എത്ര ലക്ഷം രൂപയുടെ പൂജ ചെയ്താലും ലാലുച്ചേട്ടന്റെ പ്രശ്നം തീരാൻ പോകുന്നില്ല ! കുടുബക്കാരെ തിരിഞ്ഞു നോക്കാത്ത ആളാണ് ! സഹോദരൻ പറയുന്നു !
മോഹൻലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ബിജു ഗോപിനാഥൻ പറയുന്ന കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങൾക്കിടയിൽ വളരെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വീണ്ടും അദ്ദേഹമ പറഞ്ഞ വാക്കുകൾ ഇങ്ങനെ, മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ പുതിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. എനിക്ക് ഈ ന്യൂമറോളജിയൊക്കെ വെച്ച് പല സിനിമകളുടെയും ഭാവി പറയാൻ പറ്റും. അങ്ങനെ നോക്കിയപ്പോഴാണ് മലൈക്കോട്ടൈ വാലിബൻ പരാജയപ്പെടുമെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ന്യൂമറോളജി സത്യമാണ്, അതിന് ബെസ്റ്റ് എക്സാബിളാണ് ഒടിയൻ. ഒടിയൻ എന്ന പേര് തന്നെ അർത്ഥമാക്കുന്നത് ക്ഷുദ്രം എന്നാണ്. ആ സിനിമ നടക്കുന്ന സമയത്ത് ഞാൻ ദുബായിൽ പോയിരുന്നു. അല്ലെങ്കിൽ അതിൽ അഭിനയിക്കരുതെന്ന് പുള്ളിയെ കണ്ട് നേരിട്ട് പറഞ്ഞേനെ. ഒടിയനുശേഷമാണ് ലാലുച്ചേട്ടന് കൂടുതലും പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങിയത്. പക്ഷെ അദ്ദേഹം തിരിച്ചുവരുമെന്നും ഗോപിനാഥൻ പറയുന്നുണ്ട്.
എനിക്ക് അദ്ദേഹത്തെ നേരിട്ട് കണ്ടു ചില കാര്യങ്ങൾ പറയാനുണ്ട്, അദ്ദേഹത്തിന് വരാൻ പോകുന്ന കാര്യങ്ങൾ ഞാൻ മനസിലാക്കിയതിനെ കുറിച്ചാണ് പറയാനുള്ളത്. ഒരു മൂന്ന് കാര്യം ചെയ്താലെ പുള്ളിക്ക് ഇനി അവസരമുള്ളു. പുള്ളി ആന്ധ്രയടക്കം പല സ്ഥലങ്ങളിൽ പോകുന്നുണ്ട്. അതുകൊണ്ടൊന്നും പുള്ളിയുടെ പ്രശ്നം തീരാൻ പോകുന്നില്ല. എത്ര ലക്ഷം രൂപയുടെ പൂജ നടത്തിയാലും തീരില്ല. ഒരു ചെറിയ സംഭവമാണ്. അത് ചെയ്താൽ മാത്രമെ പുള്ളിക്ക് തിരിച്ച് വരവുണ്ടാകൂ എന്നാണ് ബിജു ഗോപിനാഥൻ നായർ പറയുന്നത്.
ഇതിന് മുമ്പത്തെ അദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ ലാലിനെ രൂക്ഷമായി വിമർശിച്ചിരുന്നു, മോഹൻലാൽ ഞങ്ങളുടെ കുടുംബവുമായി ഒരു അടുപ്പവുമില്ല, കുടുംബത്തിലുള്ള ആരെയും സഹായിക്കാറില്ല. പത്ത്, പതിനഞ്ച് വര്‍ഷം മുന്‍പ് എനിക്ക് രണ്ട് ലക്ഷം രൂപയുടെ അത്യാവശ്യം വന്നു. അങ്ങനെ ആന്റണിയെ വിളിച്ചു, ലൊക്കേഷനിൽ ചെല്ലാൻ പറഞ്ഞു, അങ്ങനെ ചെന്നപ്പോൾ ആന്റണിയാണ് കാശ് തന്നത്. അതുപോലെ നാല്‍പതിനായിരം രൂപ ചേച്ചിയും ഒരിക്കല്‍ തന്നിട്ടുണ്ട്. അതല്ലാതെ ഒരു സഹായം തരികയോ എന്തെങ്കിലും വേണോ എന്നൊന്നും ചോദിച്ചിട്ടില്ല.
ലാലുച്ചേട്ടന്റെ ആസ്തി വെച്ച് നോക്കുമ്പോള്‍ എനിക്ക് തന്നത് കടലിലെ ഒരു തുള്ളി വെള്ളം ആണെന്ന് പറയാം, പിന്നെ ഒരിക്കല്‍ പതിമൂന്ന് ലക്ഷം ആവശ്യപ്പെട്ട് അവിടെ പോയിരുന്നു. അന്ന് പുള്ളി ഇല്ലെന്ന് പറഞ്ഞു. പിന്നെ അക്കാര്യം പറഞ്ഞ് പോയിട്ടുമില്ല. കുടുംബത്തിലെ ആരെങ്കിലും പുറകേ നടന്ന് സഹായങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലേ ഉണ്ടാവുകയുള്ളു. അതല്ലാതെ കുടുംബത്തിലെ മരണമുണ്ടായാല്‍ പോലും മോഹന്‍ലാല്‍ വരാറില്ല എന്നും ബിജു പറഞ്ഞിരുന്നു. മോഹൻലാലിനെ പിതൃ സഹോദരന്റെ മകനാണ് ബിജു ഗോപിനാഥൻ നായർ.
Leave a Reply