെ വാക്കുകൾ !
മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യ ഒട്ടാകെ തിളങ്ങി നിൽക്കുന്ന ആളാണ് ഭാവന. തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ പ്രയാസങ്ങളെ എല്ലാം അകറ്റി നിർത്തി വീണ്ടും സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുന്ന ഭാവനയുടേതായി ഒരു പിടി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ഇതിനുമുമ്പ് തന്റെ വിഷമസമയത്ത് ഒപ്പം നിന്ന ആളെ കുറിച്ച് ഭാവനയുടെ വാക്കുകളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.
ഭാവനയുടെ ആ വാക്കുകൾ ഇങ്ങനെ, ആദ്യം തന്നെ ഏറ്റവും നന്ദിയോടെ ഓർക്കുന്ന മുഖം അത് അന്തരിച്ച മുന്‍ എം.എല്‍.എ പി. ടി. തോമസ് സാറിനെയാണ്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ വേർപാട് എന്നെ വിഷമിപ്പിച്ചിരുന്നു.

ഒരു അച്ഛനെ പോലെ അദ്ദേഹം എന്നെ ചേർത്ത് പിടിച്ചു. അദ്ദേഹത്തെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല എന്നും ഭാവന പറയുന്നു. പിന്നെ ഭാഗ്യലക്ഷ്മി ചേച്ചി.. അവർ എനിക്ക് നിരുപാധികമായ സ്നേഹവും പിന്തുണയും നല്കിയ ഒരാളാണ്. ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതുപോലെ ചേച്ചി എനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു. അതുപോലെ WCC എന്നോടൊപ്പം തന്നെ നിന്നു, എന്നാൽ എന്നെ വേദനിപ്പിച്ച മറ്റൊരു കാര്യം എനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതിനാല്‍ ഈ സ്ത്രീകളില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടത് എന്നെ ഒരുപാട് വിഷമിപ്പിച്ചു. ഞാന്‍ തോല്ക്കാതിരിക്കാനാണ് അവരെല്ലാവരും ശ്രമിക്കുന്നത്.
അത്പോലെ എന്നെ സപ്പോർട്ട് ചെയ്ത നടിമാരായ മിയ, പാർവതി, നവ്യ നായർ, ആര്യ ബഡായി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ അങ്ങനെ ഒരുപാട് സഹപ്രവർത്തകരും എനിക്കൊപ്പം നിന്നവരാണ്, പിന്നെ നടന്മാരായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ, ജയസൂര്യ സുപ്രിയ പൃഥ്വിരാജ്, ലിസ്സി പ്രിയദര്ശന്, ഷാജി കൈലാസ്, ആഷിഖ് അബു എന്നിവരെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് പേർ പോരാടാനുള്ള ആത്മധൈര്യം തന്നവരാണ്. നീതിക്കായുള്ള പോരാട്ടത്തിലാണ് ഇപ്പോഴും ഞാൻ. സത്യം ജയിക്കുമെന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്നും ഭാവന പറയുന്നു.
Leave a Reply