‘അറപ്പു തോന്നുന്നു എന്ന് പറഞ്ഞ് മാറ്റി നിർത്തിയവർക്കുള്ള മറുപടി’ ! എന്റെ ഇക്ക ഓട്ടോ ഡ്രൈവറാണ് ! ഞങ്ങൾ ഒന്നായിട്ട് വർഷം നാല് കഴിയുന്നു ! ബിസ്മിത പറയുന്നു !
ബിസ്മിത എന്ന പേര് കേൾക്കുമ്പോൾ ഒരുപക്ഷെ ഏല്ലാവർക്കും മനസിലാകണമെന്നില്ല. കാരണം ആ പെൺകുട്ടി അത്ര പ്രശസ്ഥയൊന്നുമല്ല, പക്ഷെ സമൂഹ മാധ്യമങ്ങളിൾ സജീവമായ ആളുകൾക്ക് അറിയാൻ സാധിക്കും, തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശിയാണ് ബിസ്മിത. ടിക് ടോക് വിഡിയോകൾ ചെയ്തു തുടങ്ങിയതോടെയാണ് ബിസ്മിതയെ ആളുകൾ അറിഞ്ഞു തുടങ്ങിയത്. കൂടാതെ അടുത്തിടെ നടന്ന ഒരു ഫോട്ടോ ഷൂട്ടോടെ വൈറലായി മാറുകയായിരുന്നു. എന്നാൽ അന്ന് ഒരുപാട് പേര് ബിസ്മിതയെ കളിയാക്കുകയും അപമാനിക്കുകയും, കണ്ടിട്ട് അറപ്പു തോന്നുന്നു, നാണമില്ലേ എന്നൊക്കെ ചോദിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബിസ്മിത. ബാഹ്യമായ രൂപ ഭംഗിയേക്കാൾ ബിസ്മിത വിശ്വസിച്ചത് ആത്മധൈര്യത്തിലാണ്. ബിസ്മിതയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വളരെ വേഗമാണ് സമൂഹ മാദ്യമം കീഴടക്കിയത്. ആ സമയത്ത് നിരവധിപേരാണ് താരത്തെ ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. മുഖം വെളുപ്പിച്ചും ഉള്ളിൽ കറുപ്പ് മാത്രം ഉള്ളവരുടെ മുൻപിൽ വിജയിച്ചു കാട്ടിയ സഹോദരിക്ക് എല്ലാവിധ ആശംസകളും, ദൈവം അനുഗ്രഹിക്കട്ടെ എന്ന് തുടങ്ങിയ കമന്റുകളാണ് ബിസ്മിതക്ക് ലഭിക്കുന്നത്.
ടിക് ടോക് ബാൻ ആയതുമുതലാണ് താൻ ഇൻസ്റ്റയിൽ സജീവമായത് എന്നാണ് ബിസ്മിത പറയുന്നു. ഇതിനോടകം നിരവധി പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അഭിനയത്തിലും തനിക്ക് കഴിവുണ്ട് എന്നും തനറെ വീഡിയോകളിലൂടെ താരം തെളിയിച്ചിരുന്നു. കൂടാതെ പ്രൊഫെഷണൽ മോഡൽസിനെപോലെയാണ് ബിസ്മിത ഫോട്ടോ ഷൂട്ടിൽ കഴിവ് തെളിയിച്ചത്, അതുകൊണ്ടുതന്നെ ആ മേഖലയിലും തനിക്ക് ശോഭിക്കാൻ കഴിയുമെന്ന് ബിസ്മിത കളിയാക്കിയവർക്ക് മുന്നിൽ തെളിയിച്ചിരുന്നു. ഒരുപാട് പേർ ആത്മവിശ്വാസം തന്നതുപോലെ അതിലും കൂടുതൽ പേര് അത് നശിപ്പിക്കാൻ നോക്കിയെന്നും ബിസ്മിത പറയുന്നു. പലരും ഫൊട്ടോഷൂട്ട് ചെയ്യാമോ, തയ്യാറാണോ എന്നൊക്കെ ചോദിച്ചത് വലിയ അംഗീകാരമായിരുന്നുവെന്നും ബിസ്മിത പറയുന്നു.
മനസിനെ നോവിക്കുന്ന രീതിയിൽ ഒരു മടിയും ഇല്ലാതെ ഒരുപാട് പേർ അപമാനിച്ചിരുന്നു, ഈ മുഖം വച്ചിട്ട് എന്തിന് വിഡിയോ ചെയ്യുന്നു, കണ്ടിട്ട് അറപ്പു തോന്നുന്നു, നാണമില്ലേ, വീട്ടിൽ തന്നെ ഇരുന്നാൽ പോരെ, മറ്റുള്ളവരെകൊണ്ട് പറയിപ്പിക്കണോ എന്നൊക്കെ ചോദിച്ചവരും ഒരുപാടുണ്ട്. ഇത് കൂടി വന്നപ്പോൾ ഞാൻ അതിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് ഇൻസ്റ്റയിൽ പോസ്റ്റിട്ടു. അത് കണ്ടാണ് അമല്‍ ഷാജി എന്ന ഒരു ചേട്ടൻ ഒരു മെയ്ക്ക് ഓവര്‍ ഫൊട്ടോഷൂട്ട് ചെയ്തുകൂടേ എന്ന് ചോദിച്ചത്, ഇതുനുമുമ്പ് പലരും ഇങ്ങനെ ചോദിച്ചിട്ടുണ്ട് എങ്കിലും ആ സമയത്ത് ഞാൻ ആ ചേട്ടനോട് ഒക്കെ പറയുകയായിരുന്നു.
എന്റെ കുറവുകൾ കാരണം ഞാൻ തളർന്ന് തുടങ്ങിയപ്പോൾ എന്റെ അമ്മയും, പിന്നെ എന്റെ ഭർത്താവായ സനു ഇക്കയുമാണ് എന്നെ താങ്ങി നിർത്തിയത്. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ഇക്ക എന്നെ വന്ന് പ്രപ്പോസ് ചെയ്തത്, എന്റെ ഈ കുറവ് അദ്ദേഹത്തിന് ഒരു പ്രശ്നമല്ലായിരുന്നു. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് ഞങ്ങൾ ഒന്നായി, കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നത്. ഇക്ക ഓട്ടോ ഡ്രൈവറാണ്. ഇന്ന് ഈ നിമിഷം വരെയും എന്റെ കുറവുകളെ ഇക്ക പുച്ഛിച്ചിട്ടില്ല. ജീവനെപ്പോലെയാണ് എന്നെ സ്നേഹിക്കുന്നതും കൊണ്ടുനടക്കുന്നതും. മുഹമ്മദ് അല്‍സം എന്നൊരു പൊന്നുമോൻ ഉണ്ട് ഞങ്ങൾക്ക്. പക്ഷെ അവന്റെ മുഖത്തും ഇതുപോലെ പുള്ളികളുണ്ട് എന്നത് മാത്രമാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ സങ്കടം എന്നും ബിസ്മിത പറയുന്നു…
Leave a Reply