അങ്ങനെ ആണെങ്കിൽ ദുൽഖറിന്റെയും പ്രണവിന്റെയും എല്ലാ സിനിമകളും ഹിറ്റാവണ്ടേ ! അച്ഛന് വലിയ പ്രധാന്യമൊന്നുമില്ല ! ബിനു പപ്പു പറയുന്നു !

മലയാള സിനിമ നിലനിൽക്കും കാലം വരെ മലയാളികൾ ഓർത്തിരിക്കുന്ന ഒരു അതുല്യ പ്രതിഭയാണ് നടൻ കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ നഷ്ടം അത് വളരെ വലുതാണ്.   ആ നടന്  പകരം വെക്കാൻ ഇനി ഒരിക്കലും മറ്റൊരാൾ ഉണ്ടാകില്ല, ചെറുതും വലുതുമായി അദ്ദേഹം നിറഞ്ഞാടിയ ഓരോ കഥാപത്രങ്ങൾ ഇന്നും നമ്മൾ മറന്നിട്ടില്ല, ഇപ്പൊ ശെരിയാക്കി താരം…. താമരശ്ശേരി ചുരം…, തുറക്കില്ലടാ പട്ടി…. പടച്ചോനെ കാത്തോളി  എന്ന് തുടങ്ങിയ  നൂറു കണക്കിന് ഡയലോഗുകൾ ഇന്നുത്തെ പുതു തലമുറക്ക് പോലും ആവേശമാണ്. കാലം കഴിയുംതോറും വീര്യം ഏറുന്ന വീഞ്ഞുപോലെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ.

അച്ഛന്റെ പാത പിന്തുടർന്ന് മകൻ ബിനു പപ്പുവും സിനിമയിൽ എത്തിയിരുന്നു. വളരെ ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്താണ് അദ്ദേഹം തനറെ സ്ഥാനം നേടി എടുത്തത്, അതുപോലെ വിനു പപ്പു പറഞ്ഞിരുന്നു താൻ അച്ഛന്റെ പാതയിൽ സിനിമയിൽ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അങ്ങനെ ഒരു സ്വപനം മനസ്സിൽ ഇല്ലായിരുന്നത്കൊണ്ട് അതുമായി ബന്ധപ്പെട്ട ആരെയും സമീപിച്ചിരുന്നതുമില്ല, സിനിമ ഇഷ്ടമായിരുന്നെങ്കിലും സിനിമയുടെ സാങ്കേതിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനായിരുന്നു തനിക്ക് തുടക്കത്തില്‍ താത്പത്യം.

അച്ഛന്റെ പേര് പറഞ്ഞ് ആരെയും സമീപിച്ചിട്ടില്ല. എവിടെയും അവസരങ്ങൾക്ക് ശ്രമിച്ചിട്ടുമില്ല. എന്നെ തേടി വരുന്ന കഥാപാത്രങ്ങൾ ഒരിക്കലും പപ്പുവിന്റെ മകൻ അല്ലെ എന്ന രീതിയിൽ അല്ല, ആ കഥാപാതത്തിന് ഞാൻ ആവിശ്യമാണ് എന്ന രീതിയിൽ തന്നെയാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അതുപോലെ നമുക്ക് കഴിവുണ്ടെങ്കിലേ ഏത് മേഖലയിലും നിലനില്‍പ്പുള്ളു, കൂടാതെ മലയാള സിനിമയില്‍ നെപ്പോട്ടിസമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും ബിനു പപ്പു പറയുന്നു.

കഴിവുള്ള അച്ചന്മാരുടെ മക്കളെ അതെ രീതിയിൽ കാണാൻ ആഗ്രഹിക്കുന്നമവരാണ് പ്രേക്ഷകർ. പക്ഷെ അതുകൊണ്ട് കാര്യമില്ല നമുക്ക് കഴിവ് ഉണ്ടെങ്കിൽ മാത്രമേ ഇവിടെ നിലനിൽപ്പ് ഉള്ളു. ഇപ്പോൾ ദുല്‍ഖര്‍, പ്രണവ്, അര്‍ജുന്‍ അശോകന്‍, ഗോകുൽ തുടങ്ങിയവര്‍ അവരുടെ ഹാര്‍ഡ്‌വര്‍ക്ക് കൊണ്ട് കയറി വന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടറായ അച്ഛന്റെ മകനും ഡോക്ടറായാല്‍ ചിലപ്പോള്‍ അച്ഛനെ പോലെ പേരെടുക്കാന്‍ പറ്റില്ലായിരിക്കും. ഞാന്‍ ഇന്നയാളുടെ മകനാണ്, എനിക്ക് അവസരം തരണം എന്ന് പറഞ്ഞ് ഞാന്‍ ആരുടെ അടുത്തും പോയിട്ടില്ല. ആഷിഖേട്ടന്റെ കൂടെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുകയായിരുന്നു ഞാന്‍.

എനിക്ക് എന്റേതായ വഴികളിൽ കൂടി കഴിവ് തെളിയിച്ച് പിടിച്ചു കയറണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ആ വഴിയിലൂടെ തന്നെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അത് ഞാന്‍ മാത്രമല്ല.ഇപ്പോൾ ഈ പറഞ്ഞ എല്ലാവരും, ഉയര്‍ച്ചയും താഴ്ച്ചയും എല്ലാവര്‍ക്കും ഉണ്ട്. സെക്കന്റ് ഷോയുടെ ഷൂട്ട് കോഴിക്കോടാണ് നടന്നത്. ആ സമയത്ത് ദുല്‍ഖര്‍ യമഹയെടുത്ത് ബീച്ചില്‍ വന്നിരിക്കുമായിരുന്നു. ആര്‍ക്കും അറിയില്ലായിരുന്നു ദുല്‍ഖറായിരുന്നു എന്ന്. മമ്മൂക്കയെ ഇഷ്ടമില്ലാത്ത ആരാണുള്ളത്. ദുല്‍ഖറിന്റെ എല്ലാ പടവും ഹിറ്റാവണ്ടേ. പ്രണവിന്റെ എല്ലാ പടവും ഹിറ്റാവണ്ടേ. വിജയവും പരാജയവും അവര്‍ക്ക് ഉണ്ടായി. നമ്മള്‍ സ്‌ക്രീനില്‍ എങ്ങനെയാണെന്നുള്ളത് ആള്‍ക്കാരാണ് ജഡ്ജ് ചെയ്യേണ്ടത്. അല്ലാതെ അച്ഛന് വലിയ പ്രധാന്യമൊന്നുമില്ല, എന്നും ബിനു പപ്പു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *