അച്ഛന്റെ പ്രശസ്തയിൽ ഇന്നുവരെ ഒരു ആനുകൂല്യങ്ങളും കൈപറ്റിയിട്ടില്ല !!
കുതിരവട്ടം പപ്പു എന്ന അതുല്യ പ്രതിഭയെ നമ്മൾ മലയാളികൾ ഒരിക്കലും മറക്കില്ല, അദ്ദേഹം ചെയ്ത ഓരോ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് പതിപ്പിച്ചിരുന്നു, മറ്റൊരാൾക്കും അനുകരിക്കാൻ സാധികാത്ത അഭിനയമാണ് അദ്ദേഹത്തിന്റേത്. 1936 ൽ കോഴിക്കോട് ജനിച്ച അദ്ദേഹം ചെറുപ്പകാലം മുതൽ കലാപരമായ കാര്യങ്ങളിൽ വളരെതാല്പര്യം കാണിച്ചിരുന്നു. 1963 ൽ അമ്മയെ കാണാൻ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്, അതിനു ശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹം അഭിനയിച്ചിയുന്നു കോമഡിയും അഭിനയ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ അദ്ദേഹം ചെയ്‌തിരുന്നു ഏകദേശം ആയിരത്തിൽ കൂടുതൽ ചിത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു….
2002 ലെ നരസിംഹമാണ് അദ്ദേഹം അവസാനമായി ചെയ്തിരുന്ന ചിത്രം… താമരശ്ശേരി ചുരമൊക്കെ ഇപ്പോഴും ആരാധക്ക് ഓർത്തിരിക്കുന്ന വിസ്മയ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ. പദ്മിനി ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ, ഇവർക്ക് മൂന്ന് മക്കളാണ് ബിന്ദു, ബിജു, ബിനു. അതിൽ ബിനു പപ്പു ഇപ്പോൾ അച്ഛന്റെ അതെ പാത പിന്തുടർന്ന് മലയാള സിനിമയിൽ തിരക്കുള്ള അഭിനേതാവായി മാറുന്നു, സഖാവ്, പുത്തന്‍പണം, റാണി പത്മിനി, രൗദ്രം, ഗപ്പി, ഹെലന്‍, ഹലാല്‍ ലൗ സ്റ്റോറി തുടങ്ങി ഓപ്പറേഷന്‍ ജാവയില്‍ എത്തിനില്‍ക്കുകയാണ് ബിനു പപ്പുവിന്റെ സിനിമാ കരിയര്‍.
ഈ ചിത്രങ്ങളിലെല്ലാം ചെറിയ വേഷങ്ങളാണ് അദ്ദേഹം ചെയ്തിരുന്നതെങ്കിലും അവയെല്ലാം വളരെ ശ്രദ്ധിക്കപെട്ട കഥാപാത്രങ്ങളായിരുന്നു, ഇപ്പോൾ തന്റെ സിനിമ ജീവിതവും കൂടാതെ അച്ഛനെയും പറ്റി പറയുകയാണ്, താൻ ഒരിക്കലും അച്ഛന്റെ പാതയിൽ സിനിമയിൽ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, ആ സ്വപനം മനസ്സിൽ ഇല്ലായിരുന്നത്കൊണ്ട് അതുമായി ബന്ധപ്പെട്ട ആരെയും സമീപിച്ചിരുന്നതുമില്ല, സിനിമ ഇഷ്ടമായിരുന്നെങ്കിലും സിനിമയുടെ സാങ്കേതിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനായിരുന്നു ബിനുവിന് തുടക്കത്തില്‍ താത്പത്യം.
വരൂ, ഒന്നഭിനയിച്ചിട്ടു പോകൂ, പപ്പുവിന്റെ മകനല്ലേ എന്ന സ്‌നേഹത്തോടെയാണ് എല്ലാവരും വിളിക്കുന്നത് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കാരണം ഒരു സംവിധായകൻ അല്ലെങ്കിൽ തിരക്കഥാകൃത്തോ നമുക്കൊരു വേഷം തരുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ ഒരു ന്യായവും ഉള്‍ക്കാഴ്ചയും അവര്‍ക്കുണ്ടാകുമെന്നും ബിനു തുറന്ന് പറയുന്നു… അങ്ങനെ ഒരു അവസരം ഇങ്ങോട്ട് വന്നപ്പോൾ എന്നാൽ പിന്നെ ഒരു കൈനോക്കാം എന്ന തീരുമാനിക്കുകയിരുന്നു.
അതുമാത്രവുമല്ല അച്ഛന്റെ പേര് പറഞ്ഞിട്ടോ അല്ലങ്കിൽ ഞാൻ പപ്പുവിന്റെബ് മകനാണ് എനിക്കൊരു അവസരം നൽകണം എന്ന് പറഞ്ഞിട്ടോ ഞാൻ ആരെയും സമീപിച്ചിട്ടില്ല അതിന്റെ കാര്യമില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്ബോള്‍ അവര്‍ സ്‌നേഹത്തോടെ പെരുമാറാറുണ്ട്. മമ്മൂക്കയൊക്കെ ആ സ്‌നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. അച്ഛന്റെ കാലത്തുള്ളവര്‍ പപ്പുച്ചേട്ടന്റെ മകന്‍ എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്ബോള്‍ അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്റെ മകന്‍ എന്ന നിലയില്‍ നല്ല സൗഹൃദവും തരാറുണ്ട്.
ആ സ്നേഹത്തിന്റെബ് പുറത്തറ ആരും തനിക്ക് സിനിമകൾ തന്നിട്ടില്ല, അത് ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം സിനിമ മറ്റെല്ലാ മേഖല പോലെയല്ല സ്നേഹത്തിന്റെയും കടപ്പാടിന്റെയും പേരിൽ അവസരം നൽകിയിൽ അവർക്ക് തന്ന അതൊരു അധിക ബാധ്യത സ്വയം ഏറ്റെടുത്ത് പോലെയിരിക്കും എന്നും ബിനു പറയുന്നു….
Leave a Reply