ബിജെപി സ്ഥാനാർഥി പട്ടിക ഈ മാസത്തിൽ തന്നെ ! പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ! പ്രതീക്ഷയോടെ ആരാധകർ !
കേരളത്തിൽ ഇതുവരെയും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയപാര്ട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. ഇപ്പോഴിതാ വീണ്ടുമൊരു ഇലക്ഷൻ ചൂടിലേക്ക് നീങ്ങുകയാണ് പാർട്ടികൾ. അതിൽ വലിയ ഒരുക്കങ്ങളാണ് ബിജെപി കേരളത്തിൽ പ്ലാൻ ചെയ്യുന്നത്. ഈ മാസംതന്നെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന വ്യക്തമായ സൂചന സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവും തിരഞ്ഞെടുപ്പില്‍ മുതലാക്കാനാണ് ബിജെപിയുടെ ശ്രമം.
നിലവിൽ തൃശൂരിൽ ഇത്തവണയും സുരേഷ് ഗോപിയും കേന്ദ്രമന്ത്രി വി. മുരളീധരന് സാധ്യതയുള്ള ആറ്റിങ്ങലും ഒഴികെ മറ്റൊരിടത്തും, ഔദ്യോഹികമായി പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഇപ്പോഴിതാ പത്തനംതിട്ടയിൽ ഇത്തവണ നടൻ ഉണ്ണി മുകുന്ദനെ പേരും കേൾക്കുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പത്തനംതിട്ടയില്‍ മൂന്ന് പേരുകളാണ് ബിജെപി നേതൃത്വത്തിന്റെ മുന്നിലുള്ളത്. ഇതില്‍ കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍തൂക്കം. കുമ്മനം പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര് പി.സി. ജോര്‍ജിന്റെതാണ്.
ഇതിനുമുമ്പും ഇത്തരം വാർത്തയാണ് വന്നെങ്കിലും ഉണ്ണി മുകുന്ദൻ അതെല്ലാം നിഷേധിക്കുകയായിരുന്നു. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ലോക്‌സഭാ മണ്ഡലമായ പത്തനംതിട്ടയിൽ അയ്യപ്പ സാനിധ്യം തന്നെ മുറുകെ പിടിക്കാൻ ഒരുങ്ങുകയാണ് ബിജെപി. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദന് ഹിന്ദു വിശ്വാസികളുടെ വോട്ട് ഇത്തവണ പിടിക്കാൻ സാധിക്കും എന്ന കണക്ക് കൂട്ടലിലാണ് പാർട്ടി ഉണ്ണിയെ പരിഗണിക്കുന്നത്. മാത്രമല്ല മിത്ത് വിവാദത്തിലടക്കം പരസ്യമായി നിലപാട് പറയാനും ഉണ്ണി തയ്യാറായിരുന്നു. ഹിന്ദു ഉണരണമെന്നായിരുന്നു നടൻ പാലക്കാട് വെച്ച് നടന്ന വേദിയിൽ പ്രഖ്യാപിച്ചത്. ഇത്തരത്തിൽ സ്വീകാര്യതയുള്ള രാഷ്ട്രീയവും നിലപാടും പറയാൻ കഴിയുന്ന താരം ഇറങ്ങിയാൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
അവസാനം ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ നടന്‍ ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ടെന്ന് മുതിര്‍ന്ന സംസ്ഥാന ഭാരവാഹി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കുകയായിരുന്നു, ശേഷം ഇപ്പോൾ ഈ വാർത്ത വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. അതുപോലെ തന്നെ തിരുവനന്തപുരത്ത് യുഡിഎഫിന് വേണ്ടി ശശി തരൂർ തന്നെ നാലാം വട്ടവും ഇറങ്ങിയാൽ ചിലപ്പോൾ ധനമന്ത്രി നിർമല സീതാരാമനെ ഇവിടെ നിന്ന് പരിഗണിച്ചേക്കാനുള്ള സാധ്യതയും ഏറെയാണ്.
Leave a Reply