തിരുവനന്തപുരത്ത് യുഡിഎഫിന് വേണ്ടി ശശി തരൂർ തന്നെ നാലാം വട്ടവും ഇറങ്ങിയാൽ നേരിടാൻ പോകുന്ന നിർമ്മല സിതാറാമിനെ ആയിരിക്കും ! ബിജെപിക്ക് കേരളത്തിൽ ലക്ഷ്യം 6 സീറ്റുകൾ !

ഇപ്പോഴിതാ കേരളമാകെ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചർച്ചകളിലാണ്. ഇത്തവണയും കേരളത്തിൽ സ്ഥാനം ഉറപ്പിക്കാൻ വേണ്ടി വൻ മുൻ ഒരുക്കങ്ങളാണ് ബിജെപി നടത്തുന്നത്, ബിജെപി കേരളത്തിൽ ആറ് മണ്ഡലങ്ങൾ ലക്ഷ്യം വെച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്. തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ, കാസർഗോഡ്, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിക്കുകയാണ്.

ഇത്തവണ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. ഇത്തവണ സുരേഷ് ഗോപി ജയിക്കാനാണ് സാധ്യത കൂടുതൽ എന്നാണ് റിപ്പോർട്ടുകൾ, പരാജയം രണ്ടു തവണ നേരിട്ട് എങ്കിലും തന്റെ പ്രവർത്തനങ്ങൾ അദ്ദേഹം തൃശൂരിൽ കാര്യമായി തന്നെ ചെയ്തുകൊണ്ടിരുന്നു. അത് ഇത്തവണ സുരേഷ് ഗോപിക്ക് ഗുണം ചെയ്യും എന്നുതന്നെയാണ് വിലയിരുത്തൽ. ശക്തമായ പ്രവർത്തനം നടത്തിയാൽ സുരേഷ് ഗോപിയിലൂടെ മണ്ഡലം കൂടെ പോരുമെന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസം.

അതുപോലെ തന്നെ ബിജെപി ഏറ്റവും കൂടുതൽ വിജയ സാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് തിരുവനന്തപുരം ആണ്. ഇവിടെ നിന്ന് കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖരനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ദേശീയ നേതാവിനെ തന്നെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കൾ ഉയർത്തുന്നുണ്ട്. അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് യുഡിഎഫിന് വേണ്ടി ശശി തരൂർ തന്നെ നാലാം വട്ടവും ഇറങ്ങിയാൽ ധനമന്ത്രി നിർമല സീതാരാമനെ ഇവിടെ നിന്ന് പരിഗണിച്ചേക്കാനുള്ള സാധ്യതയും ഏറെയാണ്.

കേരളത്തിൽ ഉണ്ടായ ഓഖി ദുരന്ത സമയത്ത് നിർമ്മല നേരിട്ട് എത്തി നടത്തിയ നീക്കം വലിയ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ അവർ സ്വീകരിക്കപ്പെടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതുപോലെ ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. ഇത്തവണ മണ്ഡലത്തിൽ ശോഭയ്ക്ക് പകരം മുരളീധരനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ശോഭ സുരേന്ദ്രന് ജനപിന്തുണയുള്ള മറ്റ് മണ്ഡലം പരിഗണയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതുപോലെ പത്തനംതിട്ടയിൽ നടൻ ഉണ്ണി മുകുന്ദൻ നിന്നേക്കുമെന്ന് വാർത്തകൾ ഉണ്ട്. മാളികപ്പുറം സിനിമയിൽ ഉണ്ണി ചെയ്ത അയ്യപ്പൻറെ വേഷം പ്രേക്ഷകർ സ്വീകരിച്ചത്കൊണ്ട് അത് ഈ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും പാർട്ടി അനുമാനിക്കുന്നു, എറണാകുളത്ത് നിന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അനിൽ ആന്റണിയെ മത്സരിപ്പിക്കുന്നത് ബിജെപി പരിഗണിക്കുന്നുണ്ട്.എറണാകുളത്ത് അല്ലെങ്കിൽ മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിന്ന് അനിലിനെ പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *