മോഹൻലാലും ശ്രീനിവാസനും ഇപ്പോഴും സംസാരിക്കാറില്ല ! ‘സരോജ് കുമാര്‍’ സിനിമയ്ക്ക് ശേഷം അവരുടെ സൗഹൃദത്തിന് വിള്ളൽ വീണിട്ടുണ്ട് ! ധ്യാൻ ശ്രീനിവാസൻ !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ, അദ്ദേഹത്തിന്റെ സിനിമകളിൽ ഉപരി ലളിതമായ സംസാരശൈലി തന്നെയാണ് ധ്യാനിനെ ഏറെ ജനപ്രിയനാക്കുന്നത്. തന്റെ വീട്ടുകാരെ കുറിച്ച് എപ്പോഴും ധ്യാൻ പറയുന്ന കാര്യങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇതിന് മുമ്പ് ഏറെ ചർച്ചയെ മോഹൻലാൽ ശ്രീനിവാസൻ സൗഹൃദത്തെ കുറിച്ച് വീണ്ടും ധ്യാൻ ഇപ്പോൾ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ധ്യാൻറെ ആ വാക്കുകൾ ഇങ്ങനെ, വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ ഹിപ്പോക്രാറ്റ് ആണെന്ന് ശ്രീനിവാസന്‍ വിളിച്ചു പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അച്ഛന്‍ മോഹന്‍ലാലിനെ കുറിച്ച്‌ പറഞ്ഞത് ശരിയായില്ലെന്ന് പറഞ്ഞിരിക്കുകയാണ് ധ്യാന്‍. അല്ലങ്കിലും സരോജ്കുമാര്‍ എന്ന സിനിമയ്ക്ക് ശേഷം ഇരുവര്‍ക്കും ഇടയിലുള്ള സൗഹൃദത്തിന് വിള്ളല്‍ ഉണ്ടായെന്നും അവര്‍ തമ്മില്‍ ഇപ്പോള്‍ സംസാരിക്കാതെ പോലുമില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

ധ്യാൻറെ വാക്കുകൾ ഇങ്ങനെ, നമുക്ക് എല്ലാവർക്കും അവരുടേതായ അഭിപ്രായം ഉള്ളവരാണ്, അതുകൊണ്ട് തന്നെ നമ്മുടെ വീടുകളിൽ നമുക്ക് എന്തും പറയാം. പക്ഷേ മോഹന്‍ലാലിനെ പോലെ ഒരു മഹാനടനെ കുറിച്ച്‌ പൊതുയിടങ്ങളിൽ പറയുമ്പോൾ കേള്‍ക്കുന്നവര്‍ ആ സെന്‍സില്‍ എടുക്കണമെന്നില്ല. പ്രത്യേകിച്ച്‌ സരോജ്കുമാര്‍ എന്ന സിനിമയ്ക്ക് ശേഷം അച്ഛനും മോഹന്‍ലാലിനും ഇടയ്ക്കുള്ള മോഹന്‍ലാലിനും ഇടയിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീണ സ്ഥിതിക്ക് അച്ഛന്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. അവര്‍ തമ്മില്‍ ഇപ്പോഴും സംസാരിക്കാറുപോലുമില്ല എന്നും ധ്യാന്‍ ശ്രീനിവാസന്‍ മാതൃഭൂമി അക്ഷരോത്സവത്തില്‍ ‘അച്ഛനും ചേട്ടനുമിടയില്‍ ഈ പാവം ഞാന്‍’ എന്ന് പേരിട്ട സെക്ഷനില്‍ സംസാരിക്കവേ തുറന്ന് പറഞ്ഞിരുന്നു.

ഇതിന് മുമ്പും ശ്രീനിവാസൻ മോഹൻലാലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു, ആ വാക്കുകൾ ഇങ്ങനെ, ഇതിനുമുമ്പ് ഒരു വേദിയിൽ ‘മോഹന്‍ലാല്‍ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്. ചാനലുകാര്‍ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തില്‍ എന്താണ് തോന്നിയത് എന്ന്. ആ ചോദ്യത്തിന് എന്റെ മറുപടി ഇങ്ങനെ, മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്ന് എന്നാണ്..

ഇനി എപ്പോഴെങ്കിലും മോഹൻലാലുമൊത്ത്  ഒരു സിനിമ  ചെയ്യാന്‍ സാധ്യത ഉണ്ടോ എന്ന് ചോദിക്കുമ്പോഴും പരിഹാസരൂപത്തില്‍ ഉള്ള മറുപടിയായിരുന്നു ശ്രീനിവാസന്‍ നല്‍കിയത്. അതുമാത്രമല്ല മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഞാൻ മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതും. മോഹന്‍ലാല്‍ എല്ലാം തികഞ്ഞ നടനാണ് എന്നും അദ്ദേഹം അർത്ഥംവെച്ച് പറയുന്നുണ്ടായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *