സ്വന്തം കുടുംബത്തിൽ ഉള്ളവരെ പോലും മോഹൻലാൽ സഹായിക്കാറില്ല ! ആ താടി വടിക്കാൻ കഴിയില്ല ! അലർജിയാണ് ! മോഹൻലാലിൻറെ സഹോദരൻ പറയുന്നു !

മലയാള സിനിമയുടെ താരരാജാവ് നടൻ മോഹൻലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാലിൻറെ പിതാവിന്റെ സഹോദരന്റെ മഹാനാണ് ബിജു ഗോപിനാഥൻ. മോഹൻലാലിൻറെ കസിനായ അദ്ദേഹം ഇപ്പോൾ മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇപ്പോൾ തുറന്ന് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒടിയൻ സിനിമക്ക് വേണ്ടി ലാൽ ഒരു ഇഞ്ചക്ഷൻ എടുത്തിരുന്നു. 25 വയസുള്ള കഥാപാത്രമാകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്.

മുഖത്തെ ചുളിവുകൾ മാറി ചെറുപ്പമാകാൻ, ഇത് മമ്മൂട്ടിയും എടുത്തിട്ടുണ്ട്.  പക്ഷെ ചിലര്‍ക്ക് ഇത്തരം ഇന്‍ജെക്ഷന്‍ കൊണ്ടുള്ള റിയാക്ഷന്‍ ഉണ്ടാവും. ലാലിന് അങ്ങനെർ ഒരു പണി കിട്ടി. അത് കാരണം മോഹന്‍ലാലിന്റെ കണ്ണിനും മുഖത്തെ മസിലുകള്‍ക്ക് പോലും വ്യത്യാസം വന്നിട്ടുണ്ട്. കിലുക്കം, വന്ദനം തുടങ്ങിയ സിനിമകളുടെ പോസറ്ററും ഇപ്പോഴത്തെ മുഖവും വച്ച് നോക്കുമ്പോള്‍ മുഖം പോലും മാറി പോയെന്ന് മനസിലാക്കാന്‍ പറ്റും. അമേരിക്കയിലുള്ള തന്റെ സുഹൃത്തായ ഡോക്ടറോട് ഇക്കാര്യം ചോദിച്ചപ്പോള്‍ കാലങ്ങളെടുത്ത് പതിയെ മാറാനൊരു ചാന്‍സുണ്ട്. അതല്ലാതെ ഒരു മാറ്റവും ഉണ്ടാവില്ല. അതിനൊരു പരിഹാരവുമില്ല. ഇനി പഴയത് പോലൊരു ലുക്കിലേക്ക് മോഹന്‍ലാല്‍ വരില്ല. താടി എടുക്കാന്‍ പറ്റില്ല. ഷേവ് ചെയ്താല്‍ അലര്‍ജിയാണെന്നാണ് സഹോദരൻ ബിജു പറയുന്നത്.

അതുമാത്രമല്ല മോഹൻലാൽ കുടുംബവുമായി യാതൊരു ബന്ധവുമില്ല, ലാൽ കുടുംബത്തിലുള്ള ആരെയും സഹായിക്കാറില്ല. പത്ത്, പതിനഞ്ച് വര്‍ഷം മുന്‍പ് എനിക്ക് രണ്ട് ലക്ഷം രൂപയുടെ അത്യാവശ്യം വന്നു. അങ്ങനെ ആന്റണിയെ വിളിച്ചു, ലൊക്കേഷനിൽ ചെല്ലാൻ പറഞ്ഞു, അങ്ങനെ ചെന്നപ്പോൾ ആന്റണിയാണ് കാശ് തന്നത്. അതുപോലെ നാല്‍പതിനായിരം രൂപ ചേച്ചിയും ഒരിക്കല്‍ തന്നിട്ടുണ്ട്. അതല്ലാതെ ഒരു സഹായം തരികയോ എന്തെങ്കിലും വേണോ എന്നൊന്നും ചോദിച്ചിട്ടില്ല.

പക്ഷെ പുറത്തെല്ലാം അദ്ദേഹം എല്ലാവരെയും സഹായിക്കുന്നുണ്ടെന്നാണ് പറയുന്നത്. പുള്ളിയുടെ ആസ്തി വെച്ച് നോക്കുമ്പോള്‍ എനിക്ക് തന്നത് കടലിലെ ഒരു തുള്ളി വെള്ളം ആണെന്ന് പറയാം, പിന്നെ ഒരിക്കല്‍ പതിമൂന്ന് ലക്ഷം ആവശ്യപ്പെട്ട് അവിടെ പോയിരുന്നു. അന്ന് പുള്ളി ഇല്ലെന്ന് പറഞ്ഞു. പിന്നെ അക്കാര്യം പറഞ്ഞ് പോയിട്ടുമില്ല. കുടുംബത്തിലെ ആരെങ്കിലും പുറകേ നടന്ന് സഹായങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലേ ഉണ്ടാവുകയുള്ളു. അതല്ലാതെ കുടുംബത്തിലെ മരണമുണ്ടായാല്‍ പോലും മോഹന്‍ലാല്‍ വരാറില്ല.

അദ്ദേഹത്തിന്റെ അച്ഛന്റെ സ്വന്തം സഹോദരനാണ് എന്റെ അച്ഛൻ. ആ അച്ഛൻ മരിച്ചിട്ടുപോലും ഒന്ന് കേറിയ ആളല്ല അദ്ദേഹം, അതിന്റെ കാരണം എന്താണെന്ന് പോലും അറിയില്ല. സിനിമയില്‍ കാണുന്നത് പോലെയല്ല അദ്ദേഹത്തിന്റെ സ്വഭാവം. എന്നെ മോനെ എന്നേ വിളിച്ചിട്ടുള്ളു. പെട്ടെന്ന് ദേഷ്യപ്പെടുന്ന മമ്മൂട്ടി സാറിനെ പോലെയുള്ളവരുടെ മനസ് ശുദ്ധമായിരിക്കും. പക്ഷേ എല്ലാവരുടെയും മുന്നില്‍ സ്‌നേഹത്തോടെ പെരുമാറുന്നവര്‍ അങ്ങനെയായിരിക്കില്ലെന്നാണ് ബിജു പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *