
ജീവിതത്തിലേക്ക് ആ സന്തോഷ വാർത്ത എത്തി ! ഏറെ ആഗ്രഹിച്ചിരുന്ന കാര്യം ! ഭാവനക്ക് ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരമാണ് നടി ഭാവന. നമ്മൾ എന്ന ചിത്രത്തിൽ നിന്നും തുടക്കം കുറിച്ച് ശേഷം സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായി മാറുകയായിരുന്നു. അപ്രതീക്ഷിതമായി ജീവിതത്തിൽ കടന്ന് വന്ന പല പ്രതിസന്ധി ഘട്ടങ്ങളെയും വളരെ ധൈര്യപൂർവം നേരിട്ട ആളാണ്. ഭാവനയുടെ ഭർത്താവ് നവീനും ഇന്ന് ഏവർക്കും പരിചിതനാണ്. നവീൻ ഭാവനക്ക് എല്ലാ കാര്യങ്ങൾക്കും വളരെ വലിയ പിന്തുണയാണ് നൽകുന്നത്. ഏറെ നാളത്തെ ഇടവേളക്കു ശേഷം ഭാവന വീണ്ടും മലയാള സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്.
അതിനിടയിൽ ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭാവന ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പിങ്ക് നോട്ട് എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഇരട്ടവേഷത്തിലെത്തുന്നത്. ജി.എന്‍ രുദ്രേഷ് സംവിധാനം ചെയ്യുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഒരുപോലെയുള്ള ഇരട്ട സഹോദരിമാരെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് ഭാവന പറഞ്ഞു. കുടുംബ ബന്ധങ്ങളുടെ വെെകാരികതയും ഉദ്വേഗജനകമായ മൂഹൂര്ത്തങ്ങളുമുള്ള തിരക്കഥയായതിനാലാണ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ജാസി ഗിഫ്റ്റാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പൂജയ്ക്കിടെയുള്ള ചിത്രങ്ങള്‍ ജാസി ഗിഫ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു .

താൻ ഇങ്ങനെ ഒരു വേഷം ഏറെ ആഗ്രഹിച്ചിരുന്ന ഒന്നാണ് എന്നും ഭാവന പറയുന്നു, ഭാവനക്ക് എല്ലാ പിന്തുണയും നൽകി ഭർത്താവ് നവീനും ഒപ്പമുണ്ട്. നിരവധി പേരാണ് ഇപ്പോൾ ഭാവനക്ക് ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. അതുപോലെ തന്റെ ഭർത്താവിനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാം പരസ്പരം തുറന്ന് പറയുന്നവരാണ് ഞങ്ങൾ. നവീൻ ആനിന്റെ ശക്തി, ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ട്. എന്റെ വീട്ടിൽ എന്നെക്കാളും അമ്മയ്ക്കും ചേട്ടനും ഏറ്റവും ഇഷ്ടം നവീനോടാണ് എന്നും ഭാവന പറയുന്നു. ഇവരുടെ വിവാഹ വാർഷിക ദിനത്തിൽ ഭാവന പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു. 2011 ല്‍ നിന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ നീയായിരിക്കും ആ ഒരാള്‍ എന്നെനിക്ക് അറിയില്ലായിരുന്നു. നിര്‍മ്മാതാവ്-നടി എന്നതില്‍ നിന്നും നമ്മള് വളരെ പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറി.
വേ ര്പെടുത്താമായിരുന്ന അവസ്ഥകളെ നമ്മള് നേരിട്ടു, കൂടുതല്‍ കരുത്തരായി. എല്ലാ പ്രതിസന്ധികളേയും നമ്മള് നേരിടും. നീയായിരുന്നതിന്‍ നന്ദി. എന്നെന്നും നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നായിരുന്നു ഭാവന തന്റെ വിവാഹ വാർഷിക ദിനത്തിൽ കുറിച്ചിരുന്നത്.
Leave a Reply