
‘അമ്പലപ്പുഴ പാല്‍പായസം വിളമ്പിയത് തുപ്പല്‍ കോളാമ്പിയിലാണ്’ ! സുരേഷ് ഗോപി ഒരിക്കലും ജയിക്കാൻ പോകുന്നില്ല ! എംപി എഎം ആരിഫ് !
സുരേഷ് ഗോപി സിനിമയിൽ ഉപരി രാഷ്ട്രീയ രംഗത്താണ് കൂടുതൽ സജീവമായി നിൽക്കുന്നത്. വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന അദ്ദേഹം ഇത്തവണ ജയിക്കുമെന്നും, എന്നാൽ ഇത്തവണയും പരാജയപെടുമെന്നും പറയുന്ന രണ്ടു വിഭാഗമാണ് കേരളത്തിൽ ഉള്ളത്. സുരേഷ് ഗോപി ഒരിക്കലും ജയിക്കില്ലെന്ന് പറയുകയാണ് ആലപ്പുഴ എം പി എഎം ആരിഫ്.
അദ്ദേഹം പറയുന്നത് സുരേഷ് ഗോപി ഒരു നല്ല മനുഷ്യനാണ്, പക്ഷെ ബിജെപി യിൽ ചേർന്നത് കൊണ്ട് അദ്ദേഹത്തോടുള്ള എല്ലാ ഇഷ്ടവും പോയി, അമ്പലപ്പുഴ പാല്‍പായസം വിളമ്പിയത് തുപ്പല്‍ കോളാമ്പിയിലാണ്. അദേഹം എംപിയാകാന്‍ ഒരിക്കലും സാധ്യതയില്ല, ഇത്തവണയും തോൽവി ഉറപ്പാണ് എന്നും ആരിഫ് പറയുന്നു. അതുപോലെ തന്നെ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് വിജയസാധ്യതയില്ലെന്നാണ് അദ്ദേഹം പറയുന്നത്. തൃശൂരില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല. തൃശൂര്‍ എടുക്കുമെന്ന് പറയുന്നതെല്ലാം വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ കർഷകരുടെ കാര്യത്തിൽ കേന്ദ്രമാണ് കുത്താഴപ്പകേടുകൾ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു, കര്‍ഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിഹിതം കൃത്യമായി നല്‍കാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. നെല്ല് സംഭരിച്ച വകയില്‍ 790 കോടി ലഭിക്കാനുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള തുകക്ക് കാത്തു നില്‍ക്കാതെ കര്‍ഷകര്‍ക്ക് സംസ്ഥാനം പണം നല്‍കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ കേന്ദ്രീകരിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ണയിച്ചിരിക്കുന്ന സുരേഷ് ഗോപി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും മുഖ്യമന്ത്രി പറയുന്നു.
Leave a Reply