
എല്ലാം ശെരിയാകുമെന്ന് സ്വയം പറഞ്ഞ് ജീവിക്കാൻ നോക്കുമ്പോൾ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടുകയാണ് ! ഭാവനയുടെ പ്രതികരണം ശ്രദ്ധ നേടുന്നു !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികമാരിൽ ഒരാളാണ് ഭാവന, വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ഭാവന ഇപ്പോൾ പതിയെ തന്റെ ജീവിതം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ കഴിഞ്ഞ ദിവസം ഭാവന ദുബായിൽ ഗോൾഡൻ വിസ സ്വീകരിക്കാൻ യെത്തിയപ്പോൾ നടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും കേട്ടിരുന്നു. രണ്ട് വശവും ഓപ്പണായുള്ള ടോപ്പിന് അടിയിൽ സ്കിൻ നിറത്തിലുള്ള ടൈറ്റ് വസ്ത്രം ഭാവന ധരിച്ചിരുന്നു.
ഇത് മനസിലാക്കാതെ പലരും ഭാവനയെ പല അ,സ,ഭ്യ,വും പറഞ്ഞു. ഭാവന നൃത്തം ചെയ്യുന്ന ആ വീഡിയോ ഇപ്പോഴും യുട്യൂബിൽ ട്രെന്റിങാണ്. സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോ വളരെ വൈറലായി മാറുകയും നടിയെ പരിഹസിച്ച് നിരവധി പേര് രംഗത്ത് വരികയും ചെയ്ത് സാഹചര്യത്തിൽ ഇപ്പോഴിതാ ആദ്യമായി ഇത്തരമൊരു സംഭവത്തിനെതിരെ ഭാവന പ്രതികരിച്ചിരിക്കുകയാണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് ഭാവന അറിയിച്ചത്.
ഞാൻ അങ്ങനെ ആളല്ല, അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അത് ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ച് പുറത്തുപോകുന്ന ഒരാളല്ല ഞാൻ. എന്ത് കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസിന് സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല’ ഭാവന വ്യക്തമാക്കി.

നിങ്ങൾ ഓഹിക്കുന്നതിലും അപ്പുറമാണ് എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ. എല്ലാം ശരിയാവുമെന്ന് ഓരോ ദിവസവും സ്വയം പറഞ്ഞ് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുതെന്ന് വിചാരിച്ച് സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോഴും ഞാൻ എന്ത് ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് അറിയാം.
ഇങ്ങനെ മോശമായി ചിന്തിച്ച് ഇവരൊക്കെ മോശമായി ചിന്തിക്കുന്നു എന്നെനിക്ക് മനസിലാകുന്നില്ല, അങ്ങനെയാണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെയാണ് നിങ്ങൾക്ക് സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല’ എന്നും ഭാവന സോഷ്യൽമീഡിയയിൽ കുറിച്ചുണ്ട്. നടിയെ പിന്തുണച്ച് നിരവധിപേരാണ് എത്തുന്നത്.
Leave a Reply