
ഞാന്‍ സ്വീകരിച്ച മാര്‍ഗത്തിന്റെ പേരില്‍ ഒരിക്കലും ക്ഷമാപണം നടത്തുകയില്ല ! ഇതെന്റെ തീരുമാനമാണ് ! ഭാവനക്ക് ആശംസകളുമായി ആരാധകർ !
ഭാവനയുടെ തുറന്ന് പറച്ചിൽ ലോക ശ്രദ്ധ നേടിയിരുന്നു, വളരെ കരുതയായ ഒരു സ്ത്രീയെപ്പോലെയാണ് അവർ അനുഭവിച്ച തീവ്രമായ ജീവിത സാഹചര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. ഞാൻ ഒരിക്കലും ഇര അല്ല, അതിജീവിതയാണ് എന്നാണ് ഭാവന പറഞ്ഞത്. അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവന ഈ തുറന്ന് പറച്ചില് നടത്തിയത്, അത്രയും നാളത്തെ തന്റെ ആ ജീവിത യാത്ര അത്ര എളുപ്പമായിരുന്നില്ല എന്നാണ് ഭാവന പറഞ്ഞത്. നിരവധി പേരാണ് നടിക്ക് പിന്തുണയുമായി എത്തിയത്.
ഇപ്പോഴിതാ വനിതാ ദിനത്തിൽ ഭാവന പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, വനിതാ ദിനത്തില്‍ സ്വന്തം ജീവിതം മാതൃകയാക്കി സത്രീകള്‍ക്ക് പോരാടാനും അവകാശങ്ങളും നീതിയും നേടിയെടുക്കാനുമുള്ള ഊര്‍ജം പകര്‍ന്ന് നൽകികൊണ്ടുള്ള വാക്കുകളാണ് നടി ഭാവന പങ്കുവെച്ചത്. ജിമ്മില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ട് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കയ്യടി നേടുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘നിങ്ങള്‍ തകര്‍ത്തതിനെ പുനര്‍നിര്‍മ്മിക്കാന്‍ ഞാന്‍ സ്വീകരിച്ച മാര്‍ഗത്തിന്റെ പേരില്‍ ഒരിക്കലും ക്ഷമാപണം നടത്തുകയില്ല….’ എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് വനിതാ ദിനം ആശംസിച്ച് എത്തിയത്. ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരണം, ഞങ്ങൾ ഒപ്പമുണ്ട്, പോരാടണം എന്ന് തുടങ്ങുന്ന അനേകം കമന്റുകളാണ് ഭാവനക്ക് ലഭിക്കുന്നത്. അതോടൊപ്പം നടി ഈ കേ,സി,ൽ തുടരന്വേഷണം വേണം എന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ദിലീപ് സമര്‍പ്പിച്ച ഹ,ര്‍,ജി ഹൈ,ക്കോ,ടതി തളളി. കേ,സി,ല്‍ തു,ട,ര,ന്വേ,ഷണമാകാമെന്ന് ഹൈ,ക്കോ,ടതി അ,ന്വേ,ഷണ സംഘത്തോട് വ്യക്തമാക്കി.

കഴിഞ്ഞ ദിസവം ഭാവനയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ഈ കേ,സി,ന്റെ പേരിൽ പതിനഞ്ച് ദിവസം എനിക്ക് കോ,ട,തിയിൽ പോകേണ്ടി വന്നിരുന്നു, അതൊരു വല്ലാത്ത അനുഭവമായിരുന്നു, 15 ദിവസത്തെ ഹിയറിങ്ങിന് ശേഷം കോ,ട,തിയില്‍ നിന്നും ഞാൻ പുറത്തു വന്നപ്പോഴാണ് ശെരിക്കും ഒരു അതിജീവിതയെ പോലെ എനിക്ക് തോന്നിയത്. ഞാന്‍ ഒരു ഇര അല്ല അതജീവിച്ചളാണെന്ന് കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്ക് മനസിലായി. ഇത് എനിക്ക് അതിജീവിക്കാന്‍ സാധിക്കും. ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല എനിക്ക് പിന്നാലെ വരുന്ന എല്ലാ പെണ്‍കുട്ടികളുടെയും അന്തസ്സിനായാണ് ഞാന്‍ നിലകൊള്ളുന്നത് എന്ന് മനസിലായി. ഞാന്‍ ഇരയല്ല അതിജീവിതയാണെന്ന് ഒടുവില്‍ എന്റെ മനസിന് ബോധ്യപെടുത്തി.
എന്റെ ജീവിതത്തിൽ ഈ കഴിഞ്ഞ അഞ്ചു വർഷവും വളരെ ബുദ്ധിമുട്ടേറിയത് ആയിരുന്നു, അതിൽ എന്നെ കൂടുതൽ വേദനിപ്പിച്ചത് ഇതിന്റെ പിന്നിൽ നടന്ന ചില ചാനൽ ചർച്ചകളാണ്, പലരും എന്റെ പേരു പറഞ്ഞു കൊണ്ട് പ്രതികരിക്കാന്‍ തുടങ്ങി. എന്നെ അറിയാത്ത കുറച്ച് പേര്‍ എന്നെ പറ്റി ചാനലുകളില്‍ പറയാൻ തുടങ്ങി, അവൾ അങ്ങനെ ചെയ്യരുതായിരുന്നു, അന്ന് രാത്രി അവള്‍ യാത്ര ചെയ്യാന്‍ പാടില്ലായിരുന്നു, ഈ കേ,സ് വ്യാ,ജ,മാ,ണ്, ഞാന്‍ സൃഷ്ടിച്ച് എടുത്തതാണ് എന്ന് പറഞ്ഞു കൊണ്ട് അവർ ഒരുപാട് സംസാരിച്ചു. അതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തത് എന്നിൽ കൂടുതൽ ദുഖം ഉണ്ടാക്കി, എന്നെ അത് പിന്നോട്ട് വലിച്ചു. ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ത്തിയതെന്ന്.
Leave a Reply