
അരുത് അങ്ങനെ ചെയ്യരുത് ! ഒരിക്കലും ശ്രീദേവിയെ പോലെ അല്ല ജാൻവി ! താരതമ്യം ചെയ്യുന്നത് നിർത്തണം ! ബോണി കപൂർ അഭ്യർത്ഥിക്കുന്നു !
ശ്രീദേവി എന്ന പേരുതന്നെ ഒരു സമയത്ത് ആരാധകർക്ക് ആവേശമായിരുന്നു. സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരു കാലഘട്ടത്തിന്റെ സ്വപ്ന റാണിയായി തിളങ്ങിയ ശ്രീദേവിയുടെ വേർപാട് ഇന്നും ആരാധകർക്ക് ഉൾകൊള്ളാൻ കഴിയാത്ത ഒന്നാണ്. വിവിധ ഭാഷകളിലായി ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ശ്രീദേവി മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമായി ഈ ലോകത്തുനിന്നും വിടപറഞ്ഞ ശ്രീദേവി ഇന്നും ഒരുപാട് പേർക്ക് ഒരു തീരാ ദുഖമാണ്. ഭർത്താവ് ബോണി കപൂർ ഇന്ന് സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറെ തിരക്കിലാണ്. മകൾ ജാൻവി കപൂർ അഭിനയ രംഗത്ത് ഏറെ തിരക്കുള്ള യുവ നടിയുമാണ്.
പക്ഷെ ജാൻവിയുടെ കരിയറിൽ ഇതുവരെ മികച്ചത് എന്ന് പറയാൻ സിനിമകൾ ഒന്നും തന്നെ ഇല്ല എന്നതാണ് താര കുടുംബത്തിന്റെ ദുഃഖം. അതുപോലെ അഭിനയത്തിന്റെ കാര്യത്തിൽ ഏറെ വിമർശനങ്ങൾ നേരിടുന്ന ജാൻവി പലപ്പോഴും തന്റെ ദുഃഖം തുറന്ന് പറഞ്ഞിരുന്നു. തുടക്കം മുതൽ ഇത്തരം താരതമ്യങ്ങൾ തന്നെക്കുറിച്ച് വന്നിട്ടുണ്ട്. തന്റെ അമ്മ ശ്രീദേവിയുമായി വരെ തന്നെ സാമ്യം ചെയ്തിട്ടുണ്ട് പലരും. ആദ്യം അതെല്ലാം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല എന്നാണ് ജാൻവി പറഞ്ഞിരുന്നത്.

പല തെന്നിന്ത്യൻ സിനിമകളും റീമേക്ക് ചെയ്യുമ്പോൾ അതിൽ ജാൻവിയാണ് നായികയായി എത്താറുള്ളത്. അടുത്തിടെ നയൻതാര സൂപ്പർ ഹിറ്റാക്കിയ ചിത്രം കോലമാവ് കോകില എന്ന ചിത്രത്തിന്റെ റീമേക്കാണ് ജാൻവിയുടെ ‘ഗുഡ്ലക്ക് ജെറി’ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. പക്ഷെ ആ ചിത്രത്തിൽ ജാൻവിയുടെ പ്രകടനം ഏറെ വിമർശനങ്ങൾ നേടികൊടുത്തിരുന്നു. അതുപോലെ ഇപ്പോൾ മലയാള സിനിമ ഹെലൻ എന്ന സിനിമയുടെ ഹിന്ദി റീമേക്കിൽ ജാൻവിയാണ് എത്തുന്നത്. അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്റെ ഹിന്ദി പതിപ്പാണ് ‘മിലി’. മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ഹിന്ദിയിലും സിനിമ ഒരുക്കിയിരിക്കുന്നത്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്.
ഇപ്പോഴതാ ജാൻവിയെ അമ്മ ശ്രീദേവിയുമായുള്ള താരതമ്യം ചെയ്യൽ നിർത്തണം എന്നും, അത് അവളുടെ ഭാവിയെ ബാധിക്കുമെന്നും പറഞ്ഞുകൊണ്ട് അച്ഛൻ ബോണി കപൂർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു അഭ്യർത്ഥന പോലെയാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ, ബാലതാരമായി സിനിമയിൽ എത്തിയ ശ്രീദേവി തെന്നിന്ത്യയിൽ 150-200 ചിത്രങ്ങൾ ചെയ്തതിന് ശേഷമാണ് ബോളിവുഡിൽ എത്തിയത്. കഥാപാത്രങ്ങൾ എന്താണെന്ന് മനസിലാക്കിയതിനാൽ അവൾ സിനിമയിൽ ഒരു പ്രത്യേക തലത്തിലെത്തി. അവളുടെ കുഞ്ഞ് യാത്ര തുടങ്ങിയിട്ടേയുള്ളൂ, അതിനാൽ തന്നെ അമ്മയുടെ സിനിമയുമായി അവളെ താരതമ്യം ചെയ്യരുത്. അവളുടേത് മികച്ചൊരു സിനിമ യാത്രയായിരുന്നു. ബാലതാരമായി കരിയർ തുടങ്ങിയ ശ്രീദേവിയെ സൗത്തിലെ 200 സിനിമകൾക്ക് ശേഷമാണ് ബോളിവുഡ് പ്രേക്ഷകർ കണ്ടത്’ ബോണി കപൂർ പറയുന്നു.
Leave a Reply