
സധൈര്യം നിലകൊണ്ടുകൊണ്ട് ഒരു കൂട്ടം സ്ത്രീകൾക്ക് കരുത്തായി മാറുന്നതിന് ഒരുപാട് നന്ദി ഭാവനാ ! രാജ്ഞിമാർ അ,ഗ്നി,പോ,ലെ ജ്വ,ലി,ക്കും ! പോസ്റ്റ് വൈറൽ !
ഭാവന ഇന്ന് ഒരു അഭിനേത്രി എന്നതിലുപരി ഒരുപാട് പേർക്ക് ആത്മവിശ്വസവും പ്രചോദനവുമാണ്. തനിക്ക് ഉണ്ടായ എല്ലാ പ്രതിസന്ധികളെയും ധൈര്യമായി നേരിട്ട ഭാവനക്ക് ഇന്ന് ആരാധകർ ഏറെയാണ്. ഭാവനയുടെ ഓരോ വിശേഷങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്. ഭാവന പങ്കിടുന്ന പോസ്റ്റുകളൊക്കെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം ഭാവന പങ്കിട്ട ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. കറച്ച് കാലത്തിനു ശേഷം ഭാവന അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ പകർത്തിയ ചിത്രങ്ങളായിരുന്നു ഭാവന പങ്കിട്ടത്.
എന്നാൽ ഇപ്പോൾ ഭാവനയുടെ ഒരു പുതിയ വീഡിയോ വളരെ വൈറലായി മാറിയിരിക്കുകയാണ്, അതിൽ ഏറ്റവും ശ്രദ്ധ അതിന്റെ ഗാനമാണ്. രാജ്ഞിമാർ ക,ര,യില്ല, അഗ്നിപോലെ ജ്വലിക്കും എന്ന് അർത്ഥം വരുന്ന ഗാനം പശ്ചാത്തലത്തിൽ വരുന്ന വീഡിയോ ആണ് ഭാവനയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും വാട്ട്സാപ്പ് സ്റ്റാറ്റസായും ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് സ്റ്റോറിയായുമൊക്കെയായി ഈ വിഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വിഡിയോയിൽ ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത് തന്നെ ഭാവന വേദിയിൽ നിറ ചിരിയോടെ കയ്യടിക്കുന്നതും ആടിപ്പാടുന്നതുമെല്ലാമാണ്, അതീവ സന്തുഷ്ടയായി സദസ്സിലിരുന്ന് ഗാനമാസ്വദിക്കുന്നതും കൈയ്യടിച്ച് നിറചിരിയോടെ സന്തോഷം വിതറുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ലേബൽ എം ഡിസൈനേഴ്സ് എന്ന വസ്ത്ര വ്യാപാരസ്ഥാപനത്തിൻ്റെ ഇൻസ്റ്റാ ഹാൻഡിലിലാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് അവർ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടുന്നുണ്ട്.
ആ വാക്കുകൾ ഇങ്ങനെ, വിജയം കൈവരിച്ച എല്ലാ സ്ത്രീകൾക്കും പിന്നിലും അത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകളുടെ പിൻബലവുമുണ്ട്. സധൈര്യം നിലകൊണ്ടുകൊണ്ട് ഒരു കൂട്ടം സ്ത്രീകൾക്ക് കരുത്തായി, ആത്മ ധൈര്യമായി മാറുന്നതിന് ഒരുപാട് നന്ദി ഭാവനാ. നിങ്ങളുടെ സന്തോഷവും ധൈര്യവുമാണ് നിങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ഞങ്ങളെ ഓരോരുത്തരെയും പ്രാപ്തരാക്കുന്നത്. വളരെ കരുത്തയായ ഒരു സ്ത്രീ പവർഫുള്ളും അതേസമയം സോഫ്റ്റുമാണ്. അവളുടെ അന്തസത്ത അല്ലെങ്കിൽ ഉൾക്കരുത്ത് ഈ ലോകത്തിനു തന്നെ വലിയൊരു സമ്മാനമാണ്. ലേബൽ എം എന്ന ഇൻസ്റ്റ പേജ് കുറിച്ചിരിക്കുന്നത്. ഈ ചിരി എന്നും ഇതുപോലെ നിങ്ങളുടെ മുഖത്ത് ഉണ്ടായിരിക്കണമെന്നും. അത് കാണാനാണ് ഞങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്നത് എന്നാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ.
Leave a Reply