23 വർഷത്തെ കുടുംബജീവിതം, സിനിമയേക്കാൾ കൂടുതൽ പ്രാധാന്യം പഠനത്തിന് നൽകി ! മലയാളുടെ പ്രിയം നായിക് ദീപയുടെ വിശേഷങ്ങൾ

പ്രിയം എന്ന കുഞ്ചാക്കോ ബോബൻ ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട സിനിമകളിൽ ഒന്നാണ്.  നമ്മൾ ഒരു അഭിനേത്രിയെ ഹൃദയത്തോട് ചേർത്ത്‌വെച്ച് എന്നും ഓർക്കാൻ അവർ ഒരുപാട് സിനിമകൾ ഒന്നും ചെയ്യണമെന്നില്ല എന്ന് തെളിയിച്ചു തന്ന അഭിനേത്രി ആയിരുന്നു ദീപ.  2000 ത്തിൽ പ്രിയം എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ ദീപ ഇപ്പോഴും നമ്മുടെ മനസ്സിൽ അങ്ങനെ തന്നെ നിലകൊള്ളുന്നു.

ഇന്നും ആ സിനിമയിലെ ഗാനങ്ങൾ ഹിറ്റാണ്. . ഈ കഥാപാത്രം ആദ്യം തേടിയെത്തിയത് നടി കാവ്യ മാധവനെ ആയിരുന്നു, പക്ഷെ അന്ന് കാവ്യക്ക്  പത്താം ക്ലാസിലെ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു അതുകൊണ്ടാണ്  ആ വേഷം പുതുമുഖമായ ദീപ നായരേ തേടി പോകുക ആയിരുന്നു.  തിരുവനന്തപുരം സ്വദേശിയായ ദീപ പഠിച്ചുകൊണ്ടിരിയ്ക്കുന്നതിന് ഇടയിലാണ് പ്രിയം എന്ന സിനിമയില്‍ അഭിനയിക്കാനായി എത്തിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ദീപയ്ക്ക് പഠനം പൂര്‍ത്തിയാക്കും മുന്‍പേ ഇന്‍ഫോസിസില്‍ ജോലിയും കിട്ടി.

സിനിമയേക്കാൾ ഒരുപടി കൂടുതൽ സ്നേഹിച്ചത് പഠനത്തെ ആയിരുന്നു, ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ കൂടിയായായ ദീപ ഇതേ മേഖലയില്‍ നിന്നുള്ള രാജീവിനെയാണ് വിവാഹം ചെയ്തത്. തുടര്‍ന്ന് വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. 2000-ലാണ് ദീപയുടെ പ്രിയം എന്ന ചിത്രം റീലീസയത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെയാണ് ദീപ നേടിയത്. അതോടെ നിരവധി ഓഫറുകളും താരത്തിന് ലഭിച്ചു. പക്ഷേ പിന്നെ ഒരു സിനിമയിലേക്ക് പോലും ദീപ എത്തിയില്ല. പകരം കുടുംബജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് കുടുംബിനി ആയി ദീപ വെള്ളിത്തിരയിൽ നിന്നും ബ്രേക്ക് എടുത്തു.

എന്നാൽ പ്രിയം എന്ന സിനിമക്ക് ശേഷം മോഹൻലാൽ ചിത്രം ‘ദേവദൂതന്‍’, പൃഥ്വിരാജ് ചിത്രം ‘ചക്രം’ എന്നീ സിനിമകളിലേക്ക് പ്രിയയെ കാസ്റ്റ് ചെയ്തിരുന്നു, പക്ഷെ എന്നാൽ കരിയറും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിച്ച ദീപയ്ക്ക് അതിൽ നിന്നെല്ലാം നോ പറയേണ്ടി വന്നു. മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമുള്ള ചിത്രങ്ങൾ ഓസ്‌ട്രേലിയയിലെ വിശേഷങ്ങൾ ഒക്കെയും ദീപ നായര്‍ ഇടക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കിടും, വിദേശത്ത് ആണെങ്കിലും അവിടെയും കേരളത്തിന്റെ ആഘോഷങ്ങൾ ഒന്നും ദീപ മുടക്കാറില്ല, തന്റെ സന്തോഷങ്ങൾ ദീപ ഇടക്കെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *