
എന്റെ അച്ഛൻ മ,രി,ക്കുന്നത് വരെ അഭിനയിച്ച് മതിയായിട്ടില്ലായിരുന്നു ! നടക്കാൻ പോലും കഴിയാതിരുന്ന സമയത്തും അദ്ദേഹം വാശിപിടിച്ചു ! ബിനു പപ്പു പറയുന്നു !
താരപുത്രന്മാർ അരങ്ങുവാഴുന്ന സിനിമ ലോകത്ത് ഇപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് കുതിരവട്ടം പപ്പുവിന്റെ മകൾ ബിനു പപ്പു. വളരെ കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിട്ടൂള്ളൂ എങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ബിനു ശ്രദ്ദേയ നടനായി മാറി. അദ്ദേഹം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ഭാരത സർക്കസ് എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ അദ്ദേഹം തന്റെ അച്ഛനെ കുറിച്ചും തന്നെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അച്ഛന് ഞങ്ങൾ മക്കൾ സിനിമയിൽ വരണം എന്ന ആഗ്രഹമുണ്ടായിരുന്നില്ല, പഠിച്ച് ഏതെങ്കിലുമൊരു ജോലി വാങ്ങണം എന്നായിരുന്നു. ഞാനും പിന്നെ അതെ കുറിച്ച് ചിന്തിച്ചില്ല. ഡിഗ്രി കഴിഞ്ഞ ശേഷം ബംഗളൂരുവിൽ പോയി. അനിമേഷനും വിഎഫ്എക്സും പഠിച്ചു. 13 വർഷം ജോലി ചെയ്ത ശേഷമാണ് വിചാരിക്കാതെ ഞാൻ സിനിമയിൽ എത്തിപ്പെട്ടത്. റാണി പത്മിനിയിൽ അഭിനയിച്ച ശേഷമാണ് സംവിധാനം മനസിൽ കയറി കൂടിയത്.’ അതും ആനിമേഷൻ ചെയ്യാൻ വേണ്ടിയായിരുന്നു അല്ലാതെ സിനിമ ചെയ്യാൻ വേണ്ടിയായിരുന്നില്ല. മായാനദി ചെയ്ത ശേഷം സിനിമയുടെ അറിയാത്ത വശങ്ങൾ അറിഞ്ഞ് തുടങ്ങി. റിസ്ക്ക് എടുക്കാതെ ഒന്നും നടക്കില്ല. മമ്മൂക്കയ്ക്ക് ഇപ്പോഴും അഭിനയിച്ച് മതിയായിട്ടില്ല.

എന്റെ അച്ഛനും അതുപോലെ ആയിരുന്നു. അദ്ദേഹം മ,രി,ക്കു,ന്നത് വരെ അഭിനയിച്ച് മതിയായിട്ടില്ലായിരുന്നു. സുഖമില്ലാതെ കിടന്നിരുന്ന സമയത്ത് പോലും അച്ഛന് പല സിനിമകളിലേക്കും വന്ന ഓഫർ കോളുകൾ വന്നിരുന്നു, എന്നാൽ ഞങ്ങൾ അച്ഛൻ കേൾക്കാതെ കട്ട് ചെയ്യുമായിരുന്നു. അച്ഛന് നടക്കാൻ പോലും വയ്യാത്ത സമയത്തും അച്ഛന് അഭിനയിക്കാനുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് പല്ലാവൂർ ദേവനാരായണൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ചന്ദ്രനുദിക്കുന്ന ദിക്കിൽ പോലുള്ള സിനിമകളിൽ അഭിനയിച്ചത്. പല്ലാവൂർ ദേവനാരായണനിൽ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക സ്വന്തം വണ്ടിയിൽ വന്ന് അച്ഛനെ കൂട്ടികൊണ്ടുപോകും സെറ്റിലേക്ക്. പുള്ളിയാണ് അച്ഛനെ ഹോട്ടലിൽ തിരികെ കൊണ്ടുപോയി ആക്കിയിരുന്നതും.
പോലീസ് വേഷങ്ങൾ ചെയ്യാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. എട്ട് വർഷം പ്രണയിച്ച് വിവാഹം കഴിച്ച ആളാണ് ഞാൻ, ഇന്നും അതെ സ്നേഹവും സന്തോഷവും ഇന്നുമുണ്ട്. അവനവന്റെ കാര്യം നോക്കി മറ്റുള്ളവരുടെ കാര്യം നോക്കാൻ പോകാതിരുന്നാൽ തന്നെ ഹാപ്പിനസ് കിട്ടും എന്നും ബിനു പപ്പു പറയുന്നു.
Leave a Reply