
മോഹൻലാലിൻറെ ഡേറ്റ് വേണമെങ്കിൽ ആദ്യം ആന്റണിയെ പതപ്പിച്ച് കുപ്പിയിൽ ആക്കണം ! പൃഥ്വിരാജ് ലാലിൻറെ ഡേറ്റ് നേടിയെടുത്തത് ഇങ്ങനെ ! വീഡിയോ വൈറലാകുന്നു !
മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ, അദ്ദേഹവും ആന്റണി പെരുമ്പാവൂരും നമ്മിലുള്ള ആത്മ ബന്ധത്തെ കുറിച്ച് നമ്മൾ ഓരോരുത്തകർക്കും അറിയാവുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ മാനേജർ, സുഹൃത്ത്, പാർട്ട്ണർ അങ്ങനെ വിശേഷണങ്ങൾ ഒരുപാടാണ്. ആന്റണി ഇന്ന് ഒരു നടനും നിർമ്മാതാവുമാണ്. പക്ഷേ ഇന്നും മോഹൻലാലിന്റെ ഡ്രൈവര്‍ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നയാളാണ് താൻ എന്നു പറയുന്നൊരു മനുഷ്യൻ. അതേ മോഹൻലാലിന്റെ സാരഥിയായെത്തി പിന്നീട് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഓള് ഇൻ ഓള് ആയി മാറിയ ആളാണ് ആന്റണി. മുപ്പതുവര്‍ഷത്തിലേറെയായി തുടരുന്നതാണ് മോഹൻലാലും ആന്റണിയുമായുള്ള ആത്മബന്ധം.
ഇപ്പോൾ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബ്രോഡാഡിയും നിർമിക്കുന്നത് ആന്റണി തന്നെയാണ്. എന്നാൽ ഇതിന്റെ മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ ആൻറണിയും ഒരു കഥാപാത്രത്തെ അവതരിപികുന്നു എന്നുള്ളതാണ്. എന്നാൽ ഇപ്പോൾ ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള രസകരമായ ടീസര്‍ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പൃഥ്വി എങ്ങനെയാണ് ബ്രോഡാഡിക്ക് വേണ്ടി മോഹൻലാലിൻറെ ഡേറ്റ് വാങ്ങിയെടുത്തത് എന്ന് ഏറെ രസകരമായിട്ടാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്.

പൃഥ്വിരാജ് ബ്രോ ഡാഡിയെ ആന്റണിയോട് പറയുമ്പോൾ മോഹന്‍ലാലിന്റെ രണ്ടു സിനിമകളുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചെയ്യാമെന്നാണ് ആദ്യം ആന്റണി പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ നിര്‍മ്മാതാവിന് മാസ് പൊലീസ് വേഷമുണ്ടെന്ന് പറയുന്നതോടെ ഉടന്‍ ബ്രോ ഡാഡി ആരംഭിക്കാമെന്ന് സമ്മതിക്കുന്ന ആന്റണിയെയാണ് നമുക്ക് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ഈ ടീസറിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ ആന്റണിയെ കാണിക്കുന്ന സീനിൽ ലാലേട്ടട്ടന്റെ ഡയലോഗ് ഏറെ ശ്രദ്ധ നേടിയിരുന്നു, ‘ശെടാ ഇയാൾ ഇതിലും ഉണ്ടോ’ എന്നായിരുന്നു ലാലേട്ടന്റെ ആ ഡയലോഗ്.
സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇതിൽ അച്ഛനും മകനുമായി മോഹന്‍ലാലും പൃഥ്വിരാജും എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. വമ്പൻ താരനിരയാണ് ചിത്രത്തിൽ അനിരക്കുന്നത്. കല്യാണി പ്രിയദര്ശന്, ഉണ്ണി മുകുന്ദന്, സൗബിന് ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഛായഗ്രാഹകന്‍ അഭിനന്ദന് രാമാനുജം ആണ്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്.
Leave a Reply