
സങ്കടങ്ങൾ വരുമ്പോൾ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞ് തീർക്കുകയാണ് പതിവ് ! ആരോടും പറഞ്ഞ് അവരെക്കൂടെ സങ്കടപെടുത്തുന്നത് ഇഷ്ടമല്ല ! വിഷമഘട്ടത്തെ കുറിച്ച് ഭാവന പറയുന്നു !
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഭാവന, വ്യക്തി ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടികളെ ധൈര്യപൂർവം നേരിട്ട് അതിനെ അതിജീവിച്ച ആളുകൂടിയാണ് ഭാവന, അവർ ഇന്ന് നിരവധി സ്ത്രീകൾക്ക് ഒരു പ്രചോദനം കൂടിയാണ്. ഇപ്പോഴിതാ ഒരു വലിയ ഇടവേളക്കു ശേഷം തമിഴിലേക്ക് എത്തിയിരിക്കുകയാണ് ഭാവന. ‘ദ ഡോർ’ ഭാവനയുടെ പുതിയ തമിഴി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭാവനയുടെ സഹോദരനാണ്, നിർമ്മാണം ഭാവനയുടെ ഭർത്താവ് നവീനും.
ഇപ്പോഴിതാ നിറഞ്ഞ ചിരിയില്ലാത്ത ഒരു ഫോട്ടോപോലും ഭാവനയുടെ സോഷ്യൽമീഡിയ പേജിൽ കാണാൻ കഴിയില്ല. വേദനകള്‍ ആരോടും ഷെയര്‍ ചെയ്യാറില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാവന. കഴിഞ്ഞ ദിവസം ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഭാവന ഈ കാര്യം വ്യതമാക്കിയത്. ആ വാക്കുകൾ ഇങ്ങനെ, സങ്കടങ്ങൾ വരുമ്പോൾ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞ് തീർക്കുകയാണ് ചെയ്യാറ്, എന്റെ ഏറ്റവും വലിയ പ്രശ്‌നം എന്റെ വേദനകള്‍ ഞാന്‍ ആരോടും ഷെയര്‍ ചെയ്യാറില്ല എന്നതാണ്. മറ്റുള്ളവരും ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരായിരിക്കും. എന്റെ പ്രശ്‌നവും അവരോട് പറഞ്ഞ് അവരെ സങ്കടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എന്റെ വിഷമങ്ങളിൽ, നിന്ന് ഞാൻ തന്നെ പുറത്തുവരും, എന്റെ എല്ലാ ഫ്രണ്ട്‌സും പറയും അങ്ങനെ ചെയ്യരുത് ആരോടെങ്കിലും ഷെയര്‍ ചെയ്യണമെന്ന്. പക്ഷെ ഞാന്‍ ഒരു ഷീല്‍ഡ് കൊണ്ട് എന്റെ വേദനകള്‍ മറച്ചുവെയ്ക്കും. മാക്‌സിമം 48 മണിക്കൂര്‍ അതിനുള്ളില്‍ അതില്‍ നിന്ന് ഞാന്‍ തന്നെ സ്വയം പുറത്തുവരും. നന്നായി കരയും കരഞ്ഞ് തീര്‍ത്തിട്ട് സ്വയം എഴുന്നേറ്റ് വരും. ഞാന്‍ എന്നെ സ്വയം പുഷ് ചെയ്യും.
ഞാന്‍ എനിക്ക്, തന്നെ,യാണ്, സ്വയം നന്ദി, പറയുന്നത്. കാലം എല്ലാ വേദനകളും മായ്ക്കുമെന്ന് എല്ലാവരും, പറയും. പൂര്‍ണമായും അതങ്ങനെയാണെ ന്ന് എനിക്ക് പറയാന്‍ പറ്റില്ല. എനിക്ക് എന്റെ അച്ഛനെ, നഷ്ടപ്പെട്ടു, ആ വേദന ഇപ്പോഴും എന്റെയുള്ളിലുണ്ട്. പക്ഷെ അത് തന്നെ ആലോചിച്ച് എല്ലാ ദിവസവും ഞാന്‍ കരഞ്ഞിരിക്കാറില്ല. അച്ഛന്‍ പോയി എന്നത് റിയാലിറ്റിയാണ്. അത് ആക്‌സപ്റ്റ് ചെയ്യണം.
അതിന്റെ വേദന എന്തായാലും ഉണ്ടാവും. പക്ഷെ അതിന്റെ തീവ്രത കുറഞ്ഞ് കുറഞ്ഞ് വരും. ഇപ്പോഴൊക്കെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും പേടിയുള്ള ആളാണ് ഞാന്‍, ആ പേടിയും ചിരിയുടെ മുഖമൂടിയില്‍ മറച്ച് വെയ്ക്കാറുണ്ട്. പെട്ടന്ന് ഒരു സ്റ്റേജിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴോ ഒരു കൂട്ടം ആളുകളെ കാണുമ്പോഴോ പുതുതായി സിനിമ തുടങ്ങുമ്പോഴോ റിലീസ് ചെയ്യുമ്പോഴോ എല്ലാം എനിക്ക് പേടിയാണ്. പല അവസരത്തിലും ആ പേടി മറക്കാന്‍ വേണ്ടി ചിരിച്ച് പിടിക്കാറുണ്ടെന്നും ഭാവന പറയുന്നു. നിരവധി പേരാണ് ഭാവനയെ ആശ്വസിച്ച് അഭിനന്ദിച്ച് എത്തുന്നത്.
Leave a Reply