
എന്റെ മനസമാധാനത്തിന് വേണ്ടി ഞാൻ ബോധപൂർവം എടുത്തൊരു തീരുമാനമായിരുന്നു അത് ! നടക്കാത്ത സ്വപ്ങ്ങളെ കുറിച്ച് ഭാവന ! മറുപടിയുമായി മഞ്ജു !
മലയാളികളുടെ ഇഷ്ട താരമാണ് നടി ഭാവന. ഒരു സമയത്ത് അവർ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ കൂടി തുടങ്ങിയ ഭാവന എന്ന കാർത്തിക പിന്നീട് മറ്റു ഭാഷകളിലും സജീവമാകുകയായിരുന്നു. തമിഴിലും തെലുങ്കിലും കന്നടയിലും തിരക്കുള്ള നടിയായി മാറിയ ഭാവനക്ക് വളരെ അപ്രതീക്ഷിതമായി വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്തിരുന്നു. പക്ഷെ പ്രതിസന്ധികയിൽ തളരാതെ ഭാവന തനറെ ജീവിതം തിരിച്ചുപിടിച്ച താരം ഇന്ന് നിരവധി പേർക്ക് ഒരു പ്രചോദനം കൂടിയാണ്.
സിനിമയിലും പുറത്തും ഒരുപാട് സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കുന്ന ആളാണ് ഭാവന. സിനിമയിൽ തന്നെ മഞ്ജു വാര്യർ, സംയുക്ത വർമ്മ, രമ്യ നമ്പീശൻ, ശിൽപ്പ ബാല എന്നിവർ ഭാവനയുടെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. തിരക്കുകൾക്കിടയിലും ഒന്നിച്ച് ചേരാനും സന്തോഷങ്ങൾ പങ്കുവെയ്ക്കാനുമൊക്കെ ഇവർ സമയം കണ്ടെത്താറുണ്ട്. മഞ്ജു സിനിമയിൽ നിന്ന് മാറി നിന്ന സമയത്തായിരുന്നു സംയുക്തയും ഭാവനയും വെള്ളിത്തിരയിൽ സജീവമാവുന്നത്. പിന്നീട് വിവാഹത്തോടെ സംയുക്തയും അഭിനയത്തിന് ഇടവേള കൊടുക്കുകയായിരുന്നു.
എന്നാലും ഇവരുടെ സൗഹൃദം എന്നും നിലനിന്നിരുന്നു. ഭാവനയുടെ ജീവിതത്തിലെ വിഷമഘട്ടത്തിൽ കൂടെ നിന്നവരാണ് ഈ സുഹൃത്തുക്കൾ. ഇവർ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്യാറുള്ളവരാണ്. ഭാവന ഇപ്പോൾ മലയാള സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞിരുന്നു. മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഭാവന അന്ന് പറഞ്ഞത്. തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നായിരുന്നു ഭാവന പറഞ്ഞത്.

സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലും മറ്റു ടിവി പരിപാടികളിലും കൂടി ഭാവന പ്രേക്ഷകരുമായി സംവാദിക്കാറുണ്ട്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഭാവന പങ്കുവെച്ച ഒരു പോസ്റ്റാണ്. സൗഹൃദത്തിന് അത്രയധികം വില കൊടുക്കുന്ന നടി കൂട്ടുകാരുമൊത്തുള്ള യാത്രയെ കുറിച്ചുള്ള ആഗ്രഹമാണ് പങ്കുവെച്ചിരിക്കുന്നത്.’
ഞാനും എന്റെ സുഹൃത്തുക്കളും ഒരുമിച്ചുള്ള ഒരു നൂറോളം യാത്രകൾ പ്ലാൻ ചെയ്തുവെന്നും പക്ഷെ അതിൽ ഒന്നും പോലും ഇതുവരെയും നടന്നില്ല എന്നായിരുന്നു ഭാവനയുടെ വാക്കുകൾ. ചിരിക്കുന്ന ഇമോജിക്കൊപ്പം തന്റെ അടുത്ത സുഹൃത്തുക്കാളായ സംയുക്ത വർമ, രമ്യ നമ്പീശൻ, ശിൽപ ബാല, മഞ്ജു വാര്യർ, എന്നുവരെ മെൻഷൻ ചെയ്തു കൊണ്ട് പോസ്റ്റ് പങ്കുവെച്ചത്. ഇതിന് രസികൻ മറുപടിയുമായി മഞ്ജുവും എത്തിയിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. എന്നിരുന്നു മഞ്ജുവിന്റെ മറുപടി. ഇവരുടെ ഈ രസകരമായ മറുപടികൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സശ്രദ്ധ നേടുന്നത്.
Leave a Reply