ഏറെ നന്ദിയോടെ ഓര്‍ക്കുന്നത് ആ മനുഷ്യനെയാണ് ! യാഥാർഥ്യം ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം ! കൂടെ നിന്നവരെ കുറിച്ച് ഭാവന പറയുന്നു !!!

ഭാവന അന്നും ഇന്നും എന്നും നമ്മുടെ പ്രിയങ്കരിയായ അഭിനേത്രിയാണ്, പക്ഷെ നടിയുടെ ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായി സംഭവിച്ച ആ ദുരന്തത്തെ വളരെ കരുത്തയായി ഭാവന തരണം ചെയ്ത് ഇപ്പോൾ അതിലും ശക്തയായി അഞ്ചു വർഷത്തിന് ശേഷം ജന മധ്യത്തിൽ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഭാവനയോടൊപ്പം ലോക ജനത കൈകോർത്തിരുന്നു. ഇനിയും മുന്നോട്ട് പോകാൻ പിന്തുണ നൽകുകയാണ് ഓരോരുത്തരും.

ഇപ്പോഴതാ പ്രതിസന്ധി ഘട്ടത്തിൽ തന്നോടൊപ്പം നിന്ന ഓരോരുത്തരെയും കുറിച്ച് പറഞ്ഞിരിക്കുകയാണ് ഭാവന. ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് [പറച്ചിൽ. ആദ്യം തന്നെ ഏറ്റവും നന്ദിയോടെ ഓർക്കുന്ന മുഖം അത് അന്തരിച്ച മുന്‍ എം.എല്‍.എ പി. ടി. തോമസ് സാറിനെയാണ്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ വേർപാട് എന്നെ വിഷമിപ്പിച്ചിരുന്നു.

അങ്ങനെ ഒരുപാട് പേര് എന്നെ തുടക്കം മുതൽ പിന്തുണച്ച് രംഗത്തുണ്ട്, എന്റെ അടുത്ത സുഹൃത്തുക്കൾ കൂടിയായ മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, രമ്യ നമ്പീശന്‍, മൃദുല മുരളി, സയോനാര ഫിലിപ്പ്, ശില്‍പ ബാല, ഷഫ്ന എന്നിവർ എന്നോട് ദിവസവും സംസാരിക്കാറുണ്ട്. പിന്നെ രേവതി,അഞ്ജലി മേനോനും ദീദി ദാമോദരനും മറ്റുള്ളവരും നന്നായി പിന്തുണച്ചു. പിന്നെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവരെപ്പോലെ എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും അവര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.

 

പിന്നെ ഭാഗ്യലക്ഷ്മി ചേച്ചി.. അവർ എനിക്ക് നിരുപാധികമായ സ്‌നേഹവും പിന്തുണയും നല്‍കിയ ഒരാളാണ്. ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതുപോലെ ചേച്ചി എനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു. അതുപോലെ WCC എന്നോടൊപ്പം തന്നെ നിന്നു, എന്നാൽ എന്നെ വേദനിപ്പിച്ച മറ്റൊരു കാര്യം എനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതിനാല്‍ ഈ സ്ത്രീകളില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടത് എന്നെ ഒരുപാട് വിഷമിപ്പിച്ചു. ഞാന്‍ തോല്‍ക്കാതിരിക്കാനാണ് അവരെല്ലാവരും ശ്രമിക്കുന്നത്.

പിന്നെ മിയ, പാർവതി, നവ്യ നായർ, ആര്യ ബഡായി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ അങ്ങനെ ഒരുപാട് സഹപ്രവർത്തകരും എനിക്കൊപ്പം നിന്നവരാണ്, പിന്നെ നടന്മാരായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ, ജയസൂര്യ സുപ്രിയ പൃഥ്വിരാജ്, ലിസ്സി പ്രിയദര്‍ശന്‍, ഷാജി കൈലാസ്, ആഷിഖ് അബു എന്നിവരെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് പേർ പോരാടാനുള്ള ആത്മധൈര്യം തന്നവരാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *