
‘പോരാട്ടത്തിന്‍റെ പെണ്‍ പ്രതീകം’ ! ഐഎഫ്എഫ്കെ വേദിയില്‍ എണീറ്റു നിന്ന് നീണ്ട കരഘോഷത്തോടെയാണ് ഏവരും ഭാവനയെ സ്വീകരിച്ചത് ! വീഡിയോ വൈറൽ !
ഏവരും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) തിരുവനന്തപുരത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‍തത്. നാല് അതിഥികളായിരുന്നു ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം. ഐഎസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്‍മരി ഹഖ്, പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പം വളരെ സർപ്രൈസ് ആയി വേദിയിൽ നടി ഭാവനയും അതിഥിയായി എത്തിയിരുന്നു. ലിസ ചലാനാണ് ഇത്തവണ ഐഎഫ്എഫ്കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം.
എന്നാൽ ഈ പരിപാടിയിൽ ഉദ്ഘാടന ചടങ്ങിന്‍റെ പുറത്തിറക്കിയ ആദ്യ ലിസ്റ്റിൽ അതിഥികളുടെ കൂട്ടത്തിൽ ഭാവന ഉണ്ടായിരുന്നില്ല. മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ മലയാളികളുടെ പ്രിയ സംവിധായകനുമായ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്. അതുവരെ ഉണ്ടായിരുന്നതിൽ നിന്ന് ആ പേര് പറഞ്ഞത് മുതൽ വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ ഒറ്റകെട്ടായി എഴുനേറ്റ് നിന്ന് കയ്യടിച്ച് സ്വീകരിച്ചത്.

കൂടാതെ രഞ്ജിനത്തിന്റെ ആ വാക്കുകൾ കൂടി ആയപ്പോൾ ആ വേദി ആകെ ധന്യമായത്പോലെ ഒരു അന്തരീക്ഷമായിരുന്നു, ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ‘പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു’, എന്നായിരുന്നു രഞ്ജിത്തിന്‍റെ വാക്കുകള്‍. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്‍കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു..
ഇപ്പോൾ ഇതിന്റെ ദൃശ്യങ്ങളും വിഡിയോകളും സമൂഹ മാധ്യമത്തിൽ നിറഞ്ഞ കയ്യടിയോടെ വൈറലാകുയാണ്.. അതേസമയം ഇത്തവണ മേളയിൽ 15 സ്ക്രീനുകളിലായി 173 ചിത്രങ്ങളാണ് പ്രദര്ശിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. കൂടാതെ അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Leave a Reply