
‘ഒടുവിൽ മൗനം വെടിയുന്നു’ ! അ,തി,ക്ര,മ,ത്തെ കുറിച്ച് പൊതുമധ്യത്തില്‍ സംസാരിക്കാന്‍ ഒരുങ്ങി ഭാവന ! പിന്തുണയുമായി മോഹൻലാലും മമ്മൂട്ടിയും !
ഭാവന എന്ന അഭിനേത്രി നമ്മൾ മലയാളികളുടെ പ്രിയങ്കരിയാണ്. ഒരുപാട് ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച ഭാവന വളരെ പെട്ടെന്നാണ് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായി മാറിയത്. പക്ഷെ വളരെ പ്രതീക്ഷിതമായി വ്യക്തി ജീവിതത്തിൽ വളരെ വലിയൊരു പ്രതിസന്ധി തരണം ചെയ്തിരുന്നു. 2002 ൽ പുറത്തിറങ്ങിയ കമൽ ചിത്രം ‘നമ്മൾ’ ആണ് ഭാവനയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. പിന്നീടങ്ങോട്ട് തമിഴിലും കന്നടയിലും തെലുങ്കിലും അങ്ങനെ ഒരുപാട് ചിത്രങ്ങൾ. വ്യക്തി ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട ആളാണ് ഭാവന.
തന്റെ ജീവിതത്തിൽ താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് നടി ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു, ഇത്രയും നാളായിട്ടും ഒരു പൊതുവേദിയും തനിക്ക് നേരിട്ട അനുഭവം ഭാവന തുറന്ന് പറഞ്ഞിരുന്നില്ല, ഇപ്പോഴിതാഅഞ്ച് വര്‍ഷത്തിന് ശേഷം താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ആദ്യമായി പൊതുമധ്യത്തില്‍ സംസാരിക്കാനൊരുങ്ങി നടി ഭാവന. മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരുങ്ങുന്നത്.

നിരവധി പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ അമിതാഫ് ബച്ചന്റെ മകൾ ശ്വേത ബച്ചന് അടക്കം അസ്മ ഖാന്, ഇന്ദിര പഞ്ചോലി, സപ്ന, മോനിക്ക, നവ്യ നന്ദ, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോണ്‍ ബെന്‍സണ്‍, അമീര ഷാ, ഡോ. ഷാഗുന്‍ സബര്‍വാള്‍, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കര്‍, രാഗിണി ശങ്കര്‍, നന്ദിനി ശങ്കര്‍ എന്നിങ്ങനെ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഈ പരിപാടി പരിപാടി മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് ഭാവന ഒരിക്കൽ തന്റെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പങ്കുവെച്ചിരുന്നു.
ഇത് കൂടുതൽ ശ്രദ്ധനേടിയതോടെ നിരവധി താരങ്ങൾ ഭാവനക്ക് പിന്തുണ നൽകികൊണ്ട് രംഗത്ത് വന്നിരുന്നു, മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി മലയാള സിനിമയിലെ താരങ്ങളും പ്രവര്‍ത്തകരും, മാധ്യമ, സാമൂഹിക പ്രവര്‍ത്തകരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. മലയാള സിനിമയിൽ നിന്നും മനപ്പൂർവം താൻ വിട്ടുനിൽക്കുകയാണ് എന്ന് ഭാവന പറഞ്ഞിരുന്നു, എങ്കിലും നടി മറ്റുഭാഷകളിൽ വളരെ സജീവമാണ്. നാളെ ഭാവനയുടെ വാക്കുകൾക്കായി കതിർക്കുകയാണ് ആരാധകർ.
Leave a Reply