
എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല ! പക്ഷെ എന്റെ മകന് ഉണ്ടായിരുന്നു ! കരുത്തയും സന്തോഷവതിയുമായി അവളെ കാണുന്നതില്‍ അതിയായ സന്തോഷം ! കുഞ്ചാക്കോ ബോബൻ പറയുന്നു
ഇന്ന് ഭാവന ഒരു അഭിനേത്രി എന്നതിലുപരി നിരവധി സ്ത്രീകൾക്ക് പ്രചോദനവും ആത്മവിശ്വാസവും ആണെന്നാണ് ആരാധകർ ഒരുപോലെ പറയുന്നു, ഒരു സ്ത്രീകൾ അവരുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിഘട്ടം വരുമ്പോൾ ഏറെ തകർന്ന് പോകുന്നവരാണ്. ചിലർ ജീവിതം തന്നെ അവസാനിപ്പിക്കാൻ തന്നെ തീരുമാനിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്, എന്നാൽ അവിടെയാണ് ഭാവനയെ പോലെ ഇത്രയും പോപ്പുലർ ആയ നടി തനറെ ജീവിതത്തിൽ സംഭവിച്ച ദുരന്തം പുറംലോകത്തെ അറിയിച്ച് അതിന്റെ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ കാണിച്ച ആ ധൈര്യത്തിനാണ് ഏവരും കയ്യടിക്കുന്നത്.
ഇന്ന് സിനിമ ലോകത്തുള്ള നിരവധി പേര് ഭാവനക്ക് പിന്തുണയുമായി രംഗത്തുണ്ട്, അത്തരത്തിൽ നടൻ കുഞ്ചാക്കോ ബോബൻ തുടക്കം മുതൽ ഭാവനക്ക് സപ്പോർട്ടായി മുന്നിൽ ഉണ്ടായിരുന്ന ആളാണ്. ഇപ്പോഴിതാ ചാക്കോച്ചൻ പങ്കുവെച്ച ഒരു കുറിപ്പാണ് എന്റെ ശ്രദ്ധ നേടുന്നത്, നടന്റെ വാക്കുകൾ ഇങ്ങനെ, തന്റെ ഏക മകൻ കുഞ്ഞ് ഇസയെ ഭാവന കയ്യിലെടുത്ത് ഉമ്മവെക്കുന്നതാണ് ചിത്രം പങ്കുവെച്ചുകൊണ്ട്… ‘ഭാവന ചേച്ചിയുടെ സ്നേഹം’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പോടെയാണ് പങ്കുവെച്ചത്. ‘ഭാവന ചേച്ചിയുടെ സ്നേഹം. എന്റെ പ്രിയ സുഹൃത്തിനെ കാണാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ ഭാവന ചേച്ചിയുമായി ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് എന്റെ മകന് സാധിച്ചു. കരുത്തയും സന്തോഷവതിയുമായി അവളെ കാണുന്നതില്‍ അതിയായ സന്തോഷം’, പ്രിയപ്പെട്ടവൾക്ക് സ്നേഹവും പ്രാർത്ഥനയും എന്നും ചാക്കോച്ചൻ കുറിച്ചു…

ഇവർ ഒരുമിച്ച് സ്വപ്നകൂട്, ഡോക്ടർ ലൗ, പോളിടെക്നിക്, ലോലിപോപ്പ്, ഹൃദയതുൽ സൂക്ഷിക്കാൻ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഭാവനയുടെ കേസിൽ ഒരു സാക്ഷി ചാക്കോച്ചനാണ്.. പലരും കൂറുമാറിയപ്പോഴും അന്നും ഇന്നും താൻ പറഞ്ഞ അതേ മൊഴിയിൽ ഉറച്ചുനിൽക്കുന്ന ആളാണ് ചാക്കോച്ചൻ. മഞ്ജു വാര്യയുടെ തിരിച്ചുവരവായിരുന്ന ചിത്രം ‘ഹൗ ഓള്‍ഡ് ആര് യൂ’ എന്ന ചിത്രത്തിൽ നായകനായത് കുഞ്ചാക്കോ ബോബൻ ആയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന് ഇപ്പോള്‍ തുറന്നു പറയുന്നത്.
ഈ സിനിമ താൻ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് തന്നെ വിളിച്ച് ഈ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന രീതിയിൽ സംസാരിച്ചു എന്നും ചാക്കോച്ചൻ പറയുന്നു. ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. ആ ചിത്രത്തിൽ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ അന്ന് അയാൾ എന്നോട് സംസാരിച്ചിരുന്നത്. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഞാൻ സ്വമേധയാ ഈ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന രീതിയിൽ സംസാരിച്ചു എന്നും ചാക്കോച്ചൻ തുറന്ന് പറഞ്ഞിരുന്നു.
Leave a Reply