
എന്റെ ശ്രീദേവി പോയിട്ട് ഇന്നേക്ക് അഞ്ച് വർഷം ! ഇന്നും ഉത്തരം കിട്ടാ ചോദ്യമാണ് ആ മ,ര,ണം ! ഞാൻ അവളുടെ പുറകെ അലയുകയായിരുന്നു ! ബോണി കപൂർ പറയുന്നു !
ഒരു സമയത്ത് ഇന്ത്യൻ സിനിമയിൽ ഏറെ തിളങ്ങി നിന്ന അഭിനേത്രിയായായിരുന്നു ശ്രീദേവി. പേരുപോലെ തന്നെ അതിസുന്ദരിയായ ശ്രീദേവി അഭിനയിക്കാത്ത ഭാഷകൾ ചുരുക്കമാണ്, അവരുടെ ഡേറ്റിനായി ബോളിവുഡ് സിനിമ ലോകം കാത്തുനിന്ന ഒരു സമയം ഉണ്ടായിരുന്നു. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയില്‍ വളര്‍ന്ന് പന്തലിച്ചത്. മലയാളികൾക്കും അവർ പ്രിയങ്കരി ആയിരുന്നു. ദേവരാഗം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. ശ്രീദേവി നമ്മളെ വിട്ടു യാത്രയായിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്.
തന്റെ പരിതമയുടെ ഓർമ്മയുമായി ഭർത്താവ് ബോണി കപൂറും, മകൾ ജാൻവിയും പങ്കുവെച്ച പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ജീവിതയാത്രയില്‍ തന്നെ തനിച്ചാക്കി വിടവാങ്ങിയ പ്രിയതമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബോണി കപൂര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ശ്രീദേവിക്കൊപ്പം പകര്‍ത്തിയ ആദ്യത്തെ ഫോട്ടോയും അവസാനത്തെ ഫോട്ടോയുമാണ് അദ്ദേഹം പങ്കുവെച്ചത്. തന്നെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിക്കുന്ന ശ്രീദേവിയുടെ ഫോട്ടോയും അദ്ദേഹം പങ്കിട്ടിരുന്നു.
അതുപോലെ മകൾ ജാന്‍വി കുറിച്ചത് ഇങ്ങനെ ആയിരുന്നു, മമ്മയെ ഞാന്‍ എല്ലായിടത്തും നോക്കാറുണ്ട്. മമ്മയ്ക്ക് അഭിമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് കരുതുന്നത്. ഞാന്‍ എവിടെപ്പോയാലും എല്ലാം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും നിങ്ങളിലാണെന്നുമായിരുന്നു ജാന്‍വി കുറിച്ചത്. നിരവധി താരങ്ങളാണ് സ്നേഹം അറിയിച്ച് എത്തിയത്. അതുപോലെ നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്. അവരെ നിങ്ങള്‍ക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നറിയാം, ഇന്നും ഉത്തരം കിട്ടാ ചോദ്യമാണ് ആ മ,ര,ണം. അന്നെന്താണ് സംഭവിച്ചതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

തങ്ങളുടെ പ്രണയകഥ ഇതിന് മുമ്പും ബോണി കപൂർ പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ.. ശ്രീദേവിയുടെ സിനിമകൾ കൊണ്ടുതന്നെയാണ് അവർ എന്റെ ഉള്ളിൽ ഒരു തീയായി കത്തി കയറിയത്. അങ്ങനെ ഞാൻ അവരെ എല്ലാം മറന്ന് പ്രണയിക്കാൻ തുടങ്ങി, അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി. ആ കാലത്ത് ശ്രീദേവി സിനിമയില്‍ ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ്.
എനിക്ക് ശ്രീദേവിയെ കാണുമ്പോഴെല്ലാം അവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകെ ഞാന്‍ അലഞ്ഞു. ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം പുറകെ നടന്നു. പ്രണയാഭ്യര്‍ത്ഥന കേട്ടപ്പോള്‍ ആദ്യം ദേഷ്യപ്പെടുകയായിരുന്നു, എവിടെക്കണ്ടാലും മുന്നിലേക്ക് വരാതെ മാറിപ്പോവുന്ന അവസ്ഥയായിരുന്നു. അച്ഛന്റെ മരണസമയത്ത് ആകെ തകര്‍ന്ന് പോയ ശ്രീയെ ആശ്വസിപ്പിക്കാനായി ഞാൻ അവരുടെ അരികിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് അവർ എന്നെ ഇഷ്ടപെട്ട് തുടങ്ങിയത്.
എന്റെ ആദ്യഭാര്യയായ മോനയോട് ശ്രീദേവിയെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ആ ബന്ധത്തിൽ രണ്ടു മക്കൾ ഉണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷമായാണ് ബോണി കപൂറും ശ്രീദേവിയും ഒന്നിച്ചത്. ആരെയും അതിശൈപ്പിക്കുന്ന ജീവിതമായിരുന്നു ശേഷം ഞങ്ങളുടേത്. ഒരു ദേവതയെപോലെയാണ് അവളെ ഞാൻ കൊണ്ട് നടന്നത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply