
സുരേഷ് ഗോപി തൃശൂര് ജയിക്കേണ്ടത് നമ്മുടെ ആവിശ്യമാണ്, തൃശൂര്കാര് മാത്രമല്ല കേരളം മുഴുവൻ ആഗ്രഹിക്കുന്നത് സുരേഷ് ഗോപി ജയിക്കാൻ വേണ്ടിയാണ് ! ദേവൻ !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയ നടനാണ് ദേവൻ. ഇപ്പോൾ അദ്ദേഹം ബിജെപി സംസ്ഥാന ഉപ അധ്യക്ഷൻ കൂടിയാണ്. ഇപ്പോഴിതാ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുംതോറും ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് തൃശൂരും സുരേഷ് ഗോപിയുമാണ്. ഇപ്പോഴിതാ ദേവൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ. ഞാൻ മോദിജിയെ കണ്ടിട്ടാണ് ബിജെപിയിൽ ചേർന്നത്, ഭാരതീയ ജനതാപാർട്ടിയുടെ ഒരു പ്രാധാന്യം എന്താണ് വെച്ചാൽ മോദിജി ഉൾപ്പടെ ബിജെപിയുടെ എല്ലാ നേതാക്കളും വളരെ കറ കളഞ്ഞ തികച്ചും ശക്തമായ നേതാക്കളാണ്, ജനങ്ങളുടെ നന്മയാണ് അവർ ആഗ്രഹിക്കുന്നത്, അതാണ് ഞാൻ ഭാരതീയ ജനതാ പാർട്ടിയുടെ അംഗമായത്. ഞാൻ ഇപ്പോഴത്തെ ഇലക്ഷനിൽ മത്സരിക്കുന്നില്ല, അങ്ങനെ ഇലക്ഷൻ മോഹിച്ചല്ല ഞാൻ പാർട്ടിയിൽ ചേർന്നത്.
നമ്മുടെ കേരളം രക്ഷപ്പെടണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം, സുരേഷ് ഗോപിയെ പോലുള്ള ഒരു നേതാവ് പാർട്ടിയുടെ ബലമാണ്, അദ്ദേഹം തൃശൂര് നിന്ന് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവിശ്യമാണ്, എനിക്ക് ഇത്തവണ അദ്ദേഹത്തിൽ നല്ല പ്രതീക്ഷയുണ്ട്, കാരണം അതുപോലെത്തെ സ്വീകാര്യതയാണ് അദ്ദേഹത്തിന് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ മനസ് എനിക്കറിയാം, അദ്ദേഹത്തെ പൂർണ്ണമായും വിശ്വസിക്കാം, ഞാൻ എവിടെ പോയാലും എല്ലാവർക്കും അറിയേണ്ടത് സുരേഷ് ഗോപി ജയിക്കുമോ എന്നാണ്, അപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നു, തൃശൂര്കാര് മാത്രമല്ല കേരളം മുഴുവൻ ആഗ്രഹിക്കുന്നത് സുരേഷ് ഗോപി ജയിക്കാൻ വേണ്ടിയാണ് എന്നും ദേവൻ പറയുന്നു.

അതു,പോലെ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ അപമാനിച്ചു എന്ന വിഷയത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ദേവൻ പറഞ്ഞത് ഇങ്ങനെ, അടുത്ത ദിവസത്തെ പ്രധാന വാർത്ത, സൂര്യൻ ഉച്ചത്തിൽ ഉദിച്ചു നിൽക്കുന്ന ഒരു പട്ടാപകൽ സമയത്ത്, പത്തമ്പത് ന്യൂസ് ചാനൽ ക്യാമറകളുടെ കഴുകൻ കണ്ണുകളുടെ മുൻപിൽ, ശത്രുതയോടെ തന്നെ കിഴങ്ങൻ ചോദ്യങ്ങൾ ചോദിക്കുന്ന ചില മാധ്യമ പ്രവർത്തകരുടെ കൺമുൻപിൽ വച്ച്, പൊതുജനങ്ങളുടെ മുൻപിൽ വച്ച്, സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയായ സഹോദരിയെ ദുരുദ്ദേശത്തോടെ, കാമ കണ്ണുകളോടെ അവരുടെ ശരീരത്തിൽ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാൻ ഒരു മലയാളിയെയും കിട്ടില്ല.
പ്രത്യേ,കിച്ചും മലയാളി,കളായ സ്ത്രീകളെ, ജാ,തി മ,ത രാഷ്ട്രീയ വ്യതാസമില്ലാതെ അവർ സുരേഷ് ഗോപിയോടൊപ്പമുണ്ട്. നീതി ന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല. ഇവിടെ ഇപ്പോൾ ഉർവശി ശാപം ഉപകാരമായത് സുരേഷ് ഗോപിക്കാണ്, അതുമല്ല, സുരേഷ് ഗോപി എന്ന രാഷ്ട്രീയ നായകന് കൂടുതൽ ആരാധകരെയും, കൂടുതൽ വിശ്വാസ്യതയും, പൊതുജന പിന്തുണയും സ്നേഹവും വാത്സല്യവും, അത് മൂലം തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും സുരേഷ് ഗോപിക്ക് ഉറപ്പായി എന്നും ദേവൻ പറയുന്നു.
Leave a Reply