പൃഥ്വിരാജ് തലകുത്തി നിന്നാലും മോഹൻലാൽ ആകില്ല ! അയാൾക്ക് എങ്ങനെ മോഹൻലാൽ ആകാൻ കഴിയും ! ഒരിക്കലും നടക്കാത്ത കാര്യം ! ഭദ്രൻ പറയുന്നു !

മലയാള സിനിമക്ക് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ആളാണ് സംവിധായകൻ ഭദ്രൻ. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സ്പടികം. ഇപ്പോഴിതാ   27 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റിലീസ് ചെയ്തപ്പോൾ മികച്ച വിജയമാണ് നേടുന്നത്. എന്നാൽ ഇപ്പോഴിതാ താൻ പറഞ്ഞൊരു കാര്യത്തിന് വീണ്ടും വ്യക്തത വരുത്തുകയാണ് ഭദ്രൻ. 2003 ൽ ഭദ്രൻ സംവിധാനം ചെയ്ത സിനിമയാണ് വെള്ളിത്തിര, പൃഥിരാജ്, നവ്യ നായർ, കലാഭവൻ മണി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

പൃഥിരാജിന്റെ കരിയറിലെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. എന്നാൽ അന്ന് അദ്ദേഹ പറഞ്ഞൊരു വാക്ക്.. മോഹൻലാലിന് പകരക്കാരനെ കണ്ടെത്തിയെന്ന് പൃഥിരാജിനെ പരിചയപ്പെടുത്തിക്കൊണ്ട് ഭദ്രൻ പറഞ്ഞതായി അന്ന് വാർത്ത വന്നിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് അദ്ദേഹം വ്യക്തമായി പറയുകയാണ്. കാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

അന്ന് ഞാനത് വളരെ ആത്മാർഥമായി പറഞ്ഞതാണ്. പക്ഷെ താൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലേക്കേണ്ടതുണ്ടെന്ന്. ഒരിക്കലും മോഹൻലാലിന് പകരക്കാരനാവില്ല പൃഥിരാജ്. മോഹൻലാലിനെപ്പോലെ നന്നായി വരാനുള്ള ഒരു ​ഗ്രാഫ് ഞാൻ പൃഥിരാജിൽ കാണുന്നെന്നാണ് ഞാൻ പറഞ്ഞത്. പൃഥിരാജിന്റെ രണ്ടാമത്തെ സിനിമയിലാണ് ഞാനിത് പറഞ്ഞത്. അവിടെ നിന്ന് ഇന്ന് അയാൾ എവിടെ എത്തി നിൽക്കുന്നു.

നിങ്ങൾ തന്നെ ഒന്ന് ആലോചിച്ച് നോക്ക്. അയാൾക്കെങ്ങനെ മോഹൻലാലാവാൻ കഴിയും.. തലകുത്തി നിന്നാൽ പറ്റില്ല. അയാൾക്കെങ്ങനെ മമ്മൂട്ടിയാവാൻ കഴിയും. മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കിൽ കയറി നിന്നാൽ ആ പ്രദേശം മുഴുവൻ പ്രസരണം ചെയ്യുകയല്ലേ.. മമ്മൂട്ടി എന്ന വ്യക്തി ഷർട്ടും മുണ്ടുമിട്ട് വന്ന് നിൽക്കുന്ന കാര്യമല്ല ഞാൻ പറയുന്നത്. ചില വേഷപ്പകർച്ചകളിലൂടെ സ്ക്രീനിലേക്ക് വന്ന് നിൽക്കുമ്പോൾ അയാൾ ആവാഹിക്കുന്ന ശക്തിയുണ്ട്. അത് തന്നെയാണ് മോഹൻലാലും.. എന്നും അദ്ദേഹം ഭദ്രൻ പറയുന്നു.

അതുപോലെ നടിമാരിൽ തനിക്ക് ഏറ്റവും മികച്ചതായി തോന്നിയത് ഉർവശിയെ ആണെന്നും അദ്ദേഹം പറയുന്നു. സ്പടികത്തിൽ നായികയായി ആദ്യം എല്ലാവരും നിർദ്ദേശിച്ചത് ശോഭനയെ ആയിരുന്നു. എന്നാൽ എന്റെ ഒരേ ഒരു തീരുമാനമാണ് അത് ഉർവശി ചെയ്താൽ മതിയെന്ന്. ഉർവശിക്ക് പകരം ഉർവശി മാത്രമെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *