ജോജുവിനെ വെറുതെ വിടണം ! അയാൾ അത് ചെയ്തത് ഒരു കുടുംബത്തെ സഹായിക്കാൻ ! ഞാനാണ് ഒപ്പം ഉണ്ടായിരുന്നത് ! നടൻ ബിനു പപ്പു പറയുന്നു !

നടൻ ജോജു ജോർജ് ഇപ്പോൾ എന്ത് ചെയ്താലും അതെല്ലാം ഒരു കുഴപ്പത്തിൽ ചെന്ന് അവസാനിക്കുന്ന ഒരവസ്ഥയാണ് കണ്ടുവരുന്നത്. കഴിഞ്ഞ വര്ഷം നവംബറിൽ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് നടത്തിയ കോണ്‍ഗ്രസ് സമരത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ജോജു രംഗത്ത് വരികയും അതിനെ തുടർന്ന് വലിയ വാക്ക് തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടാകുകയും, സൈബർ അറ്റാക്ക് നേരിട്ട ജോജു തന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ട് വരെ ഡിലീറ്റ് ചെയ്ത് കളയുകയും ചെയ്തിരുന്നു.

ശേഷം ജോജു എന്ത് ചെയ്താലും അതെല്ലാം വർത്തയാകുകയും, മറ്റു പല പ്രശ്നങ്ങളിലേക്ക് അത് എത്തുകയും ചെയ്യുന്നു, ഇപ്പോഴിതാ ജോജുവിന്റെ മറ്റൊരു വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. വാഗമണ്‍ ഓഫ്‌റോഡ് റേസില്‍ പങ്കെടുത്ത ജോജുവിനെതിരേ കെ എസ്യുവിന്റെ പരാതി പ്രകാരം കേ,സ് രജിസ്റ്റര്‍ ചെയ്തിരുന്നു. റേസ് നടന്ന സ്ഥലം ഉടമ, അതിന്റെ സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തത്. വാഹനത്തിന്റെ രേഖകള്‍ സഹിതം ആര്‍.ടി.ഓയ്ക്ക് മുന്നില്‍ ഒരാഴ്ചയ്ക്കകം നേരിട്ട് ഹാജരാകണമെന്നാണ് ജോജുവിനോട് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ ജോജുവിനെ വെറുതെ വിടണമെന്ന് പറഞ്ഞു കൊണ്ട് ഇപ്പോൾ  രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നടൻ പപ്പുവിന്റെ മകനും യുവ നടനുമായ ബിനു പപ്പു.

കാരണം അതൊരു നല്ല ഉദ്ദേശത്തോടെ ചെയ്ത ഒരു കാര്യമാണ്, ഒരു ചാരിറ്റി പരിപാടിക്ക് വേണ്ടിയാണു ജോജു അത് ചെയ്തതെന്നും, മ,ര,ണ,പെ,ട്ടു പോയ ഓഫ് റോഡ് റേസര്‍ സുഹൃത്തിന്റെ സാമ്പത്തിക പരാധീനത തീര്‍ക്കാനായുള്ള പണം സ്വരൂപിക്കാന്‍ നടത്തിയ പരിപാടിയാണതെന്നും ബിനു പപ്പു പറയുന്നു. താനാണ് ജോജു ഡ്രൈവ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായതെന്നും, എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് തങ്ങള്‍ അത് ചെയ്തതെന്നും ബിനു പപ്പു തുറന്ന് പറയുന്നു.

മറ്റൊരു കുടുംബം കരകയറ്റാൻ വേണ്ടി നടത്തിയ ഒരു പരിപാടിയാണിത്. കോട്ടയത്ത് കൗണ്‍സിലര്‍ ആയിരുന്ന ആളായിരുന്നു മരണപെട്ടു പോയ ഓഫ് റോഡ് റേസര്‍ ജെവിന്‍ എന്നും ബിനു പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള സഹായധനത്തിനായി കേരളത്തിലെ എല്ലാ ഒഫീഷ്യല്‍ ഓഫ് റോഡ് റേസിംഗ് സംഘടനകളുടെയും സഹകരണത്തോടെ, ഒഫീഷ്യലായി സംഘടിപ്പിച്ച പരിപാടിയാണിതെന്നും ബിനു പപ്പു പറയുന്നു. ഒരു കുറ്റവും കണ്ടെത്താൻ കഴിയാത്തത് കൊണ്ടാകും കൃഷി സ്ഥലത്താണ് വണ്ടിയോടിച്ചതെന്ന് പറയുന്നത് എന്നും, എന്നാൽ അത് തികച്ചും  തെറ്റാണെന്നും, റേസ് നടന്നിടത്ത് ഒരു കൃഷിയും ഉണ്ടായിരുന്നില്ല എന്നും വിനു പപ്പു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *