അഭിനയത്തിനെക്കാളും ഞാൻ സ്നേഹിച്ചതും, സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതും മറ്റൊന്നാണ് ! പ്രിയം നായിക ദീപ പറയുന്നു !
നമ്മൾ ഒരു അഭിനേത്രിയെ ഹൃദയത്തോട് ചേർത്ത്‌വെച്ച് എന്നും ഓർക്കാൻ അവർ ഒരുപാട് സിനിമകൾ ഒന്നും ചെയ്യണമെന്നില്ല എന്ന് തെളിയിച്ചു തന്ന അഭിനേത്രി ആയിരുന്നു ദീപ. 2000 ത്തിൽ പ്രിയം എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ ദീപ വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. ഒരു സമയത്ത് പ്രിയം എന്ന സിനിമയും അതിലെ ഗാനങ്ങളും അന്നത്തെ യുവാക്കളെ ആവേശത്തിലാക്കിയ ദീപ എന്ന അഭിനേത്രിയെ കുറിച്ചും. ഈ കഥാപാത്രം ആദ്യം തേടിയെത്തിയത് നടി കാവ്യ മാധവനെ ആയിരുന്നു, പക്ഷെ അന്ന് കാവ്യക്ക് പത്താം ക്ലാസിലെ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു അതുകൊണ്ടാണ് ആ വേഷം പുതുമുഖമായ ദീപ നായരേ തേടി പോകുക ആയിരുന്നു.
ദീപ നായർ ഈ ഒരൊറ്റ ചിത്രം മാത്രമേ ചെതിരുന്നുള്ളു എന്നത് വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ് കാരണം, അവർ അത്രത്തോളം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിരുന്നു. അവാര്‍ഡുകള്‍ വാരി കൂട്ടിയ നായികയോ എല്ലാം തികഞ്ഞ അഭിനേത്രിയോ, സൗന്ദര്യത്തിന്റെ പര്യായം ആയ വീനസിന്റെ രണ്ടാം ജന്മമോ ഒന്നുമല്ല. പക്ഷെ, എഴുതി അറിയിക്കാന്‍ പറ്റാത്ത എന്തോ ഒന്ന് ആ നായികയില്‍ ഉണ്ട് ദീപയെ കുറിച്ച് ഇപ്പോഴും ആരാധകർ പറയുന്നത്.
ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ദീപ ഒരു ചർച്ചാ വിഷമായി മാറാറുണ്ട്, ദീപ ഇപ്പോൾ എവിടെ പ്രിയം സിനിമക്ക് ശേഷം അവർക്ക് എന്താണ് സംഭവിച്ചത്, മറ്റു സിനിമകൾ ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്ന് തുടങ്ങുന്ന നൂറ് കണക്കിന് ചോദ്യങ്ങ ഇന്നും ഉയർന്ന് വരാറുണ്ട്. തിരുവനന്തപുരം സ്വദേശിയായ ദീപ പഠിച്ചുകൊണ്ടിരിയ്ക്കുന്നതിന് ഇടയിലാണ് പ്രിയം എന്ന സിനിമയില്‍ അഭിനയിക്കാനായി എത്തിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ദീപയ്ക്ക് പഠനം പൂര്‍ത്തിയാക്കും മുന്‍പേ ഇന്‍ഫോസിസില്‍ ജോലിയും കിട്ടി.
സിനിമ ലോകം, അല്ലങ്കിൽ അഭിനയത്തിനെക്കാളും താൻ ഒരുപാട് ആഗ്രഹിച്ചത് തന്റെ ഇഷ്ടമേഖലയിലെ പഠനവും, അതിനു ശേഷമുള്ള ജോലിയുമാണ്. അതുകൊണ്ട് ആഗ്രഹച്ചു നേടിയ ജോലിയായിരുന്നു ദീപയ്ക്ക് പ്രിയം. അതിനിടയില്‍ വിവാഹവും കഴിഞ്ഞു. അതോടെ സിനിമയോട് പൂര്‍ണമായും ഗുഡ്‌ബൈ പറഞ്ഞു. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് താരം ഇപ്പോള്‍ താമസം. ദീപക്ക് ഇപ്പോൾ രണ്ടു മക്കളുണ്ട്. രണ്ട് പെണ്മക്കൾ. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നടിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് ഏറെ രസകരം. കാഴ്‌ചയിൽ അതെ സൗന്ദര്യം ഇപ്പോഴും ദീപ കാത്തു സൂക്ഷിക്കുന്നു, അമ്മയും മകളും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓസ്‌ട്രേലിയയിൽ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ ദീപയും കുടുംബവും.. ഒരായിരം ചിത്രങ്ങൾ ചെയ്ത നടിമാരെക്കാളും ഒറ്റ ചിത്രം കൊണ്ട് ഇപ്പോഴും മലയാളി മനസ്സിൽ കുടിയേറിയ ദീപ എക്കാലവും പ്രേക്ഷകരുടെ പ്രിയങ്കരിയായിരിക്കും എന്നാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമന്റ്.
Leave a Reply