
എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്റെ വിവാഹത്തിന് ഒരിക്കലും അങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ലായിരുന്നു ! ബിനു പപ്പു തുറന്ന് പറയുന്നു !
നമ്മളെ വിട്ടുപോയെങ്കിലും ഇന്നും മലയാളികൾ ഓർക്കുന്ന അതുല്യ കലാകാരൻ ആയിരുന്നു ശ്രീ കുതിരവട്ടം പപ്പു. നമ്മെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ യഥാർത്ഥ പേര് പത്മദളാക്ഷൻ എന്നായിരുന്നു. 1963 ൽ ‘അമ്മയെ കാണാൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള വരവ്, ശേഷം കോമഡിയും അഭിനയ പ്രാധാന്യമുള്ളതുമായ നിരവധി ചിത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. ഏകദേശം ആയിരത്തിൽ കൂടുതൽ ചിത്രങ്ങൾ പപ്പു ചെയ്തിരുന്നു. അവസമായി ചെയ്തത് 2002 ൽ പുറത്തിറങ്ങിയ നരസിംഹമാണ്.
ഇന്നത്തെ പുതു തലമുറ പോലും ആ പ്രതിഭയുടെ ആരാധകരാണ്, അച്ഛന്റെ പാത പിന്തുടർന്ന് മകൻ ബിനു പപ്പുവും സിനിമ ലോകത്തേക്ക് എത്തിയിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്യാൻ ബിനുവിനും ഇതിനോടകം തന്നെ സാധിച്ചു. ഇപ്പോഴിതാ അദ്ദേഹം തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താര പുത്രൻ എന്നൊന്നും പറയാവുന്ന ഒരു ജീവിതമായിരുന്നില്ല ഞങ്ങളുടേത്. കോഴിക്കോട് വളരെ സാധാരണ കുടുംബം ജീവിതം, എവിടെ യെങ്കിലും പോയാൽ വേറെ ആരെങ്കിലുമാണ് പറയുന്നത് ഇത് പപ്പുവിന്റെ മകൻ ആണെന്നുള്ളത്. ആ പേര് ഉള്ളതുകൊണ്ട് എവിടെ ചെന്നാലും പരിചയമുള്ള കുറച്ച് പേരുണ്ടാകും.

അച്ഛനെ ശെരിക്കും ഞങ്ങൾക്ക് അന്നും നല്ലതുപോലെ മിസ്സ് ചെയ്തിരുന്നു. ഇന്ന് വിഡിയോകോൾ പോലെ ഒരുപാട് സൗകര്യങ്ങൾ ഉണ്ട് പക്ഷെ അന്നൊന്നും അതല്ലാതുകൊണ്ട്, അച്ഛനെ ഒന്ന് കണ്ടിരുന്നത് തന്നെ വല്ലപ്പോഴുമാണ്. പിടിഎ മീറ്റിംഗുകളില്‍ അമ്മ, ചേട്ടന്, ചേച്ചിയുമാണ് വരിക. അച്ഛന് വരില്ല. അച്ഛനെ എവിടെയും പ്രസന്റ് ചെയ്യാന്‍ പറ്റുന്നില്ല. ആ പേരില്‍ നമുക്ക് എല്ലായിടത്തും ആക്സസും സ്പേസുമുണ്ട്. പക്ഷെ അങ്ങനെയാെരാളുടെ കൈ പിടിച്ച് കൊണ്ട് ഒരു സ്ഥലത്ത് പോവാന്‍ പറ്റിയിട്ടില്ല.
എന്റെ പതിനെട്ട് വയസിലാണ് അച്ഛനെ നഷ്ടമാകുന്നത്. അന്ന് തനിക്ക് മരിച്ചെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. അച്ഛനില്ലല്ലോ എന്ന ചിന്ത ഇടയ്ക്ക് വരും. എന്റെ കല്യാണം കുറച്ച് പ്രശ്നങ്ങളായാണ് നടന്നത്. അച്ഛനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പ്രശ്നമേ ഉണ്ടാവില്ലെന്ന് ഞാനെപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും ബിനു പറഞ്ഞു. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരാണ് ഞാനും ഭാര്യയും. എന്റെ അച്ഛനെ കുട്ടിക്കാലവും വളരെ ബുദ്ധിമുട്ടായിരുന്നു. അച്ഛന്റെ ജനന ശേഷം അതികം വൈകാതെ അദ്ദേഹത്തിന് അമ്മയെയും അച്ഛനെയും നഷ്ടമായി ശേഷം അമ്മാവന്റെ വീട്ടിലാണ് അച്ഛൻ വളർന്നത്. ഒരു കുട്ടിക്ക് ഉണ്ടാവാന്‍ പാടില്ലാത്ത കുട്ടിക്കാലമായിരുന്നു അച്ഛനെന്നും ബിനു പപ്പു ഓര്‍ക്കുന്നു.
Leave a Reply