
ഇനി വെറും മൂന്ന് ദിസവസങ്ങൾ കൂടി മാത്രം ! നീതി തേടി കഴിഞ്ഞ അഞ്ചു വർഷത്തെ പോരാട്ടം അവസാനിക്കുന്നു ! കാത്തിരിപ്പിൽ ആരാധകർ !
ഒരു സുപ്രഭാതത്തിൽ കേരളക്കരയെ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു നടിയെ ആക്രമിച്ചത്. അതിനു ശേഷം പിന്നീടങ്ങോട്ട് കേരളം സാക്ഷ്യം വഹിച്ചത് ഒരു സിനിമയെ വെല്ലുന്ന കഥാ മുഹൂർത്തങ്ങളാണ്. അഞ്ചു വർഷം പി[പിന്നിട്ടിട്ടും ഈ കേസിൽ ഇതുവരെ ഒരു വിധി വന്നിട്ടില്ല എന്നത് ഏറെ അതിശയകരമായ ഒന്ന് തന്നെയാണ്. ഇപ്പോഴിതാ നിയമ പോരാട്ടത്തിന് അവസാനം ഉണ്ടാകാൻ പോകുകയാണ്. നടിയെ ആക്രമിച്ച കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി വെള്ളിയാഴ്ച വരെ സമയം നൽകി. കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡ് മൂന്നു പ്രാവശ്യം തുറന്നു നോക്കി എന്നു വ്യക്തമായിരുന്നു. കാർഡിൻ്റെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്.
ഈ സാഹചര്യത്തിൽ വീണ്ടും അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുമുമ്പ് നേരത്തെ സമയം തേടിയപ്പോൾ ഇനി സമയം നീട്ടി നൽകില്ല എന്ന കർശന നിർദേശത്തോടെയാണ് ഈ മാസം 15 വരെയായായിരുന്നു സമയം അനുവദിച്ചത്. എന്നാൽ കോടതി വീണ്ടും സമയം നീട്ടി നൽകിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ സമയം നൽകി. ഇതോടെ എല്ലാ അന്വേഷണങ്ങളും അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട് വേണം കോടതിയിൽ സമർപ്പിക്കാൻ. വരുന്ന മൂന്ന് ദിവസങ്ങൾ പ്രോസിക്യൂഷന് വളരെ നിര്‍ണായകമായാണ്.

ഈ അവസാന നിമിഷം വളരെ നിർണായക കണ്ടെത്തലാണ് കേസിൽ ഉണ്ടായിട്ടുള്ളത് എന്നാണ് പുറത്ത് വരുന്നത്, മെമ്മറി കാർഡിൽ ഗുരുതര വീഴ്ച സംഭവിച്ചു എന്ന കാര്യത്തിൽ തീരുമാനമായിരിക്കുകയാണ്. വിദഗ്ധരുടെ കണ്ടെത്തൽ പ്രകാരം മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യുവിൽ മൂന്നു തവണ മാറ്റം സംഭവിച്ചിട്ടുണ്ട് . മൂന്നു കോടതികളിൽ കാർഡ് സൂക്ഷിച്ചിരുന്ന സമയത്തു ഹാഷ് വാല്യുവിൽ മാറ്റമുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അങ്കമാലി മജിസ്ട്രേട്ട് കോടതി, വിചാരണക്കോടതി, എറണാകുളം ജില്ലാ കോടതി എന്നിവിടങ്ങളിൽ സൂക്ഷിക്കുന്ന സമയത്ത് കാർഡ് തുറന്നു പരിശോധിച്ചതായി കണ്ടെത്തിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഭാവന പറഞ്ഞിരുന്ന ചില വാക്കുകളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഇത് ഒരു വലിയ ദുസ്വപ്നം പോലെ തോന്നി. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ എല്ലാം സാധാരണ പോലെയാകുമെന്ന് ഞാന്‍ ചിന്തിക്കാൻ തുടങ്ങി. പല തവണയും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. എല്ലാം മാറി മറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് പോകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. സ്വയം കുറ്റപ്പെടുത്തി. എപ്പോഴും ആലോചിക്കും അതിന് ശേഷം ഞാന്‍ എന്തു ചെയ്തെന്ന്. എന്നാല്‍ ഒരിടത്തു തന്നെ ഞാന്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു. അതെ ഞാന്‍ കാരണം തന്നെയാണ് ഇത് എനിക്ക് സംഭവിച്ചത് എന്ന് പറഞ്ഞ് സ്വയം കുറ്റപ്പെടുത്താന്‍ ശ്രമിച്ചു. പോയി മ,രി,ച്ചുകൂടെ എന്ന് സോഷ്യല്‍മീഡിയയിലൂടെ ചോദിച്ചവർ ഉണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അത് വിജയം കാണുവരെയും തുടരും.. ഭാവന പറയുന്നു…
Leave a Reply