![](https://news46times.com/wp-content/uploads/2021/05/devasuram-920x518.jpg)
‘യഥാർഥ ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും’ ! അവരുടെ ആഘോഷത്തിൽ പങ്കുചേർന്ന് സ്ക്രീനിലെ ഭാനുമതിയും !
ഒരു കാലഘട്ടത്തിൽ ഒരുപാട്പേരെ സ്വാധീനിച്ച ഒരു മികച്ച സൃഷ്ട്ടി ആയിരുന്നു 1993 ൽ ഐ വി ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം ‘ദേവാസുരം’ ഇന്നും യുവ തലമുറക്ക് ആവേശമാണ് മംഗലശ്ശേരി നീലകണ്ഠൻ എന്ന മോഹൻലാൽ അവിസ്മരണീയമാക്കിയ കഥാപാത്രം. നായകനെപോലെതന്നെ തുല്യ പ്രാധാന്യമുള്ള കഥാപത്രമായിരുന്നു നായിക ഭാനുമതിക്കും.. രേവതിയുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ഭാനുമതി…
എന്നാൽ ഇതൊരു കെട്ടുകഥയല്ല മറിച്ച് യഥാർഥ ജീവിതമാണ് ആ സിനിമയിൽ കാണിച്ചിരിക്കുന്നത് എന്ന് എത്ര പേർക്കറിയാം..? എന്നാൽ അതാണ് ശരി… താന്തോന്നിയായ പ്രമാണിയെ പ്രണയിച്ചു സ്നേഹം കൊണ്ട് തോൽപ്പിച്ചവൾ, മോഹൻലാലും രേവതിയും ചേർന്ന് ദേവാസുരം എന്ന ചിത്രത്തിലൂടെ അവിസ്മരണീയമാക്കിയത് യഥാർഥ ജീവിതത്തിലെ മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കഥയാണ്…
വർഷങ്ങൾ എത്ര പിന്നിട്ടാലും ദേവാസുരത്തിലെ ആ നായകനെയും നായികയെയും മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല, അത്രയും അവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ കഥാപത്രങ്ങളാണ് അത്, രാജഗോപാലും ലക്ഷ്മിയും ഒന്നിച്ചതിന്റെ വാർഷികത്തിൽ സ്ക്രീനിലെ ഭാനുമതിയായ രേവതിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത് അവരുടെ കൊച്ചുമകളാണ്.
മുല്ലശ്ശേരി രാജഗോപാൽ ഇന്നില്ല. അദ്ദേഹം 2002 ൽ അന്തരിച്ചു. ഇപ്പോൾ ഭാര്യയും മകൾ നാരായണിയും അവരുടെ ഭർത്താവും മകളുമാണ് ലക്ഷ്മിക്കൊപ്പമുള്ളത് . അഭിനേത്രി കൂടിയായ കൊച്ചുമകളാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. അത് വേറെ ആരുമല്ല യുവ നടി നിരഞ്ജന അനൂപാണ്. നിരഞ്ജന നിരവധി മലയാള സിനിമയിൽ അഭിനിച്ചിരുന്നു, നടി എന്നതിലുപരി അവർ മികച്ചൊരു നർത്തകികൂടിയാണ്..
![](https://news46times.com/wp-content/uploads/2021/05/niranjana.jpg)
ദേവാസുരം എന്ന സിനിമയുടെ രചയിതാവ് രഞ്ജിത്ത് ആയിരുന്നു, മുല്ലശ്ശേരി രാജഗോപാൽ ഒരു വലിയ സംഗീത പ്രേമിയായിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹത്തെ അന്നത്തെ ഒരുപാട് സിനിമ പ്രവർത്തകർക്ക് നല്ല പരിചയമായിരുന്നു, അങ്ങനെയാണ് രഞ്ജിത്ത് രാജഗോപാലിന് നിന്നും അവിടുത്തെ നാട്ടുകാരിൽ നിന്നും അദ്ദേഹത്തിന്റെ കൂടുതൽ കഥകൾ ചോദിച്ചു മനസിലാക്കുകയും അത് പിന്നീടൊരു തിരക്കഥയുമായി മാറുകയുമായിരുന്നു.
സിനിമയിലെപോലെതന്നെ ജീവിത്തിലും ഭാര്യതന്നെയാണ് നീലകണ്ഠന്റെ കരുത്ത്, താൻ തന്റെ ജീവിതത്തിൽ കാട്ടിക്കൂട്ടിയതിന്റെ പകുതി പോലും രഞ്ജിത്ത് സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് രാജഗോപാൽ തമാശരൂപേണ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നീലകണ്ഠനെ കാണുമ്പോൾ എല്ലാവരുടെയും ചോദ്യം ഈ മുണ്ടക്കൽ ശേഖരൻ ആരായിരുന്നു എന്നാണ്, എന്നാൽ താൻ കാട്ടിക്കൂട്ടിയ പ്രശ്നങ്ങൾക്ക് ഒരു ശേഖരൻ അല്ല ഒരുപാട് ശേഖരന്മാർ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്…
പക്ഷെ ഒരുപാട് വർഷം അദ്ദേഹം സുഖമില്ലാതെ കിടന്നിരുന്നു, അപ്പോഴും തന്റെ കരുത്തായി ഭാനുമതിയായ ലക്ഷ്മി ആയിരുന്നു അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നത്, രേവതിയും മോഹൻലാലും ചിത്രത്തിനു ശേഷം അദ്ദേഹവും കുടുംബവുമായി നല്ല അടുപ്പമായിരുന്നു, ഇവരുടെ വിവാഹ വാർഷികത്തിന് രേവതി എത്തിയ ചിത്രമാണ് നിരഞ്ജന ഇപ്പോൾ പോസ്റ്റ് ചെയ്‌തിരിക്കുന്നത്…
Leave a Reply