സത്യത്തിൽ അച്ഛൻ ശെരിക്കും ആരായിരുന്നു എന്നത് സിനിമയിൽ എത്തിയ ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത് ! ആ സ്നേഹം എനിക്കും എല്ലാവരും നൽകുന്നുണ്ട് ! ബിനു പപ്പു

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏഴുപെടേണ്ട കലാകാരനാണ് നടൻ കുതിരവട്ടം പപ്പു, എന്ന പത്മദളാക്ഷൻ. 1936 ൽ കോഴിക്കോട് ജനിച്ച അദ്ദേഹം ചെറുപ്പകാലം മുതൽ കലാപരമായ കാര്യങ്ങളിൽ വളരെതാല്പര്യം കാണിച്ചിരുന്നു. 1963 ൽ ‘അമ്മയെ കാണാൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള വരവ്, ശേഷം കോമഡിയും അഭിനയ പ്രാധാന്യമുള്ളതുമായ നിരവധി ചിത്രങ്ങൾ അദ്ദേഹം ചെയ്‌തിരുന്നു. ഏകദേശം ആയിരത്തിൽ കൂടുതൽ ചിത്രങ്ങൾ പപ്പു ചെയ്തിരുന്നു. അവസമായി ചെയ്തത് 2002 ൽ പുറത്തിറങ്ങിയ നരസിംഹമാണ്.

മലയാള സിനിമ ഉള്ള കാലത്തോളം ഈ കലാകാരനെ ഓർമ്മിക്കപ്പെടും, ഇന്നത്തെ തലമുറക്ക് പോലും വളരെ പരിചിതനായ അദ്ദേഹം ഓർത്ത് ചിരിക്കാൻ പാകത്തിന് ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ നമുക്ക് സമ്മാനിച്ചിട്ടാണ് ആ അതുല്യ കലാകാരൻ വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യ പദ്മിനി, ഇവർക്ക് മൂന്ന് മക്കളാണ് ബിന്ദു, ബിജു, ബിനു. അതിൽ ബിനു പപ്പു ഇപ്പോൾ അച്ഛന്റെ അതെ പാത പിന്തുടർന്ന് മലയാള സിനിമയിൽ തിരക്കുള്ള അഭിനേതാവായി മാറി കഴിഞ്ഞു, സഖാവ്, പുത്തന്‍പണം, റാണി പത്മിനി, രൗദ്രം, ഗപ്പി, ഹെലന്‍, ഹലാല്‍ ലൗ സ്റ്റോറി തുടങ്ങി ഓപ്പറേഷന്‍ ജാവ എന്നിങ്ങനെ ഒരുപാട് സിനിമകളിൽ ഇതിനോടകം ബിനു സാന്നിധ്യമറിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ, താര പുത്രൻ എന്നൊന്നും പറയാവുന്ന ഒരു ജീവിതമായിരുന്നില്ല ഞങ്ങളുടേത്. കോഴിക്കോട് വളരെ സാധാരണ കുടുംബം ജീവിതം, എവിടെ യെങ്കിലും പോയാൽ വേറെ ആരെങ്കിലുമാണ് പറയുന്നത് ഇത് പപ്പുവിന്റെ മകൻ ആണെന്നുള്ളത്. ആ പേര് ഉള്ളതുകൊണ്ട് എവിടെ ചെന്നാലും പരിചയമുള്ള കുറച്ച് പേരുണ്ടാകും. എനിക്ക് അറിയാവുന്ന ആളുകളേക്കാൾ കൂടുതൽ എന്നെ അറിയാവുന്ന ആളുകളാണ്. ശെരിക്കും എന്റെ അച്ഛന്റെ സ്ഥാനം എന്തായിരുന്നു എന്നത് ഈ സിനിമയിൽ എത്തിയ ശേഷമാണ് എനിക്ക് മനസിലായത്. അത്രക്കും അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചിരുന്നു.

അടുത്തിടെ, ഞാൻ ചെയ്ത സിനിമയിൽ, സായികുമാർ ചേട്ടൻ ഉണ്ടായിരുന്നു, അദ്ദേഹം എന്നെ വിളിച്ചത് പപ്പുച്ചേട്ടന്റെ മോനെ ഇങ്ങോട്ടു വന്നേ എന്നാണ്.. അദ്ദേഹം എന്റെ ചെറുപ്പം തൊട്ടേ എന്നെ കാണുന്നതാണ്, വീട്ടിൽ അച്ഛനെ കാണാൻ വരുമ്പോൾ എന്നെ കാണാറുണ്ടായിരുന്നു. അതുപോലെ ലാലേട്ടൻ ആയാലും മമ്മൂക്ക ആയാലും എല്ലാവർക്കും അച്ഛനോട് എങ്ങനത്തെ അടുപ്പമായിരുന്നോ, അതേ സ്നേഹമാണ് അവരെല്ലാം എന്നോടും കാണിക്കുന്നത്.

എന്നാൽ സിനിമയിലേക്കുള്ള, വരവിൽ ഞാൻ ഒരിക്കലും അച്ഛന്റെ പേര് ഉപയോഗിച്ചിട്ടില്ല, ഒരിക്കലും അദ്ദേഹത്തിന്റെ പേരിനെ ഞാൻ ചൂഷണം ചെയ്തിട്ടില്ല. പക്ഷെ എന്നെ ആദ്യം സിനിമയിലേക്ക് വിളിച്ചത് അച്ഛന്റെ മകനായതകൊണ്ട് മാത്രമാണ്. പിന്നെ കിട്ടിയതെല്ലാം വരൂ, ഒന്നഭിനയിച്ചിട്ടു പോകൂ, പപ്പുവിന്റെ മകനല്ലേ എന്ന രീതിയിലല്ല തന്നെ ഓരോ കഥാപത്രത്തിനും വേണ്ടി വിളിക്കുന്നത് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം ഒരു സംവിധായകൻ അല്ലെങ്കിൽ തിരക്കഥാകൃത്തോ നമുക്കൊരു വേഷം തരുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ ഒരു ന്യായവും ഉള്‍ക്കാഴ്ചയും അവര്‍ക്കുണ്ടാകുമെന്നും ബിനു തുറന്ന് പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *