‘പ്രിയത്തിലെ ചാക്കോച്ചന്റെ ആനി’, നടി ദീപ നായരുടെ ഇപ്പോഴത്തെ വിശേഷങ്ങൾ വൈറലാകുന്നു !!

ചില അഭിനേത്രിമാരെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് ചിത്രങ്ങൾ ഒന്നും വേണ്ട, അത് മികച്ചതാന്നെകിൽ ഒരെണ്ണം തന്നെ ധാരാളം. അത്തരത്തിൽ മലയാളികൾ ഇന്നും ഓർത്തിരിക്കുന്നതും ഒരുപാട് ഇഷ്ടപെടുന്നതുമായ നടിയാണ് ദീപ നായർ. ‘പ്രിയം’ എന്ന ഒരൊറ്റ ചിത്രം മാത്രമാണ് ദീപ ചെയ്തിരുന്നത്. പക്ഷെ ആ സമയത്ത് ആ നടി പ്രേക്ഷകരിൽ ഉണ്ടാക്കിയ ഒരു ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്ന് വേണം പറയാൻ, ഇപ്പോൾ ആ ചിത്രത്തെ കുറിച്ചും നടി ദീപയെ കുറിച്ചും ഒരു ആരാധകന്റെ കുറിപ്പാണ് വൈറലായിരിക്കുന്നത്.

ആ കുറിപ്പിൽ വളരെ വ്യക്തമായി പറയുന്നുണ്ട് ആ സമയത്ത് പ്രിയം എന്ന സിനിമയും അതിലെ ഗാനങ്ങളും അന്നത്തെ യുവാക്കളെ ആവേശത്തിലാക്കിയ ദീപ എന്ന അഭിനേത്രിയെ കുറിച്ചും. ഈ കഥാപാത്രം ആദ്യം തേടിയെത്തിയത് നടി കാവ്യ മാധവനെ ആയിരുന്നു, പക്ഷെ അന്ന് നടിയുടെ പത്താം ക്ലാസിലെ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു അതുകൊണ്ടാണ്  ആ വേഷം പുതുമുഖമായ ദീപ നായരേ തേടിയെത്തിയത്.

അതുകൊണ്ട് തന്നെ ആ കുറിപ്പ് തുടങ്ങുന്നത് തന്നെ ആ സിനിമ ചെയ്യാതിരുന്നതിനു ‘കാവ്യക്ക് ഒരായിരം നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ്. കൂടാതെ ദീപയോടുള്ള  കടുത്ത ആരാധനയും ആ വാക്കുകളിൽ നമുക്ക കാണാം..  അവാര്‍ഡുകള്‍ വാരി കൂട്ടിയ നായികയോ എല്ലാം തികഞ്ഞ അഭിനേത്രിയോ, സൗന്ദര്യത്തിന്റെ പര്യായം ആയ വീനസിന്റെ രണ്ടാം ജന്മമോ ഒന്നുമല്ല.
പക്ഷെ, എഴുതി അറിയിക്കാന്‍ പറ്റാത്ത എന്തോ ഒന്ന് ആ നായികയില്‍ ഉണ്ട്.  എന്നാണ് ദര്‍ശരാജ് ആര്‍. സൂര്യ എന്ന ആൾ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്..

ഒറ്റ സിനിമ കൊണ്ട് ഏവരുടെയും പ്രിയങ്കരിയായ നടി ദീപയെ പിന്നീട് സിനിമകളില്‍ ഒന്നും കണ്ടിരുന്നില്ല. വിവാഹത്തോടെ സിനിമ വിട്ട താരം ഇപ്പോൾ തന്റെ കുടുംബജീവിതവുമായി തിരക്കിലാണ്. തിരുവനന്തപുരം സ്വദേശിയായ ദീപ പഠനത്തിനിടെ സിനിമയിലേക്ക് എത്തുകയായിരുന്നത് തുടർന്ന് തന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയി ജോലി ലഭിക്കുകയും പിന്നാലെ വിവാഹിതയാവുകയുമായിരുന്നു. വിവാഹശേഷം വിദേശത്ത് പോയ ദീപ ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കുടുംബത്തോടൊപ്പം താമസമാക്കിയിരിക്കുകയാണ്.

ദീപക്ക് ഇപ്പോൾ രണ്ടു മക്കളുണ്ട്. രണ്ട് പെണ്മക്കൾ. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നടിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് ഏറെ രസകരം. കാഴ്‌ചയിൽ അതെ സൗന്ദര്യം ഇപ്പോഴും ദീപ കാത്തു സൂക്ഷിക്കുന്നു, അമ്മയും മകളും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരായിരം ചിത്രങ്ങൾ ചെയ്ത നടിമാരെക്കാളും ഒറ്റ ചിത്രം കൊണ്ട് ഇപ്പോഴും മലയാളി മനസ്സിൽ കുടിയേറിയ ദീപ എക്കാലവും പ്രേക്ഷകരുടെ പ്രിയങ്കരിയായിരിക്കും…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *