‘മമ്മൂക്ക നിങ്ങള്‍ പടച്ചോന്റെ മനസുളള ആളാണ്’ ! ‘ആ മനുഷ്യന്റെ സൗന്ദര്യരഹസ്യത്തെ കുറിച്ച് എല്ലാവർക്കും അറിയേണ്ടേ’ ! അതിനുള്ള ഉത്തരം ഇതാണ് ! ബിബിന്‍ ജോര്‍ജിന്റെ വാക്കുകൾ വൈറലാകുന്നു !
മലയാള സിനിമയിലെ പുതു താരനിരയിലെ ഏവരുടെയും പ്രിയങ്കരനായ ആളാണ് ബിബന്‍ ജോര്‍ജ്. ആളൊരു നടൻ മാത്രമല്ല ഒരു തിരക്കഥാകൃത്തുകൂടിയാണ് ബിബിൻ. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി ബിബിന്‍ തുടങ്ങിയത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ആണ് ബിബിന്‍ തിരക്കഥ എഴുതാറുളളത്. ശേഷം ഇരുവരും അഭിനയത്തിലും ഒരു കൈ നോക്കിയിരുന്നു. രണ്ടുപേരും നായകനായും വില്ലനായും, സഹ താരമായും മലയാള സിനിമയിൽ തങ്ങളുടെതായ സ്ഥാനം ഉറപ്പിച്ചിരുന്നു. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയിലാണ് ബിബിന്‍ ജോര്‍ജ് ആദ്യമായി നായകനായത്. കൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച താരമാണ് ബിബിന്‍ ജോര്‍ജ്. മമ്മൂട്ടിക്കൊപ്പം ഷൈലോക്ക് എന്ന ചിത്രത്തിലാണ് നടന് പ്രധാന വേഷത്തില്‍ എത്തിയത്.
എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ വലിയ ആഘോഷമായി മാറിയിരിക്കുന്നത്. ബിബിന്റെ കാലിന് ചെറിയ ഒരു പ്രശ്നം ഉള്ളതാണ്, ആ കുറവുകൾ വക വെക്കാതെയാണ് അദ്ദേഹം സ്വപ്നമായ സിനിമയുടെ ഒപ്പം സഞ്ചരിക്കുന്നത്. മ്മൂട്ടിയെക്കുറിച്ച് ഇമോഷണലായാണ് ബിബിന്‍ സംസാരിച്ചത്. ബിബിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂക്കയുടെ എഴുപതാം പിറന്നാളിന് താന്‍ ഒരു പോസ്റ്റോ, സ്റ്റാറ്റസോ ഒന്നും ഇട്ടിരുന്നില്ലെന്ന് നടന് പറയുന്നത്. പക്ഷെ “ഞാന്‍ അദ്ദേഹത്തിന് ഒരു പേഴ്സണല്‍ മെസേജ് അയക്കുകയാണ് ചെയ്തത്. മമ്മൂക്ക നിങ്ങള്‍ പടച്ചോന്റെ മനസുളള ആളാണ്, ഹാപ്പി ബെര്‍ത്ത്ഡേ മമ്മൂക്ക എന്നായിരുന്നു ആ മെസേജ്. മമ്മൂക്കയോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും, കണ്ണ് നിറഞ്ഞാലും, കാലില്‍ പിടിച്ച് കരഞ്ഞാലും ആ നന്ദി എനിക്ക് തീരത്തില്ല. അത് എനിക്ക് പറഞ്ഞ് ഫലിപ്പിക്കാൻ കഴിയില്ല.. അത്രയും ഹൃദയത്തിൽ തൊട്ട് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്നാണ് ബിബിൻ പറയുന്നത്.
ഇതൊക്കെ കേട്ട് ഇപ്പോ മമ്മൂക്ക വിചാരിക്കുന്നുണ്ടാവും അവന് ഞാന്‍ ഒന്നും ചെയ്തിട്ടില്ലല്ലോ, അവന് എനിക്ക് എന്തിനാവും ഇത്രയും നന്ദി പറയുന്നത് എന്ന്. അത് ഒരുപക്ഷെ നമുക്ക് ഒരാളോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയാൻ അദ്ദേഹം എന്തെങ്കിലും ചെയ്തു തരണം എന്നില്ല, അത് ഒരു പക്ഷെ നമ്മുടെ മനസ്സിൽ തട്ടുന്ന ഒരു വാക്ക് ആയാലും മതി എന്നോട് സിനിമാ ഫീല്‍ഡില്‍ നിന്ന് എന്റെ കാലിന്റെ കാര്യത്തെ പറ്റി ചോദിച്ച ഒരേയൊരാള്‍ മമ്മൂക്കയാണ്. ഷൈലോക്ക് സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂക്ക എന്നോട് ഇക്കാര്യം പറഞ്ഞത്. “ബിബിനെ, നിനക്ക് ഈ കാല് ശരിയാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ. ഇല്ലെങ്കില്‍ നിനക്ക് ശരിയാക്കികൂടെ, ശരിയാക്കിയാല്‍ നിനക്ക് ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിക്കാമല്ലോ” എന്ന്.
എന്നോട് ഇതുവരെ സിനിമ രംഗത്തുള്ള ആരും അനഗ്നെ പറഞ്ഞിട്ടില്ല, ആ വാക്ക് അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വന്നതായി തോന്നി. മമ്മൂക്കയുടെ സൗന്ദര്യരഹസ്യത്തെ പലപ്പോഴും പലരും ചോദിക്കാറുണ്ട്. എന്നാല്‍ രഹസ്യം ഇത്രയേയുളളൂ അദ്ദേഹത്തിന്റെ ഹൃദയം അത്ര നല്ലതാണ്. ഇത് പറയുമ്പോൾ എനിക്ക് തൊണ്ട ഇടറുന്നുണ്ട്. എന്നാല്‍ മറ്റുളളവര്‍ക്ക് ഇത് എത്ര മാത്രം മനസിലാവുമെന്ന് അറിയില്ല.
Leave a Reply