
നവീൻ ആണ് എന്റെ മകൻ, നീ മരുമകൾ ആണെന്നുമാണ് എന്റെ അമ്മ പറയാറുള്ളത് ! അവർ തമ്മിലുള്ള സംഭാഷങ്ങൾ എന്നെ ഞെട്ടിച്ചിട്ടുണ്ട് ! ഭാവന പറയുന്നു !
ഭാവന എന്നും നമ്മൾ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ്, മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ ഭാവന ഇപ്പോൾ വലിയൊരു ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാവന നവീനെ സ്വന്തമാക്കിയത്. കന്നഡ സിനിമാ നിര്‍മാതാവാണ് നവീൻ. നവീനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്, 2018 ൽ ജനുവരി 22 നായിരുന്നു ഇവരുടെ വിവാഹം. ഭാവനയുടെ വിജയത്തിന് പിന്നിലുള്ള ആളാണ് നവീൻ.
സിനിമ രംഗത്തുനിന്നും ഉണ്ടായ പരിചയം ശേഷം സൗഹൃദം, ശേഷം അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. നവീനെ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ ആ സ്വാഭാവം തന്നെയാണ് സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് എല്ലാവരോടും വലിയ സ്നേഹവും കരുതലും ഉള്ള മനുഷ്യനാണ്, ലൊക്കേഷനിൽ വെച്ച് ആദ്യം നവീനെ ഇഷ്ടപെട്ടത് ‘അമ്മ ആയിരുന്നു അമ്മയാണ് പറഞ്ഞത് നല്ല പയ്യൻ, ഇതുപോലെയുള്ള ഒരാളെയാണ് ഞങ്ങൾ നിന്റെ ഭർത്താവായി വരണം എന്നാഗ്രഹിക്കുന്നത് എന്നായിരുന്നു, അങ്ങനെ ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

പരസപരം എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്നവരാണ് ഞങ്ങൾ… എന്റെ ശക്തി നവീനാണ്, ഏത് പ്രതിസന്ധിയിലും എനിക്കൊപ്പമുണ്ട് . എന്റെ വീട്ടിൽ അമ്മയ്ക്കും ചേട്ടനും എന്നെക്കാൾ കൂടുതൽ ഇഷ്ടം നവീനോടാണ്. എന്റെ അമ്മക്ക് ഇപ്പോൾ നവീൻ കഴിഞ്ഞതിന് ശേഷമേ മറ്റെന്തുമുള്ളു, നവീൻ ആണ് മകൻ ഞാൻ മരുകമകളാണെന്നാണ് എന്റെ അമ്മ പറയാറ്. എന്റെ അമ്മയും നവീനും തമ്മിലുള്ള സംഭാഷണം കോമഡി ആണ്. നവീൻ തമിഴിലും അമ്മ മലയാളത്തിലും ആണ് സംസാരിക്കുക. പക്ഷെ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ളത് കറക്ടായി കമ്മ്യൂണികേറ്റ് ചെയ്യും. അതെങ്ങനെ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല, അതെനിക്ക് എപ്പോഴും വലിയൊരു അതിശയമാണ് എന്നും ഭാവന പറയുന്നു.
കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിൽ ഭാവന നവീനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.ആ വാക്കുകൾ ഇങ്ങനെ, മനോഹരമായ സൗ,ഹൃദങ്ങളില്‍ നിന്നുമാണെന്ന് നല്ല ബന്ധങ്ങൾ ഉണ്ടാകുന്നത്. നമ്മള് പ്രണയിക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷമായിരിക്കുന്നു. വേര്പെടുത്താമായിരുന്ന അവസ്ഥകളെ നമ്മള് നേരിട്ടു, അതിജീവിച്ചു, കൂടുതല്‍ കരുത്തരായി. എല്ലാ പ്രതിസന്ധികളേയും നമ്മള് നേരിടും. നീയായിരുന്നതിന്‍ നന്ദി. എന്നെന്നും നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നായിരുന്നു ഭാവനയുടെ വാക്കുകള്‍. ഈ വാക്കുകൾ വളരെ ശ്രദ്ധ നേടിയിരുന്നു. തന്റെ ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായി കടന്ന് വന്ന അനീതിക്ക് എതിരെ ഇപ്പോൾ പോരാടിക്കൊണ്ടിരിക്കുകയാണ് ഭാവന. നീതികിട്ടും വരെ നിയമ പോരാട്ടം നടത്തുമെന്ന് ഭാവന പറഞ്ഞിരുന്നു.
Leave a Reply