
എന്റെ ജീവിതത്തിലെ ഏറ്റവും വിഷമിച്ച ആ ഘട്ടത്തിൽ എന്റെ ഒപ്പം നിന്ന മനുഷ്യൻ ! ഒരിക്കലും മറക്കാൻ കഴിയില്ല ! ഭാവനയുടെ വാക്കുകൾ !
ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മലയാള സിനിമ തന്നെ സാംസകാരിക മേഖലക്ക് അപമാനമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ദിനം പ്രതി സിനിമ രംഗത്ത് മുൻ നിര നായകന്മാരെ കുറിച്ച്‌വരെ മോശം അനുഭവം തുറന്ന് പറഞ്ഞ് സിനിമയിലെ നിരവധി ജൂനിയർ ആർട്ടിസ്റ്റുമാരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ ഈ സാഹചര്യത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിൽ കൂടെ നിന്ന ആളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ ജീവിതത്തിലെ മോശം സമയത്ത് ഒരു അച്ഛനെ പോലെ തന്നെ ചേർത്ത് നിർത്തിയ പി ടി തോമസിനെ കുറിച്ച് പല വേദികളിലും ഭാവന തുറന്ന് പറഞ്ഞിട്ടുണ്ട്. വാക്കുകൾ ഇങ്ങനെ, ഏറ്റവും നന്ദിയോടെ ഓർക്കുന്ന മുഖം അത് അന്തരിച്ച മുന്‍ എം.എല്‍.എ പി. ടി. തോമസ് സാറിനെയാണ്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ വേർപാട് എന്നെ വിഷമിപ്പിച്ചിരുന്നു.

മോൾ ഒന്നും, കൊണ്ടും വിഷമിക്കരുത് ഞങ്ങൾ എല്ലാവരും ഒപ്പമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. ഒരു അച്ഛനെ പോലെ അദ്ദേഹം എന്നെ ചേർത്ത് പിടിച്ചു. അദ്ദേഹത്തെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല എന്നും ഭാവന പറയുന്നു. എനിക്ക് തോനുന്നു നമ്മുടെ ജീവിതത്തിൽ അങ്ങനെ ഒരുപാട്, ആളുകളെ കണ്ടുമുട്ടാൻ ആകില്ല. വളരെ ആൺകണ്ടീഷണലായി ഒരാളുടെ ജീവിതത്തിൽ അവരുടെ പ്രശ്നങ്ങളിൽ സഹായകമായി നിൽക്കുന്നതിന് ഒരു മനസ്സ് വേണം. അതുകൊണ്ടുതന്നെ പിടി തോമസ് സാറിനെയും കുടുംബത്തെയും എനിക്കോ എന്റെ ഫാമിലിക്കോ ഒരിക്കലും മറക്കാൻ ആകില്ല. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ഉമ ചേച്ചിയും അതെ സപ്പോർട്ട് എനിക്ക് തന്ന ആളാണെന്നും ഭാവന പറയുന്നു.
Leave a Reply