
ഞങ്ങൾ ഒന്നായിട്ട് നാല് വർഷം, ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കും ! വിവാഹ വാർഷിക ദിനത്തിൽ ഭാവന പറയുന്നു !!
മലയാളികളുടെ ഇഷ്ട നടിയായ ഭാവന ഒരുപാട് മികച്ച കഥാപത്രങ്ങൾ മലയാള സിനിമയിൽ സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ സൗന്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടികൂടിയാണ് ഭാവന. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാവന നവീനെ സ്വന്തമാക്കിയത്. കന്നഡ സിനിമാ നിര്‍മാതാവാണ് നവീൻ. നവീനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്, 2018 ൽ ജനുവരി 22 നായിരുന്നു ഇവരുടെ വിവാഹം. ശേഷം നവീണിനൊപ്പം ബാംഗ്ലൂരിലാണ് താമസം മാറ്റുകയായിരുന്നു ഭാവന.
ഇന്ന് ഇവരുടെ വിവാഹ വാർഷിക ദിനമാണ്. നവീൻ സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല എങ്കിലും ഭാവന വളരെ സജീവമാണ്. അത്തരത്തിൽ ഇപ്പോൾ ഭാവന പങ്കുവെച്ച ആശംസ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. നവീണിനൊപ്പമുള്ള വളരെ ക്യൂട്ടായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഭാവന ആശംസ അറിയിച്ചത്. നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്നാണ് ഭാവന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എന്റേത് എന്നും ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഭാവന എഴുതിയിരിക്കുന്നത്.
ഭാവനയുടെ വിജയത്തിന് പിന്നിലുള്ള ആളാണ് നവീൻ. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. നവീനെ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ ആ സ്വാഭാവം തന്നെയാണ് സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് എല്ലാവരോടും വലിയ സ്നേഹവും കരുതലും ഉള്ള മനുഷ്യനാണ്, ലൊക്കേഷനിൽ വെച്ച് ആദ്യം നവീനെ ഇഷ്ടപെട്ടത് ‘അമ്മ ആയിരുന്നു അമ്മയാണ് പറഞ്ഞത് നല്ല പയ്യൻ, ഇതുപോലെയുള്ള ഒരാളെയാണ് ഞങ്ങൾ നിന്റെ ഭർത്താവായി വരണം എന്നാഗ്രഹിക്കുന്നത് എന്നായിരുന്നു, അങ്ങനെ ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

ഞങ്ങൾ പരസപരം എല്ലാം തുറന്ന് സംസാരിക്കുന്നവരാണ്. എന്റെ ശക്തി നവീനാണ്, ഏത് പ്രതിസന്ധിയിലും എനിക്കൊപ്പമുണ്ട് . എന്റെ വീട്ടിൽ അമ്മയ്ക്കും ചേട്ടനും എന്നെക്കാൾ കൂടുതൽ ഇഷ്ടം നവീനോടാണ്. കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിൽ ഭാവന പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു. 2011 ല്‍ നിന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ നീയായിരിക്കും ആ ഒരാള്‍ എന്നെനിക്ക് അറിയില്ലായിരുന്നു. നിര്‍മ്മാതാവ് നടി എന്നതില്‍ നിന്നും നമ്മള് വളരെ പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറി.
മനോഹരമായ സൗ,ഹൃദങ്ങളില്‍ നിന്നുമാണെന്ന് നല്ല ബന്ധങ്ങൾ ഉണ്ടാകുന്നത്. നമ്മള് പ്രണയിക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷമായിരിക്കുന്നു. വേര്പെടുത്താമായിരുന്ന അവസ്ഥകളെ നമ്മള് നേരിട്ടു, അതിജീവിച്ചു, കൂടുതല്‍ കരുത്തരായി. എല്ലാ പ്രതിസന്ധികളേയും നമ്മള് നേരിടും. നീയായിരുന്നതിന്‍ നന്ദി. എന്നെന്നും നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നായിരുന്നു ഭാവനയുടെ വാക്കുകള്‍. ഈ വാക്കുകൾ വളരെ ശ്രദ്ധ നേടിയിരുന്നു.
ഭാവന ഇപ്പോൾ തനിക്ക് നേരിട്ട അതിക്രമത്തിന് നീതി ലഭിക്കാൻ വേണ്ടി പോരാട്ടത്തിലാണ്. ഭാവനക്ക് പിന്തുണയുമായി എപ്പോഴും ഒപ്പമുള്ളത് നവീൻ തന്നെയാണ്. തെറ്റ് ചെയ്തവർ ഉറപ്പായും ശിക്ഷ അനുഭവിക്കുമെന്നും, നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും അവൾക്ക് പിന്നിൽ ഞാൻ ഉണ്ടാകുമെന്നും അവൾ വളരെ കരുത്തയായ പെൺകുട്ടി ആണെന്നും നവീൻ പറഞ്ഞിരുന്നു. നവീന്‍ ഇന്ന് ആരാധകർ ഏറെയാണ്.
Leave a Reply