
ജീവിതത്തിലേക്ക് ആ സന്തോഷ വാർത്ത ! ജീവിതത്തിന് ഒരർത്ഥം ഉണ്ടായെന്ന് തോന്നിയത് ഇപ്പോഴാണ് ! ഭാവനക്ക് ആശംസകൾ അറിയിച്ച് താരങ്ങൾ !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിയാണ് ഭാവന. മലയാള സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് സൗത്തിന്ത്യ വരെ അറിയപ്പെടുന്ന പ്രശസ്ത നടിയായി മാറിയ ഭാവനയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച തിരിച്ചടികൾ വളരെ ധൈര്യത്തോടെ നേരിട്ട് നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ തന്റെ ജീവിതം തിരികെ പിടിച്ച ധീര വനിതാകൂടിയാണ് ഭാവന എന്നാണ് ആരാധകർ പറയുന്നത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഭാവന ഇപ്പോൾ മലയാള സിനിമ രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ഭാവനയുടെ ഭർത്താവ് നവീനും ഇന്ന് ഏവർക്കും പരിചിതനാണ്. നവീൻ ഭാവനക്ക് എല്ലാ കാര്യങ്ങൾക്കും വളരെ വലിയ പിന്തുണയാണ് നൽകുന്നത്.
ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആ സന്തോഷം അറിയിച്ചിരിക്കുകയാണ് ഭാവന. ഇന്ന് ജനുവരി 22, ഭാവനയുടെ അഞ്ചാം വിവാഹ വാര്‍ഷികമാണ്. വിവാഹ വാര്‍ഷികത്തിന് കല്യാണത്തിന്റെ ഏതാനും ചിത്രങ്ങളാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. തന്റെ ജീവിതത്തിന്റെ വർണ്ണമാണ് നവീൻ എന്നാണ് ഭാവന പറയുന്നത്. അദ്ദേഹം തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ജീവിതത്തിന് തന്നെ ഒരു അർഥം ഉണ്ടെന്ന് തോന്നിത്തുടങ്ങിയത് എന്നും ഭാവന പറയുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും ഒന്നിച്ചത്. ഭാവനയുടെ എല്ലാ വിഷമ ഘട്ടങ്ങളിലും കട്ടയ്ക്ക് സപ്പോര്‍ട്ടായിരുന്നു നവീന്‍.

എല്ലാം പരസ്പരം തുറന്ന് പറയുന്നവരാണ് ഞങ്ങൾ, നവീൻ ആനിന്റെ ശക്തി. ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ട്. എന്റെ വീട്ടിൽ എന്നെക്കാളും അമ്മയ്ക്കും ചേട്ടനും ഏറ്റവും ഇഷ്ടം നവീനോടാണ് എന്നും ഭാവന പറയുന്നു. ഇവരുടെ വിവാഹ വാർഷിക ദിനത്തിൽ ഭാവന പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു. 2011 ല്‍ നിന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ നീയായിരിക്കും ആ ഒരാള്‍ എന്നെനിക്ക് അറിയില്ലായിരുന്നു. നിര്‍മ്മാതാവ്-നടി എന്നതില്‍ നിന്നും നമ്മള് വളരെ പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറി.
പരസ്പരം വേര്‍പെടുത്താവുന്ന സാഹചര്യങ്ങളെ നമ്മള് കരുത്തോടെ നേരിട്ട് കൂടുതല്‍ കരുത്തരായി. എല്ലാ പ്രതിസന്ധികളേയും നമ്മള് നേരിടും. നീയായിരുന്നതിന്‍ നന്ദി. എന്നെന്നും നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നായിരുന്നു ഭാവന തന്റെ വിവാഹ വാർഷിക ദിനത്തിൽ കുറിച്ചിരുന്നത്. നിരവധി പേരാണ് ഭാവനക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്. അഞ്ചല്ല ആയിരം വർഷം നിങ്ങൾ ഇങ്ങനെ ഇതുപോലെ സന്തോഷത്തോടെ കഴിയുന്നത് കാണാനാണ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത് എന്നുമാണ് ഭാവനക്ക് ആരാധകൻ നൽകുന്ന ആശംസ.
അടുത്തിടെ വസ്ത്രത്തിന്റെ പേരിൽ ഭാവന ഏറെ വിമർശിക്കപ്പെട്ടപ്പോൾ നവീൻ പറഞ്ഞ വാക്കുകൾ ഭാവന പങ്കുവെച്ചിരുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു… നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ…. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു… അതെ… എനിക്ക് വേണ്ടതും അതാണെന്നുമായിരുന്നു ഭാവനയുടെ മറുപടി….
Leave a Reply