
പിന്തുണച്ചവരുടെ കൂട്ടത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാറുകളില്ല ! ഭാവനയുടെ പ്രതികരണം ശ്രദ്ധനേടുന്നു !
ഭാവനയുടെ തുറന്ന് പറച്ചിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുകയാണ്, നിരവധിപേരാണ് നടിയെ പിന്തുണച്ച് എത്തുന്നത്, തനിക്ക് നേരിട്ട ദുരനുഭവവും അതിനെ അതിജീവിച്ച സാഹചര്യങ്ങളെ കുറിച്ചും വളരെ ബോൾഡായിട്ടാണ് ഭാവന പ്രതികരിച്ചത്, ലോകമെന്നും ഇത് ശ്രദ്ധ നേടിയിരുന്നു, അതിൽ ഏറ്റവും എടുത്ത് പറയേണ്ട ഒരു കാര്യം റഷ്യൻ മാധ്യമമാറ്റ സ്പുട്നികും ഭാവനയുടെ വാക്കുകൾ പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. താൻ ഒരിക്കലും ഇരയല്ല അതിജീവിതായണ് എന്നാണ് ഭാവന പറഞ്ഞത്.
താൻ ആക്രമിക്ക പെടുന്നതിന് മുമ്പും തനിക്ക് മലയാള സിനിമയിൽ അവസരം നഷ്ടമായിട്ടുണ്ട്, അതിനെ കുറിച്ചൊന്നും ഇപ്പോൾ കൂടുതൽ പറയാൻ തനിക്ക് ഒരുപാട് സാധിക്കില്ല കാരണം കേസ് നടന്നുകൊണ്ട് ഇരികുകയാണ്, ആക്രമിക്കപ്പെട്ടതിന് ശേഷം ഭാവന മലയാള സിനിമയിലേക്കെത്തിയിരുന്നില്ല. ഒന്നും സംഭവിക്കാത്തതുപോലെ ഇന്ഡസ്ട്രിയിലെത്തി വര്‍ക്ക് ചെയ്യാന്‍ തനിക്ക് ഭയമായിരുന്നെന്നാണ് താരം പറഞ്ഞത്. എന്നാല്‍ നിരവധി താരങ്ങള്‍ തന്നെ സപ്പോര്‍ട്ട് ചെയ്തെന്നും ഭാവന പറഞ്ഞിരുന്നു. നിരവധി പേര് തന്നെ മലയാള സിനിമയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ടായിരുന്നുവെന്നും തിരികെ വരാന്‍ നിര്ബന്ധിച്ചിരുന്നവെന്നും ഭാവന പറഞ്ഞു.
ആഷിഖ് അബു, ഷാജി കൈലാസ്,പൃഥ്വിരാജ്, ജയസൂര്യ, ജിനു എബ്രഹാം അങ്ങനെ ഒരുപാട് പേര് തനിക്കൊപ്പം നിന്നിരുന്നു എന്നും, കൂടാതെ ഇവർ എനിക്ക് സിനിമയിൽ അവസരം നൽകിയിരുന്നു, പക്ഷെ അതെല്ലാം താൻ നിരസിക്കുകയായിരുന്നു എന്നും ഭാവന പറഞ്ഞു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്,’ ഭാവന അഭിമുഖത്തില്‍ പറഞ്ഞു.

എന്നാൽ ഇപ്പോൾ മറ്റൊരു കാര്യമാണ് ഏറെ ശ്രദ്ധ നേടുന്നത്, തന്നെ പിന്തുണച്ച താരങ്ങളുടെ കൂട്ടത്തില്‍ മലയാളികളുടെ മെഗാസ്റ്റാറുകളായ ‘മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പേര് ഭാവന പറഞ്ഞിരുന്നില്ല. ഇവർ ഇരുവരും ഭാവനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചതിനെ കുറിച്ച് അവതാരക ബര്‍ഖ ദത്ത് എടുത്ത് ചോദിച്ചിരുന്നുവെങ്കിലും അതിനെ കുറിച്ച് സംസാരിക്കാന്‍ ഭാവന തയ്യാറായില്ല എന്നത് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകായണ്.
അതേസമയം അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് സംവിധായകന് ആഷിഖ് അബു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിനിമയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും ആഷിഖ് പറഞ്ഞു. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു, അത് അവര്‍ക്കിഷ്ടപ്പെട്ടിട്ടുണ്ട്, ബാക്കി കാര്യങ്ങൾ വഴിയേ അറിയിക്കുമെന്നും ആഷിഖ് അബു പറയുന്നു.
Leave a Reply